നെയ്മർ സൗദിയിലേക്ക് , ക്രിസ്റ്റ്യാനോയുടെ സഹതാരത്തിനെ വേണമെന്ന് ബാഴ്സയും, റയലും മോശമാക്കുന്നില്ല

യൂറോപ്പ്യൻ ഫുട്ബോളിലെ ട്രാൻസ്ഫർ വിൻഡോയിലൂടെ നിരവധി സൂപ്പർ താരങ്ങളുടെ കൈമാറ്റങ്ങളാണ് ഇത്തവണ നടക്കുന്നത്. യുവേഫ ചാമ്പ്യൻസ് ലീഗിന്റെ രാജാക്കന്മാരായ റയൽ മാഡ്രിഡിന്റെ ഗോൾകീപ്പർ തിബോ കോർടോയിസ് പരിക്ക് ബാധിച്ചതിനാൽ പകരം മറ്റൊരു സൂപ്പർ ഗോൾകീപ്പരെ കൊണ്ടുവരികയാണ് റയൽ മാഡ്രിഡ്.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയുടെ സ്പാനിഷ് ഗോൾ കീപ്പറായ കെപയെയാണ് ഒരു വർഷത്തെ ലോണടിസ്ഥാനത്തിൽ റയൽ മാഡ്രിഡ്‌ കൊണ്ടുവന്നത്. 2024 ലോൺ കാലാവധി കഴിയുന്നതോടുകൂടി താരം ചെൽസിയിലേക്ക് തന്നെ മടങ്ങും. പരിക്ക് ബാധിച്ച മിലിറ്റാവോക്ക് പകരം റയൽ മാഡ്രിഡ്‌ മുൻ നായകനായ സെർജിയോ റാമോസിനെ തിരികെ കൊണ്ടുവരാനുള്ള സാധ്യതകൾ വളരെയധികം കുറവാണ് എന്ന് ഫാബ്രിസിയോ റൂമറുകളോട് പ്രതികരിച്ചു.

മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് റൈറ്റ് ബാക്ക് സൂപ്പർതാരമായ ജാവോ ക്യാൻസലോക്ക് വേണ്ടി ശ്രമങ്ങൾ നടത്തുന്നത് തുടരുകയാണ് എഫ്സി ബാഴ്സലോണ. ഡെമ്പലെയെ വിറ്റതിൽ നിന്നുമുള്ള പണം കൂടി ഉപയോഗിച്ചുകൊണ്ട് പോർച്ചുഗീസ് താരത്തിന് സിറ്റിയിൽ നിന്നും കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ് ബാഴ്സലോണ എന്ന് ഫാബ്രിസിയോ പറയുന്നു. ലോൺ അടിസ്ഥാനത്തിൽ താരത്തിനെ വാങ്ങാനുള്ള വ്യവസ്ഥയും കരാറിൽ ഉൾപ്പെടുത്തിയുള്ള ഒരു ഒഫീഷ്യൽ ഓഫർ സിറ്റിക്ക് മുന്നിൽ സമർപ്പിക്കാൻ ഒരുങ്ങുകയാണ് ബാഴ്സലോണ.

ഫ്രഞ്ച് ലീഗ് ചാമ്പ്യൻമാരായ പി എസ് ജിയുടെ ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയർ സൗദി അറേബ്യയിലേക്കുള്ള തന്റെ ട്രാൻസ്ഫർ നീക്കം പൂർത്തീകരിക്കുന്നതിന് ഏകദേശം അരികിൽ എത്തി നിൽക്കുകയാണ് എന്ന് ഫാബ്രിസിയോ പറയുന്നു. സൈൻ ചെയ്യാനുള്ള ഡോക്കുമെന്റ്സ് ഉൾപ്പെടെയുള്ളവ അൽ ഹിലാൽ അയച്ചിട്ടുണ്ടെന്നും നെയ്മർ ജൂനിയറിന്റെ ക്യാമ്പിൽ നിന്നുള്ള അവസാന സിഗ്നലിനു കൂടി വെയിറ്റ് ചെയ്യുകയാണ് അൽ ഹിലാൽ, ഉടനെത്തന്നെ നെയ്മർ ജൂനിയർ ട്രാൻസ്ഫർ കൂടി സൗദി ക്ലബ് പൂർത്തീകരിക്കുമെന്നും ഫാബ്രിസിയോ പറയുന്നുണ്ട്.

Rate this post