ലയണൽ മെസ്സിയുടെ നാട്ടിൽ നിന്നും കിടിലൻ താരം കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് |Kerala Blasters

കേരളാ ബ്ലാസ്റ്റേഴ്‌സിലേക്ക് അർജന്റീനയിൽ നിന്നൊരു താരമെത്തുന്നു. അർജന്റീനിയൻ സ്ട്രൈക്കർ ഗുസ്താവോ ബ്ലാങ്കോ ലെസ്ചുക്കിനെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിക്കുന്നത്. 31 കാരനായ താരം സ്പാനിഷ് സെഗുണ്ട ഡിവിഷൻ ക്ലബ്ബായ ഐബറിൽ നിന്നുള്ള താരമാണ്.

താരത്തിന് മുന്നിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു മികച്ച ഓഫർ മുന്നോട്ട് വെച്ചു എന്നാണ് റിപ്പോർട്ടുകൾ. താരം കരാറിൽ തൃപ്തി പ്രകടിപ്പിച്ചാൽ ലെസ്ചുക്ക് അടുത്ത സീസണിൽ കൊമ്പൻമാർക്ക് വേണ്ടി ബൂട്ട്കെട്ടും.കേരളാ ബ്ലാസ്റ്റേഴ്‌സ് ദിമിത്രി ഡയമന്തക്കോസിന് കൂട്ടായി മുന്നേറ്റ നിരയിലെ ഒരു സൂപ്പർ വിദേശ താരത്തെയെത്തിക്കുമെന്നും ആ താരം ലാറ്റിനമേരിക്കയിൽ നിന്നുമായിരിക്കുമെന്നും നേരത്തേ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

എന്നാൽ ആ താരമാരെന്നും ഏത് രാജ്യക്കാരനാണെന്നും വ്യക്തമായിരുന്നില്ല. ലെസ്ചുക്കിന് വേണ്ടി ബ്ലാസ്റ്റേഴ്‌സ് ബിഡ് സമർപ്പിച്ചതോടെ ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം വെയ്ക്കുന്ന ലാറ്റിനമേരിക്കക്കാരൻ ഈ 31 കാരനാവാനാണ് സാധ്യത.ശക്തർ ഡോനസ്റ്റിക്ക്, മലാഗ തുടങ്ങിയ ക്ലബ്ബുകൾക്കായും താരം ബൂട്ടണിഞ്ഞിട്ടുണ്ട്.

പെരേര ഡയസ്- അൽവാരോ എന്നിവർക്ക് ശേഷം മുന്നേറ്റ നിരയിൽ മികച്ച കൂട്ട്കെട്ട് സൃഷ്ടിക്കാൻ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചിരുന്നില്ല. അൽവാരോയുടെ വിടവ് ഡയമന്തക്കോസ് മാറ്റിയെങ്കിലും ഡയസിന്റെ വിടവ് ഇപ്പോഴും വിടവായി തന്നെ നിൽക്കുന്നുണ്ട്.കഴിഞ്ഞ സീസണിൽ അപ്പോസ്തലാസ് ജിയാനുവിനെ ബ്ലാസ്റ്റേഴ്‌സ് കൊണ്ട് വന്നെങ്കിലും പ്രതീക്ഷിച്ച പ്രകടനം നടത്താൻ താരത്തിന് സാധിച്ചില്ല. ലെസ്ചുക്കിന് പൂർണമായും ഡയസിന്റെ വിടവ് നികത്താനാകുമെന്നാണ് മാനേജ്മെന്റിന്റെ കണക്ക്കൂട്ടൽ

Rate this post