” ജംഷെഡ്പൂരിനെതിരെയുള്ള സെമി ഫൈനൽ പോരാട്ടം ബ്ലാസ്റ്റേഴ്സിന് കടുപ്പമുള്ളതായിരിക്കും”

തിങ്കളാഴ്ച ഗോവയിലെ പിജെഎൻ സ്റ്റേഡിയത്തിൽ എടികെ മോഹൻ ബഗാനെ 1-0ന് തകർത്ത് ജംഷഡ്പൂർ എഫ്സി തങ്ങളുടെ ആദ്യ ഇന്ത്യൻ സൂപ്പർ ലീഗ് വിന്നേഴ്സ് ഷീൽഡ് സ്വന്തമാക്കിയിരുന്നു.ഓവൻ കോയിലെന്ന ഐറിഷ് പരിശീലകന് കീഴിൽ മികച്ച ഫുട്ബാൾ കഴ്ചവെച്ച ജംഷഡ്‌പൂർ ലീഗ് ഷീൽഡ് നേടും എന്ന് ലീഗ് തുടങ്ങും മുൻപ് ആരും പ്രവചിരുന്നില്ല. 20 മത്സരങ്ങളിൽ നിന്ന് 43 പോയിന്റ് നേടി ഒന്നാം സ്ഥാനം നേടിയ അവർ ലീഗിലെ അവസാന ഏഴ് മത്സരങ്ങളും വിജയിച്ച് കൊണ്ടായിരുന്നു ഷീൽഡിൽ ജംഷദ്പൂർ മുത്തമിട്ടത്. സെമിയിൽ നാലാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത കേരള ബ്ലാസ്റ്റേഴ്സണ് ജംഷഡ്‌പൂറിന്റെ എതിരാളികൾ.

നിലവിലെ ഫോം വെച്ച് നോക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് കടുത്ത എതിരാളികൾ തന്നെയാവും ജംഷഡ്‌പൂർ.ഈ സീസണിൽ ഇതിന് മുന്നേ രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ബ്ലാസ്റ്റേഴ്‌സിൻ വിജയിക്കാനായില്ല. ആദ്യ മത്സരത്തിൽ ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.രണ്ടാം പാദ മത്സരത്തിൽ ജംഷഡ്പൂർ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്‌സിനെ തകർത്തു.ലീഗിൽ അവസാന 11 മത്സരങ്ങളിൽ 10ഉം ഓവൻ കോയ്ലിന്റെ ടീം വിജയിച്ചിരുന്നു‌.

ഇ‌ന്ത്യൻ സൂപ്പർ ലീഗിൽ ഇതു വരെ 10 മത്സരങ്ങളിലാണ് ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയത്. ഇതിൽ 3 മത്സരങ്ങളിൽ ജംഷദ്പൂർ വിജയിച്ചപ്പോൾ, ഒന്നിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ജയിക്കാനായത്. 6 മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. എന്നാൽ ആറു വർഷത്തിന് ശേഷം സെമി ഫൈനലിൽ എത്തിയ ബ്ലാസ്റ്റേഴ്‌സ് ജംഷഡ്‌പൂരിനെ കീഴടക്കും എന്ന ആത്മവിശ്വാസം ആരാധകർക്കുണ്ട്. ഇവാൻ വുകോമാനോവിച്ചിന്റെ തന്ത്രങ്ങൾ ഓവൻ കോയിലിന്റെ ജാംഷെഡ്പൂരിനെ കീഴടക്കാൻ ശക്തിയുള്ളത് തന്നെയാണ്.

ബ്ലാസ്റ്റേഴ്സിനെക്കാൾ കൂടുതൽ ഗോളുകളും നെടുകയും കുറവ് ഗോളുകൾ വഴങ്ങുകയും ചെയ്ത ജംഷെഡ്പൂർ പ്രതിരോധത്തിലും മുന്നേറ്റത്തിലും മികച്ച പ്രകടനമാണ് നടത്തുന്നത്. ബ്ലാസ്റ്റേഴ്‌സ് ആവട്ടെ 34 ഗോളുകൾ നേടിയപ്പോൾ 24 ഗോളുകൾ വഴങ്ങി. പ്രതിരോധത്തിൽ ചില പിഴവുകൾ ഉണ്ടെങ്കിലും മുന്നേറ്റതനിരയിലെ താരങ്ങളുടെ മികവിലാണ് ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷയർപ്പിക്കുന്നത്. ഡയസ് – വസ്ക്വാസ് – ലൂണ ത്രയം ഫോമിലേക്കെത്തിയാൽ ജാംഷെഡ്പൂരിനെ അനായാസം കീഴടക്കാം എന്ന വിശ്വാസം ബ്ലാസ്റ്റേഴ്സിനുണ്ട്.

Rate this post