“ജയിച്ചിട്ടും ഇന്റർ മിലാൻ പുറത്ത് , ലെവെൻഡോസ്‌കിയുടെ ഹാട്രിക്കിൽ ബയേൺ “

ആൻഫീൽഡിൽ ലിവർപൂളിനെ ഒരു ഗോളിന് മറികടന്നെങ്കിലും ആദ്യപാദത്തിൽ നേടിയ രണ്ടു ഗോൾ വിജയം ലിവർപൂളിനെ ക്വാർട്ടർ ഫൈനലിൽ പ്രവേശിപ്പിച്ചു.ലൗട്ടാരോ മാർട്ടിനെസിന്റെ വണ്ടർ സ്ട്രൈക്ക് നിലവിലെ സീരി എ ചാമ്പ്യൻമാർക്ക് 1-0 ന് വിജയം ഉറപ്പിച്ചു, എന്നാൽ ഗോളിന് നിമിഷങ്ങൾക്കകം അലക്സിസ് സാഞ്ചസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ഇന്ററിന് വലിയ തിരിച്ചടിയായി മാറി. ഈ സീസണിലെ ചാമ്പ്യൻസ് ലീഗിലെ ലിവർപൂളിന്റെ ആദ്യ തോൽവിയാണിത്.ആദ്യ പകുതിയിൽ അധികം അവസരങ്ങൾ സൃഷ്ടിക്കാൻ ഇന്റർ മിലാൻ ആയില്ല.

മാറ്റിപിലൂടെ ലിവർപൂൾ ഒരു തവണ പോസ്റ്റിൽ ഇടിക്കുകയും ചെയ്തു. ഇടവേളയ്ക്ക് ശേഷം മുഹമ്മദ് സലായുടെ ക്ലോസ് റേഞ്ച് ശ്രമം പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു . രണ്ടാം പകുതിയിൽ 62ആം മിനുട്ടിൽ ലൗട്ടാരോ മാർട്ടിനസിന്റെ ഒരു സ്വപ്നതുല്യമായ സ്ട്രൈക്ക് ആണ് ലിവർപൂളിനെ പിറകിൽ ആക്കിയത്. സാഞ്ചേസ് പുറത്തായതിന് ശേഷം പൊസഷനിൽ ആധിപത്യം സ്ഥാപിക്കാൻ തുടങ്ങിയ ലിവർപൂലിനു മുന്നിൽ വീണ്ടും പോസ്റ്റ് വില്ലനായി മാറി.സലായുടെ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു.പകരക്കാരനായി ഇറങ്ങിയ ലൂയിസ് ഡയസ് സ്റ്റോപ്പേജ് ടൈമിൽ ഗോളിന് അടുത്തിയെങ്കിലും അർതുറോ വിദാലിന്റെ ക്ലിയറൻസ് ഇന്റെരിനു രക്ഷയായി.കഴിഞ്ഞ അഞ്ച് സീസണുകളിൽ നാലാം തവണയും ചാമ്പ്യൻസ് ലീഗിന്റെ അവസാന എട്ടിൽ എത്തിയിരിക്കുകയാണ് ലിവർപൂൾ.

അലയൻസ് അരീനയിൽ റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ ഹാട്രിക്കിന്റെ പിബലത്തിൽ സാൽസ്‌ബർഗിനെ 7-1ന് തോൽപ്പിച്ച് ബയേൺ മ്യൂണിക്ക് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ സ്ഥാനമുറപ്പിച്ചു.ഫെബ്രുവരി 16 ന് സാൽസ്ബർഗിൽ ഓസ്ട്രിയൻ ടീമിനെതിരെ 1-1 ന് സമനില വഴങ്ങിയതിന് ശേഷം അഗ്രിഗേറ്റ് സ്കോറിൽ 8-2ന്റെ വിജയം നേടി.ഇന്ന് ആദ്യ 23 മിനുട്ടിൽ തന്നെ ഹാട്രിക്ക് തികച്ച ലെവൻഡോസ്കി ആണ് ബയേൺ ജയത്തിൽ നിർണായകമായത്. ലെവൻഡൊസ്കി ഇന്നാകെ നേടിയ ഗോൾ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഒരു മത്സരത്തിൽ ഏറ്റവും നേരത്തെ നേടിയ ഹാട്രിക്ക് ആയി മാറി. രണ്ട് പെനാൾട്ടി ഗോളുകൾ ഈ ഹാട്രിക്കിൽ പെടുന്നു. 12 ,21 ,23 മിനിറ്റുകളിൽ ആയിരുന്നു ലെവെൻഡോസ്‌കിയുടെ ഗോളുകൾ പിറന്നത്.

31 ആം മിനുട്ടിൽ സെർജ് ഗ്നാബ്രി നാലാം ഗോൾ നേടി.രണ്ടാം പകുതിയുടെ തുടക്കത്തിൽ തോമസ് മുള്ളർ സ്കോർഷീറ്റിൽ ഇടം കണ്ടെത്തി.ലിറോയ് സാനെയുടെ അസിസ്റ്റിൽ നിന്നാണ് ഗോൾ നേടിയത് .70 ആം മിനുട്ടിൽ മൗറിറ്റ്സ് കെജെർഗാർഡ് സാൽസ്ബർഗിനായി ഒരു ഗോൾ മടക്കി. 83 ആം മിനുട്ടിൽ തോമസ് മുള്ളർ മലരത്തിലെ തന്റെ രണ്ടാമത്തെ ഗോളും ബയേണിന്റെ ആറാം ഗോളും നേടി. 85 ആം മിനുട്ടിൽ സനേ ഏഴാമത്തെ ഗോളും നേടി പട്ടിക തികച്ചു.ബയേൺ മ്യൂണിക്കിന്റെ ചരിത്രത്തിലെ രണ്ടാം തവണയാണ് അവർ UCL നോക്കൗട്ട് റൗണ്ട് മത്സരത്തിൽ ഏഴ് ഗോളുകൾ നേടിയത്, മറ്റൊന്ന് 2020 ക്വാർട്ടർ ഫൈനലിൽ ബാഴ്‌സലോണയ്‌ക്കെതിരായ അവരുടെ കുപ്രസിദ്ധമായ 8-2 വിജയമാണ്.

Rate this post