❛നെയ്മറിനെ പുറത്താക്കാൻ കൈലിയൻ എംബാപ്പെ കളിച്ച നാടകം❜ | Neymar |Kylian Mbappe

നിലവിലെ ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പാരീസ് സെന്റ് ജർമയിൻ ടീമിൽ നിന്നും ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയർ പടിയിറങ്ങുന്നു എന്ന വാർത്തകളാണ് കഴിഞ്ഞദിവസങ്ങളിൽ പുറത്തുവന്നത്. പ്രശസ്ത ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയുടെ റിപ്പോർട്ടുകൾ പ്രകാരം സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിൽ നെയ്മർ ജൂനിയർ ജോയിൻ ചെയ്യാൻ ഒരുങ്ങുകയാണ്.

2025 വരെ ഫ്രഞ്ച് ക്ലബ്ബുമായി കരാർ ഒപ്പുവെച്ച നെയ്മർ ജൂനിയറിന് രണ്ടു വർഷത്തെ കൂടി കരാർ ശേഷിക്കുന്നുണ്ടെങ്കിലും ക്ലബ്ബ് വിടാനുള്ള തീരുമാനത്തിന് പിന്നിൽ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ലിയോ മെസ്സി, സെർജിയോ റാമോസ് തുടങ്ങിയ സൂപ്പർ താരങ്ങൾ ഈ ട്രാൻസ്ഫർ വിൻഡോയിൽ പി എസ് ജിയുമായി കരാർ അവസാനിച്ച് ടീമിന് പുറത്തേക്ക് പോയിരുന്നു.

നിലവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്രസീലിയൻ മാധ്യമമായ ഗ്ലോബോസ്‌പോർട് പറയുന്നത് അനുസരിച്ച് നെയ്മർ ജൂനിയറിനെ ടീമിൽ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ക്ലബ്ബിലെ സഹതാരമായ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ പി എസ് ജിയുമായി പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്ന് റിപ്പോർട്ടുകളുണ്ട്.

2024 വരെ ഫ്രഞ്ച് ക്ലബ്ബുമായി കരാർ ഒപ്പുവെച്ച എംബാപ്പെ കരാർ പുതുക്കുന്നില്ല എന്ന് ഫ്രഞ്ച് ക്ലബ്ബിനെ അറിയിച്ചിരുന്നു. ഇതോടെ അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ ഫ്രീ ഏജന്റായി മാറുന്ന എംബാബയെ ഇത്തവണത്തെ ട്രാൻസ്ഫർ വിൻഡോയിൽ ട്രാൻസ്ഫർ തുക വാങ്ങി വിൽക്കാൻ പി എസ് ജി യും തീരുമാനിച്ചു. എന്നാൽ ഇപ്പോൾ തന്നെ പി എസ് ജി വിടണമെന്ന ആഗ്രഹം ഉണ്ടായിട്ടില്ലെന്നും നെയ്മറിനെ പുറത്താക്കാൻ വേണ്ടിയാണ് എംബാപ്പേ ഇങ്ങനെ ചെയ്തതെന്ന് ബ്രസീലിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നെയ്മർ ജൂനിയറിനെ ടീമിൽ നിന്നും ഒഴിവാക്കാൻ എംബാപ്പെ പ്രവർത്തിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നെയ്മർ ജൂനിയറിന് പകരം ഫ്രഞ്ച് താരമായ ഉസ്മാനെ ഡെമ്പലെയെ ടീമിലെത്തിക്കുവാനും കിലിയൻ എംബാപ്പെക്ക് ലക്ഷ്യമുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. എഫ്സി ബാഴ്സലോണയിൽ നിന്നും ട്രാൻസ്ഫർ പി എസ് ജി കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തീകരിച്ചിരുന്നു.

Rate this post