മെസ്സിയും ഗോൾ പോസ്റ്റും : “പിഎസ്ജി ജേഴ്സിയിൽ ഗോൾ പോസ്റ്റിന് മുന്നിൽ നിർഭാഗ്യവാനായ മെസ്സി”

ഈ സീസണിൽ ബാര്സലാണ വിട്ട് ഫ്രീ ട്രാൻസ്ഫറിൽ ഫ്രഞ്ച് ഭീമന്മാരായ പിഎസ്ജി യിൽ ചേരുമ്പോൾ മിക്ക ആളുകളും പ്രതീക്ഷിക്കുന്നത് പോലെ ലയണൽ മെസ്സിക്ക് ക്ലബ്ബിൽ വലിയ സ്വാധീനം ചെലുത്താനായില്ല. തന്റെ പതിവ് സ്കോറിങ് താരത്തിന് നഷ്ടപെട്ട എന്ന് തോന്നിപ്പോവുകയും ചെയ്തു. പലപ്പോഴും പാരീസ് ജേഴ്സിയിൽ മെസ്സി കളിക്കളത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും ഗോൾ മാത്രം അകന്നു നിന്നു .

വാസ്തവത്തിൽ ഈ സീസണിൽ യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിലെ മറ്റേതൊരു കളിക്കാരനെക്കാളും കൂടുതൽ പോസ്റ്റിൽ തട്ടി മടങ്ങിയ ഷോട്ടുകൾ മെസിയുടേതായിരുന്നു.ഒരു പി‌എസ്‌ജി കളിക്കാരനായതിന് ശേഷം അദ്ദേഹം ഗോളിന് മുന്നിൽ എത്ര നിർഭാഗ്യവാനാണെന്ന് ഇത് നമുക്ക് കാണിച്ചു തരുന്നു. കണക്കുകളിൽ ബ്രെന്റ്‌ഫോർഡിന്റെ ബ്രയാൻ എംബെംബോ പോസ്റ്റിൽ ഷോട്ട് തട്ടിയ കണക്കിൽ മെസ്സിക്കൊപ്പം നിൽക്കുന്നുണ്ട്.

ഈ സീസണിലെ ലയണൽ മെസ്സിയുടെ ആറോളം ഗോൾ ശ്രമങ്ങൾ പോസ്റ്റിൽ തട്ടി പോയിട്ടുണ്ട്.ഞായറാഴ്ച ലില്ലെയ്‌ക്കെതിരെ PSG 5-1 ജയം രേഖപ്പെടുത്തിയ മത്സരത്തിലും മെസ്സിയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. മത്സരത്തിൽ ലയണൽ മെസ്സി ഒരു ഗോൾ നേടുകയും ഒരു അസിസ്റ്റ് നേടുകയും ചെയ്തിരുന്നു. ഗോൾ പോസ്റ്റ് വില്ലനായിരുന്നെങ്കിൽ പാരീസ് ജേഴ്സിയിൽ മെസ്സിയുടെ ഗോൾ കണക്കുകൾ ഇരട്ട അക്കം കടന്നേനെ.

പാരിസിലെത്തിയതിന് ശേഷം പരിക്കും ,കോവിഡും മൂലം മെസ്സിക്ക് നിരവധി മത്സരങ്ങൾ നഷ്ടപെട്ടിരുന്നു. ഫ്രഞ്ച് ലീഗിൽ 13 മത്സരങ്ങൾ കളിച്ച മെസ്സി 2 ഗോളുകൾ നേടുകയും ആറു അസിസ്റ്റുകൾ നൽകുകയും ചെയ്തു.ചാമ്പ്യൻസ് ലീഗിൽ അർജന്റീനിയൻ പിഎസ്ജിക്ക് വേണ്ടി തന്റെ ഏറ്റവും മികച്ച ഫോം കാണിച്ചു തരുകയും ചെയ്തു. അഞ്ചു മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളുകളാണ് താരം നേടിയത്. ചാമ്പ്യൻസ് ലീഗ് അവസാന പതിനാറിൽ റയൽ മാഡ്രിഡിനെ നേരിടുമ്പോൾ തന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള് ഒരുക്കത്തിലാണ് അർജന്റീനിയൻ. പിഎസ്ജി ക്ക് അവരുടെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം മെസ്സിയിലൂടെ നേടാം എന്ന വിശ്വാസത്തിലാണ് ആരാധകർ.

Rate this post