ലോകകപ്പ് നേടിയ അർജന്റീനയുടെ സൂപ്പർ താരത്തെ സ്വന്തമാക്കാൻ ലിവർപൂൾ ഒരുങ്ങുന്നു

പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂൾ ഈ സമ്മർ ട്രാൻസ്ഫറിൽ ലോകകപ്പ് നേടിയ ലയണൽ മെസ്സിയുടെ അർജന്റീന ടീമിലെ സഹതാരം റോഡ്രിഗോ ഡി പോളിനെ അത്‌ലറ്റികോ മാഡ്രിഡിൽ നിന്നും സൈൻ ചെയ്യാൻ നോക്കുന്നതായി റിപ്പോർട്ട്.

2021-ലെ സമ്മർ ട്രാൻസ്ഫറിൽ 35 മില്യൺ യൂറോ നൽകിയാണ് സീരി എ ടീമായ യുഡിനീസിൽ നിന്ന് ഡി പോൾ ലാ ലിഗയിൽ ചേർന്നത്. അർജന്റീനക്ക് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ചവെക്കുമ്പോഴും സിമിയോണിക്ക് കീഴിൽ അത്ലറ്റിക്കോ മാഡ്രിഡിന്റെ ആദ്യ ഇലവനിൽ സ്ഥാനം നേടാൻ താരത്തിന് നന്നേ പാടുപെട്ടു.

പുതിയ റിപ്പോർട്ടുകൾ പ്രകാരം, ലയണൽ മെസ്സിയുടെ ലോകകപ്പ് ജേതാവായ സഹതാരത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡ് നിരാശരാണ്, ഈ സമ്മർ ട്രാൻസ്ഫറിൽ ഈ മധ്യനിരതാരത്തെ വിൽക്കാൻ തയ്യാറാണ് എന്നതാണ് പുതിയ റിപ്പോർട്ടുകൾ.

ക്ലോപ്പിന്റെ ടീമിന് ഇപ്പോൾ മിഡ്ഫീൽഡ് ഓപ്ഷനുകൾ കുറവാണ്, അലക്‌സ്-ഓക്‌സ്‌ലേഡ് ചേംബർലെയ്‌നും ജെയിംസ് മിൽനറും ഈ സമ്മർ ട്രാൻസ്ഫറിൽ ക്ലബ്ബ് വിടുകയാണ്. അതുകൊണ്ടുതന്നെ മധ്യനിര താരങ്ങളെ സ്വന്തമാക്കാൻ ലിവർപൂൾ ഒരുങ്ങുകയാണ്. അത്‌ലറ്റികോ മാഡ്രിഡിൽ അവസരം കുറഞ്ഞ ഡിപോളിനെ 40 മില്യൺ യൂറോ നൽകി സ്വന്തമാക്കാൻ ലിവർപൂൾ ഒരുങ്ങുകയാണ് എന്നാണ് പുതിയ റിപ്പോർട്ടുകൾ.

ഖത്തർ ലോകകപ്പിൽ കിരീടം നേടിയ അർജന്റീനക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച് അർജന്റീനയുടെ നിർണായക താരം ആയിരുന്ന ഡി പോൾ അത്‌ലറ്റികോ മാഡ്രിഡിന് വേണ്ടി 76 മത്സരങ്ങളിൽ നിന്നും ആറു ഗോളുകളും ആറ് അസിസ്റ്റുകളും നേടാൻ കഴിഞ്ഞിട്ടുണ്ട്.

2.8/5 - (5 votes)