” സഹലിന്റെ അത്ഭുത ഗോളിൽ ബ്ലാസ്റ്റേഴ്‌സ് , മുംബൈക്കെതിരെ ആദ്യ പകുതിയിൽ രണ്ട് ഗോളിന് മുന്നിൽ “

മുബൈ സിറ്റിക്കെതിരെ ജീവന്മരണ പോരാട്ടത്തിനിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് ടീമിൽ രണ്ട് മാറ്റങ്ങൾ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ വരുത്തിയിരുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു വിൻസിക്ക് പകരമാണ് സഹൽ ടീമിൽ എത്തിയത്ത്.സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത അബ്ദുൾ സമദ് നിലവിൽ ഫോം കണ്ടെത്താനാവാതെ വലയുകയായിരുന്നു. എന്നാൽ കേരള താരത്തിൽ വിശ്വാസം അർപ്പിച്ച പരിശീലകൻ താരത്തെ നിർണായക മത്സരത്തിൽ ആദ്യ ഇലവനിൽ ഉൾപ്പെടുത്തുകയും ചയ്തു.

പരിശീലകൻ തന്നിലർപ്പിച്ച വിശ്വാസം നിർണായക മത്സരത്തിൽ നേടിയ സുന്ദര ഗോളിലൂടെയാണ് സഹൽ തിരിച്ചു കൊടുത്തത്. ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ നിരവധി മികച്ച ഗോളുകൾ നേടിയിരുന്നു അതിന്റെ ഇടയിലേക്കാണ് സഹലിന്റെ ഈ ലോകോത്തര ഗോളും കടന്നു വരുന്നത്. മത്സരത്തിന്റെ 19 ആം മിനുട്ടിലാണ് സഹലിന്റെ ഗോൾ പിറക്കുന്നത്.

മുംബൈ താരങ്ങൾ ക്ലിയറൻസിലെ വരുത്തിയ പിഴവ് മുതലെടുത്ത് പന്ത് പിടിചെടുത്ത സഹൽ രണ്ടു മുംബൈ താരങ്ങളെ ഡ്രിബിൾ ചെയ്ത് ബോക്സിന്റെ അരികിലെത്തിക്കയും പ്രതിരോധ താരങ്ങളെയും മറികടന്ന് ഒരു വലം കാൽ ഷോട്ടിലൂടെ മുബൈ കീപ്പർ നവാസിനെ കാഴ്ചക്കാരനാക്കി വലയിലാക്കി ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചു .സഹലിന്റെ ഈ സീസണിലെ അഞ്ചാമത്തെ ഗോളായിരുന്നു ഇത്.ആദ്യ പാദത്തിലും സഹൽ മുംബൈയ്ക്കെതിരെ ഗോൾ നേടിയിരുന്നു.

ഒന്നാം പകുതി അവസാനിക്കുന്നതിനു മുൻപ് തന്നെ ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഗോളും നേടി. സ്‌ട്രൈക്കർ വാസ്‌ക്വസ് ആണ് ഗോൾ നേടിയത്. വാസ്ക്വസിനെ പെനല്‍റ്റി ബോക്സില്‍ മൗര്‍ത്താദാ ഫോള്‍ ഫൗള്‍ ചെയ്തതിന് ലഭിച്ച സ്പോട് കിക്ക് വാസ്ക്വസ് വലയിലാക്കി കേരളത്തെ മുന്നിലെത്തിച്ചു.