” ഇത് പരിഹരിച്ചില്ലെങ്കിൽ ബ്ലാസ്റ്റേഴ്സിന്റെ മുന്നോട്ടുള്ള യാത്ര ദുഷ്കരമായി തീരും “
സ്വപ്ന തുല്യമായ ഒരു കുതിപ്പായിരുന്നു ബ്ലാസ്റ്റേഴ്‌സ് സീസണിൽ നടത്തിയത്.കഴിഞ്ഞ സീസണുളിൽ സംഭവിച്ച തെറ്റുകളും കുറ്റങ്ങളും എല്ലാം കാറ്റിൽ പറത്തികൊണ്ട് ബ്ലാസ്റ്റേഴ്‌സ് ആരാധക പ്രതീക്ഷകൾ നടത്തിയ കുതിപ്പ് അത്ര മികച്ചതായിരുന്നു. ചരിത്രത്തിൽ ആദ്യമായി പോയിന്റ് പട്ടികയിൽ ഒന്നമാതെത്തി സീസണിൽ ബ്ലാസ്റ്റേഴ്സ് മേധാവിത്വം സൃഷ്ടിച്ചിടത്തു നിന്നുമാണ് ബ്ലാസ്റ്റേഴ്‌സ് ഈ അവസ്ഥയിൽ എത്തിച്ചേർന്നത് . കോവിഡിനെയെയും , പരിക്കുകളെയും , സസ്പെൻഷനയുമെല്ലാം കാരനായി എടുക്കാമെങ്കിലും ഇതിനേക്കാൾ മെച്ചപ്പെട്ട പ്രകടനം അവസാന മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിൽ നിന്നും ആരാധകർ പ്രതീക്ഷിച്ചിരുന്നു.
അവസാന ആറു മത്സരങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സ് ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത്.ആര് മത്സരങ്ങളിൽ മൂന്നു തോൽവി ബ്ലാസ്റ്റേഴ്‌സ് നേരിടുകയും ആദ്യ നാളിൽ നിന്നും പുറത്താവുകയും ചെയ്തു. ഈ സീസണിലെ ടോപ് സ്കോറർമാരുടെ പട്ടിക പരിശോധിച്ചാൽ എന്ത് കൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് പുറകോട്ട് പോകുന്നതെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ബ്ലാസ്റ്റേഴ്‌സ് നേരിടുന്ന പ്രധാന പ്രശ്‍നം ഗോളുകൾ നേടാൻ സാധിക്കാത്തതാണ്. 17 മത്സരങ്ങളിൽ നിന്നും വെറും 24 ഗോളുകൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാൻ സാധിച്ചത്. കഴിഞ്ഞ ആറു മത്സരങ്ങളിൽ നിന്നും നാല് ഗോളുകൾ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്.
ടോപ് സ്കോറർമാരുടെ പട്ടിക പരിശോധിച്ചാൽ ആദ്യ പത്തിൽ ഒരു ബ്ലാസ്റ്റേഴ്‌സ് താരത്തിനെ പോലും നമുക്ക് കാണാൻ സാധിക്കില്ല. ഇതിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് നേരിടുന്ന വലിയ പ്രശ്നവും നമുക്ക് മനസ്സിലാവാൻ സാധിക്കും. അഞ്ചു ഗോളുമായി അൽവാരോ വസ്ക്വസ് പട്ടികയിൽ പതിനഞ്ചാം സ്ഥാനത്താണ്. വാസ്‌ക്വസിനെ പോലെ ഇത്രയും അനുഭവ സമ്പത്തുള്ള ഒരു സ്‌ട്രൈക്കറിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് ഇതിൽ കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്. ഇപ്പോൾ നേടിയതിനേക്കാൾ ഇരട്ടി ഗോളുകൾ നേടാനുള്ള അവസരം ഈ സ്പാനിഷ് താരത്തിന് ലഭിക്കുമാകയും ചെയ്തു. നാലു ഗോളുകൾ വീതം നേടിയ സഹൽ ,ലൂണ , ഡയസ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ മറ്റു ടോപ്പ് സ്കോറര്മാർ.
എത്ര മനോഹരമായി ഫുട്ബാൾ കളിച്ചാലും , ശക്തമായ പ്രതിരോധം തീര്ത്താലും ഗോളുകളാണ് മത്സരത്തിൽ വിധി നിർണയിക്കുന്നത്.മുന്നേറ്റ നിരയിൽ വാസ്‌ക്വസ് – ഡയസ് മികച്ച പ്രകടനമാണ് നടത്തുന്നതെങ്കിലും പലപ്പോഴും ലഭിക്കുന്ന അവസരങ്ങൾ മുതലാക്കാൻ അവർക്ക് സാധിക്കുന്നില്ല. സഹലാണെങ്കിൽ തന്റെ തുടക്ക കാലത്തേ ഫോമിന്റെ നിഴൽ മാത്രമാണ്. തുടർച്ചയായ 9 മത്സരങ്ങളിൽ സഹലിന് ഗോൾ നേടാൻ സാധിക്കാത്തത് ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാണ് നൽകുന്നത്.ഇനിയുള്ള മത്സരങ്ങളിൽ സ്‌ട്രൈക്കര്മാര് കൂടുതൽ മികവിലേക്കുയരേണ്ടിയിരിക്കുന്നു. ഇനിയുള്ള ഓരോ മത്സരവും ബ്ലാസ്റ്റേഴ്സിന് ജീവൻ മരണ പോരാട്ടമാണ്.