തോൽവി അറിയാത്ത എഫ്‌സി ഗോവക്ക് ആദ്യ പരാജയം സമ്മാനിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് നാളെയിറങ്ങുന്നു |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 പതിപ്പിൽ പരാജയം ഏറ്റുവാങ്ങാതെ ആറ് മത്സരങ്ങൾ പൂർത്തിയാക്കിയതിന് ശേഷം എഫ്‌സി ഗോവ ഞായറാഴ്ച കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ്.ഫട്ടോർഡയിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ വിജയിക്കുകയാണെങ്കിൽ ബ്ലാസ്‌റ്റേഴ്‌സിനെ മറികടന്ന് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്താൻ ഗോവക്ക് സാധിക്കും.

നിലവിൽ ലീഗിലെ ഏറ്റവും മികച്ച രണ്ടു ടീമുകൾ തമ്മിലുള്ള ഏറ്റുമുട്ടൽ തീപാറും എന്നുറപ്പാണ്.ശനിയാഴ്ച നടന്ന മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ എഫ്‌സി ഗോവയുടെ ഹെഡ് കോച്ച് മനോലോ മാർക്വേസ് ഗെയിമിന് മുമ്പുള്ള തന്റെ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.”ഞങ്ങൾക്ക് ഈ സീസണിൽ ശക്തമായ തുടക്കമാണ് ലഭിച്ചത്. അവസാന മത്സരത്തിലും ഞങ്ങൾ ഒരുപാട് അവസരങ്ങൾ സൃഷ്ടിച്ചു. പകരക്കാരുടെ കാര്യത്തിലും ഞങ്ങൾ മികച്ച പ്രകടനം നടത്തി, മൈതാനത്ത് പൊസിഷനിംഗ് നിലനിർത്താനും സാധിച്ചു” മനോലോ മാർക്വേസ് പറഞ്ഞു.

“കേരള ബ്ലാസ്റ്റേഴ്‌സ് ഉയർത്തുന്ന വെല്ലുവിളികളും ഞങ്ങൾക്കറിയാം. അവർക്ക് നല്ല കളിക്കാരുണ്ട്, അവരുടെ കഴിവുകളെ നമുക്ക് കുറച്ചുകാണാൻ കഴിയില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.ഈ സീസണിലെ ഐ‌എസ്‌എല്ലിൽ എഫ്‌സി ഗോവയുടെ യാത്ര ഗംഭീരമായിരുന്നു. ആറ് മത്സരങ്ങളിൽ അഞ്ച് ജയവും ഒരു സമനിലയുമായി അവർ 16 പോയിന്റുമായി ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ്.മറുവശത്ത് 8 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനം നിലനിർത്തി മുന്നേറുകയാണ്.

ആറ് ഗെയിമുകളിൽ നിന്ന് മൂന്ന് തവണ മാത്രമാണ് ഗോവ ഗോൾ വഴങ്ങിയത്.മൂന്ന് ക്ലീൻ ഷീറ്റുകളും നിലനിർത്തി.ലീഗിലെ എല്ലാ ടീമുകൾക്കുമിടയിലെ ഏറ്റവും മികച്ച പ്രതിരോധ റെക്കോർഡാണിത്.ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ സ്‌കോറിങ് അവസരങ്ങൾ സൃഷ്‌ടിച്ച ടീമുകളുടെ കൂട്ടത്തിൽ ഗോവയുമുണ്ട്.സ്വന്തം തട്ടകത്തിൽ ചെന്നൈയിൻ എഫ്‌സിക്കെതിരെ 3-3ന് സമനില വഴങ്ങിയ ശേഷമാണ് അവർ ഈ മത്സരത്തിലേക്ക് എത്തുന്നത്.

ആ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്.ഈ സീസണിൽ ഇതുവരെയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും കഠിനമായ പരീക്ഷണമായിരിക്കും എഫ്‌സി ഗോവ.18 തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഗോവ 10 തവണയും ബ്ലാസ്റ്റേഴ്‌സ് നാല് തവണയും വിജയം നേടി, നാലു മത്സരങ്ങൾ സമനിലയിലായി.

Rate this post