സൂപ്പർ കപ്പിനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി |Kerala Blasters

സൂപ്പർ കപ്പ് പോരാട്ടത്തിനൊരുങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടി. ഈ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിനെ പ്ലേ ഓഫിലേക്ക് നയിച്ച നായകനായ ജെസ്സെൽ കാർനൈറോ പരിക്കിനെ തുടര്‍ന്ന് സൂപ്പര്‍ കപ്പില്‍ കളിക്കില്ല. സൂപ്പര്‍ കപ്പിനായി ബ്ലാസ്റ്റേഴ്‌സ് ഇന്നലെ പ്രഖ്യാപിച്ച സ്‌ക്വാഡില്‍ ജെസ്സെലിന്‍റെ പേരുമുണ്ടായിരുന്നു. ഇതോടുകൂടി അദ്ദേഹം ടീമിനോട് വിട പറയുകയും ചെയ്യും.

ഇതോടെ ജെസ്സലിന്റെ കേരള ബ്ലാസ്റ്റേഴ്‌സ് കരിയറിന് അവസാനമാവുകയാണ് . കരാർ പുതുക്കില്ല എന്നുള്ളത് നേരത്തെ തന്നെ ക്ലബ്ബ് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.സൂപ്പര്‍ കപ്പില്‍ സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണയും പ്രതിരോധ താരം ഹര്‍മന്‍ജോത് സിംഗ് ഖബ്രയും കളിക്കില്ലെന്ന് നേരത്തെ ഉറപ്പായിരുന്നു. ഖബ്രയും ബ്ലാസ്റ്റേഴ്‌സുമായ കരാര്‍ അവസാനിച്ചപ്പോള്‍ വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു ലൂണ.

ഈ സാഹചര്യത്തിൽ പുതിയ ക്യാപ്റ്റനായിരിക്കും സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിനെ നയിക്കുക.ലെഫ്റ്റ് ബാക്കായ ജെസ്സൽ 2019-20 സീസണിലാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്. തൊട്ടടുത്ത സീസൺ മുതൽ ക്ലബ് ക്യാപ്റ്റനുമാണ് ജെസ്സൽ. ബ്ലാസ്റ്റേഴ്സ് ഇക്കുറി ഐഎസ്എൽ പ്ലേ ഓഫിലെത്തിയപ്പോഴും ലെഫ്റ്റ് ബാക്ക് റോളിൽ സ്ഥിരം സാന്നിധ്യമായിരുന്നു ജെസ്സൽ. ഐഎസ്എല്ലില്‍ മൂന്ന് സീസണുകളിലായി ബ്ലാസ്റ്റേഴ്‌സിനായി 44 മത്സരങ്ങളില്‍ ജെസ്സെൽ കാർനൈറോ ഇറങ്ങിയിട്ടുണ്ട്.

11 ഐ‌എസ്‌എൽ ക്ലബ്ബുകൾക്കും ഐ-ലീഗ് ചാമ്പ്യന്മാരായ റൗണ്ട്ഗ്ലാസ് പഞ്ചാബിനും ഗ്രൂപ്പ് ഘട്ടങ്ങളിലേക്ക് നേരിട്ട് പ്രവേശനമുണ്ട്, അവിടെ അവർക്കൊപ്പം ഒമ്പത് ഐ-ലീഗ് ക്ലബ്ബുകളിൽ നിന്നുള്ള മറ്റ് നാല് ടീമുകളും മത്സരിക്കും. ഈ വർഷത്തെ ടൂർണമെന്റ് കേരളത്തിൽ നടക്കുമെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ ഹോം മത്സരങ്ങൾക്കൊന്നും വേദിയാകില്ല. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയവും മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയവുമാണ് ആതിഥേയത്വം വഹിക്കുന്നത്.

സൂപ്പര്‍ കപ്പില്‍ ഗ്രൂപ്പ് എ യില്‍ ആണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി. ബംഗളൂരു എഫ് സിയും ഗ്രൂപ്പ് എ യില്‍ ആണെന്നതാണ് ശ്രദ്ധേയം. 2022 – 2023 സീസണ്‍ ഐ ലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബാണ് ഗ്രൂപ്പ് എ യിലെ മറ്റൊരു ടീം.യോഗ്യതാ റൗണ്ട് കടന്ന് എത്തുന്ന ഒരു ടീമും ഗ്രൂപ്പ് എ യില്‍ ചേരും. ഏപ്രില്‍ എട്ടിന് റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സിക്ക് എതിരേ ആണ് ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഗ്രൂപ്പ് എ യില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യുടെ ആദ്യ മത്സരം. ഏപ്രില്‍ 16 ന് ആണ് ബംഗളൂരു എഫ് സി x കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ആവേശ പോരാട്ടം.

Rate this post