Kerala Blasters : “പ്ലെ ഓഫ് ഉറപ്പിക്കാൻ ബ്ലാസ്റ്റേഴ്‌സ് , മുന്നിലുള്ളത് കടുത്ത പോരാട്ടങ്ങൾ”

ഇന്ത്യൻ സൂപ്പർ ലീഗ് പാതി വഴി പിന്നിട്ട് കഴിഞ്ഞപ്പോൾ ആരെല്ലാം പ്ലെ ഓഫിൽ എത്തുമെന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കുകയാണ്.പോയിന്റ് പട്ടികയിലുള്ള ആദ്യ ഒന്‍പത് സ്ഥാനക്കാര്‍ക്കും പ്ലേഓഫ് പൊസിഷനിൽ എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഒന്നാം സ്ഥാനത്തുള്ള ഹൈദരാബാദ് എഫ് സിയും ഒന്പതാം സ്ഥാനത്തുള്ള എഫ് സ് ഗോവയും തമ്മിൽ പതിനൊന്നു പോയിന്റ് വ്യത്യാസം മാത്രമാണുള്ളത്. നിലവിലെ പോയത് ടേബിളിന്റെ അടിസ്ഥാനത്തിൽ ആദ്യ അഞ്ചു സ്ഥാനക്കാർക്കാണ് കൂടുതൽ സാധ്യത കാണുന്നത്.

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കാര്യമെടുത്താല്‍ ഇനിയുള്ള ഏഴു മത്സരങ്ങളില്‍ നാലു ജയമെങ്കിലും ഉണ്ടെങ്കില്‍ ആദ്യ നാലിലൊരു ടീമായി പ്ലേഓഫ് ഉറപ്പിക്കാം. പ്ലേഓഫിലേക്കുള്ള യാത്രയില്‍ ബ്ലാസ്റ്റേഴ്‌സിന് ഏറ്റവും നിര്‍ണായകമാകുക മൂന്നു മത്സരങ്ങളാണ്.വ്യാഴാഴ്ച ജെംഷഡ്പൂര്‍ എഫ്‌സിക്കെതിരേയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റിനെതിരെ നേടിയ വിജയത്തിന്റെ ചുവട് പിടിച്ച് ജെംഷഡ്പൂരിനെയും പരാജയപെടുത്താം എന്ന വിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ്..14-ന് ഈസ്റ്റ് ബംഗാൾ ,19-ന് എടികെ മോഹൻ ബ​ഗാൻ, 23-ന് ഹൈദരാബാദ് എഫ്സി, 26-ന് ചെന്നൈയിൻ എഫ്സി, മാർച്ച് രണ്ടിന് മുംബൈ സിറ്റി, മാർച്ച് ആറിന് എഫ്സി ​ഗോവ എന്നിവർക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള മത്സരങ്ങൾ.

ഒന്നാംസ്ഥാനത്ത് നില്ക്കുന്ന ഹൈദരാബാദുമായി ഇപ്പോള്‍ വെറും മൂന്നുപോയിന്റ് മാത്രം വ്യത്യാസത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് അവരെക്കാൾ ഒരു മത്സരം കുറവ് മാത്രമാണ് കളിച്ചിട്ടുള്ളത്. ഇനിയുള്ള എല്ലാ മത്സരങ്ങളിലും പോയിന്റ് നഷ്ടപെടുത്താതിരുന്നു കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്സിന് വീണ്ടും പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേൻ സാധിക്കും. ഫെബ്രുവരിയിൽ നടക്കുന്ന അഞ്ചു മത്സരങ്ങളിൽ കുറഞ്ഞത് മൂന്നു വിജയമെങ്കിലും നേടാൻ സാധിക്കും എന്ന വിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ്. ഈസ്റ്റ് ബംഗാൾ ,ചെന്നൈയിൻ ,മോഹൻ ബഗാൻ ടീമുകൾക്കെതിരെ വിജയിക്കാം എന്ന വിശ്വാസം ബ്ലാസ്റ്റേഴ്സിനുണ്ട്.

ഈ സീസണിൽ 13 മത്സരങ്ങൾ അവസാനിച്ചപ്പോൾ ആറു ജയവും അഞ്ചു സമനിലയും രണ്ടു തോൽവിയുമായി 23 പോയിന്റുമായി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. 20 ഗോൾ നേടിയപ്പോൾ 12 ഗോളുകൾ വഴങ്ങുകയും ചെയ്തു.വ്യാഴാഴ്ച ജെംഷഡ്പൂര്‍ എഫ്‌സിക്കെതിരേ നടക്കുന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് നിരയിൽ മികച്ച പ്രകടനം പുറത്തെടുത്തുകൊണ്ടിരിക്കുന്ന പെരേര ഡയസ് ഉണ്ടാവില്ല എന്നത് കൊമ്പന്മാർക്ക് തിരിച്ചടിയായി മാറിയേക്കാം.നാലു മഞ്ഞക്കാര്‍ഡ് മൂലം അടുത്ത മത്സരം കളിക്കാന്‍ സാധിക്കാത്ത പെരേരിയ ഡയസ്, നോര്‍ത്തീസ്റ്റിനെതിരേ ചുവപ്പുകാര്‍ഡ് കണ്ട ആയുഷ് അധികാരി എന്നിവര്‍ പുറത്തിരിക്കും. ഭൂട്ടാന്‍ താരം ചെഞ്ചോയാകും ഡയസിന് പകരമെത്തുക. അതേസമയം ഒരുമത്സരത്തിലെ സസ്‌പെന്‍ഷനുശേഷം പ്യൂട്ടിയ തിരികെയെത്തുന്നത് ബ്ലാസ്റ്റേഴ്‌സിന് ആശ്വാസമാകും.

Rate this post