കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനം നടത്തിയ താരത്തെ തിരികെ കൊണ്ട് വരാൻ കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2021 – 2022 സീസണിൽ മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്. വിദേശ താരങ്ങളുടെ മികവിലായിരുന്നു ബ്ലാസ്റ്റേഴ്‌സ് ഫൈനൽ വരെ മുന്നേറിയത്. എന്നാൽ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ച അൽവാരോ വാസ്‌ക്വസ്- പെരേര ഡയസ് സഖ്യത്തെ ബ്ലാസ്റ്റേഴ്സിന് നഷ്ടമായിരുന്നു.ഈ സീസണിൽ ടീമിലെത്തിയ വിദേശ താരങ്ങൾ അവരുടെ നിലവാരത്തിനൊത്ത് ഉയരാൻ സാധിക്കാതെ വന്നതോടെ ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പ് പ്ലെ ഓഫിൽ അവസാനിച്ചു.

എട്ടു ഗോളുകൾ നേടിയ താരം ടീം ഫൈനലിൽ എത്തുന്നതിൽ നിർണായക പങ്കു വഹിച്ച വാസ്‌ക്വസ് എഫ്സ് ഗോവയിലേക്കാണ് ചേക്കേറിയത്.കഴിഞ്ഞ സീസണൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ അടിച്ചു കൂട്ടിയ വാസ്ക്കസിന് ഇത്തവണ ഗോവക്ക് വേണ്ടി ഒരേയൊരു ഗോൾ മാത്രമാണ് നേടാൻ കഴിഞ്ഞത്.17 മത്സരങ്ങളിൽ നിന്നാണ് ഒരു ഗോളും മൂന്ന് അസിസ്റ്റും അദ്ദേഹം നേടിയിട്ടുള്ളത്. മാത്രമല്ല പല മത്സരങ്ങളിലും അദ്ദേഹത്തിന് പുറത്തിരിക്കേണ്ടി വരികയും ചെയ്തിരുന്നു.ഗോവയിൽ അവസരങ്ങൾ കുറഞ്ഞ താരം തന്റെ പഴയ തട്ടകത്തിലേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്നുണ്ടെന്നാണ് പുതിയ സൂചനകൾ.

ഇവാൻ വുകോമനോവിച്ചിന് കീഴിൽ മികച്ച പ്രകടനം നടത്തിയ താരത്തിന് ബ്ലാസ്റ്റേഴ്‌സിനൊപ്പം അടുത്ത സീസണിൽ തിളങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇതിനായി താരം ശ്രമം തുടങ്ങിയിട്ടുണ്ട്.താരത്തെ തിരിച്ചെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സിനും താത്പര്യമുണ്ടെന്നാണ് സൂചനകൾ. ബ്ലാസ്റ്റേഴ്‌സ് ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്റ്റർ ഇതിനായി നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ രണ്ടു വർഷം കരാറുള്ള വാസ്‌ക്വസിനെ സ്വന്തമാക്കാൻ ട്രാൻസ്‌ഫർ ഫീസ് നൽകേണ്ടി വരുമെന്നുറപ്പാണ്.

‘ബോക്സിലെ കുറുക്കൻ’ എന്നാണ് സ്പാനിഷ് സ്‌ട്രൈക്കറെ വിശേഷിപ്പിക്കുന്നത്.കാലിൽ പന്ത് കിട്ടിയാൽ ഏത് ഡിഫൻഡറെയും മറികടന്നു മുന്നേറാനുള്ള കഴിവും തെറ്റായ ശരീരചലനങ്ങൾ കൊണ്ട് ടിവിയിൽ മത്സരം കാണുന്നവരെപ്പോലും കബളിപ്പിക്കാൻ കഴിവുള്ള താരം കൂടിയാണ് വസ്ക്വാസ്.

Rate this post