കേരള ബ്ലാസ്റ്റേഴ്‌സ് യുവ സൂപ്പർ താരം എഫ്.സി.ഗോവയിലേക്ക്.
കേരള ബ്ലാസ്റ്റേഴ്സിന്റെ യുവപ്രതിഭയായ നോൻദാമ്പ നയോറം ഈ സീസൺ അവസാനത്തോടെ ക്ലബ്ബ് വിട്ടേക്കും. ഗോൾ പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം താരം എഫ്.സി ഗോവയുമായി ധാരണയായിരിക്കുന്നു.
വിങ്ങർ ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ എ.ടീ.കെ മോഹൻ ബഗാനിലേക്ക് ലോൺ അടിസ്ഥാനത്തിൽ മാറാനിരിക്കെയാണ് അപ്രതീക്ഷിതമായി ഗോവയുമായി ചർച്ചകൾ നടന്നത്. എ.ടീ.കെയിലേക്ക് മാറുന്നതിന്റെ ഭാഗമായി നടത്തിയ ആരോഗ്യ പരിശോധനയിൽ താരത്തിന് ലിഗ്മെന്റിനു നേരിയ പരിക്കുള്ളതായുള്ള സ്ഥിരീകരണം ഉണ്ടായി. തുടർന്ന് താരവുമായിട്ടുള്ള ചർച്ചകൾ എ.ടീ.കെ അവസാനിപ്പിക്കുകയായിരുന്നു. നയോറത്തിനു പകരം കേരളയിൽ നിന്നും സുഭാ ഘോഷ് ബഗാനിലേക്ക് പോയെങ്കിലും, താരം ക്ലിയറൻസിനു വേണ്ടി കാത്തിരിക്കുകയാണ്.
കഴിഞ്ഞ സീസണിൽ താരം കിബു വിക്കൂനക്കു കീഴിൽ തകർപ്പൻ പ്രകടനമാണ് മോഹൻ ബഗാനിൽ കാഴ്ചവച്ചത്. പക്ഷെ ഈ സീസണിൽ കിബുവിനു കീഴിൽ ബ്ലാസ്റ്റേഴ്സിൽ താരത്തിനു കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. സീസണിന്റെ തുടക്കത്തിൽ ജയം കണ്ടെത്താൻ പാടു പെട്ട മഞ്ഞപടയിൽ താരത്തിനു പരുക്ക് പറ്റുന്നതിനു മുൻപ് 3 മത്സരങ്ങളിലായി 183 മിനുറ്റുകൾ മാത്രമേ കളിക്കാൻ കഴിഞ്ഞുള്ളു.
തന്റെ ഇതു വരെയുള്ള കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങൾ ചില വഴിച്ച ഇന്ത്യൻ ആരോസിൽ കളിക്കുമ്പോഴാണ്, താരത്തെ മറ്റു ടീമുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഷില്ലോങ് ലജോങിനെതിരെ താരം നേടിയ തകർപ്പൻ ഗോൾ ഇന്നും ഒരു ഓർമയാണ്. മനോഹരമായ സ്കില്ലുകൾ കൊണ്ട് 4 ഡിഫൻഡർമാരേ വെട്ടി ഒഴിഞ്ഞു താരം തൊടുത്ത ഷോട്ട് ഗോളായി മാറുകയായിരുന്നു. ആ സീസണിൽ താരം ഇന്ത്യൻ ആരോസിനു വേണ്ടി 11 മത്സരങ്ങളിലായി 520 മിനുറ്റുകളോളം കളത്തിലുണ്ടായിരുന്നു.
2019-20 സീസണിൽ താരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ റിസെർവ് ടീമിലേക്കെത്തുകയും പിന്നീട് മികച്ച പ്രകടനം കാഴ്ചവെച്ച താരത്തെ മെയിൻ ടീമിലേക്കെടുക്കുകയും ആയിരുന്നു. ഈ സീസണിൽ ഫോം കണ്ടെത്തിയ ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവരവിന്റെ പാതയിലാണിപ്പോൾ. കഴിഞ്ഞ മത്സരത്തിൽ നേടിയ 3 ഗോൾ വിജയം ടീമിന്റെ ആത്മവിശ്വാസത്തെ കൂട്ടിയിരിക്കുന്നു. അതേ കളി തന്നെ ഈസ്റ്റ് ബംഗാളിനെതിരെ പുറത്തെടുക്കാനായിരിക്കും ബ്ലാസ്റ്റേഴ്‌സിന്റെ തീരുമാനം.