“അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ കേരള ക്യാപ്റ്റനെ കാണാൻ സാധിക്കുമോ ?” | Jijo Joesph |Santhosh Trophy

കേരളത്തിന് ഏഴാം സന്തോഷ് ട്രോഫി കിരീടം നേടിക്കൊടുത്ത കേരള ക്യാപ്റ്റൻ ജിജോ ജോസഫ് സന്തോഷ് ട്രോഫിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഈ വർഷത്തെ ടൂർണമെന്റ് തന്റെ അവസാന സന്തോഷ് ട്രോഫി ആയിരിക്കും എന്ന് നേരത്തെ ഉറപ്പിച്ചിരുന്നു എന്ന് ജിജോ ജോസഫ് പറഞ്ഞു. കിരീടത്തോടെ അവസാനിപ്പിക്കാൻ ആയതിൽ സന്തോഷം കോച്ച് നിർബന്ധിച്ചത് കൊണ്ടാണ് ഈ സീസണിൽ കേരളത്തിനായി കളിച്ചത് എന്നും ജിജോ പറഞ്ഞു.

കിരീടത്തോടെ അവസാനിപ്പിക്കാൻ ആയതിൽ സന്തോഷം . കോച്ച് നിർബന്ധിച്ചത് കൊണ്ടാണ് ഈ സീസണിൽ കേരളത്തിനായി കളിച്ചത് എന്നും ജിജോ പറഞ്ഞു. ചില പ്രൊഫഷണൽ ക്ലബുകളിൽ നിന്ന് ഓഫറുകൾ ഉണ്ട്. ആ ഓഫറുകൾ നോക്കും. ക്ലബുകൾക്കായി കളിക്കാൻ ആണ് ആഗ്രഹം. ഡിപാർട്മെന്റ് ടീമിൽ നിന്ന് പുറത്ത് കളിക്കാൻ പിന്തുണ ഉണ്ട് എന്നും എസ് ബി ഐ ജീവനക്കാരനായ ജിജോ പറഞ്ഞു‌. കേരളത്തിനായി ഏഴ് തവണ സന്തോഷ് ട്രോഫി കളിച്ച ജിജോ ജോസഫ് ഈ ടൂർണമെന്റിൽ ഒരു ഹാട്രിക്ക് അടക്കം അഞ്ചു ഗോളുകൾ നേടിയിരുന്നു.

ജിജോ ജോസഫിന്റെ കളി മികവും ഗോൾ സ്കോറിന് കഴിവുമെല്ലാം ഐഎസ്എൽ ക്ലബ്ബുകളുടെ ശ്രദ്ധയിൽ എത്തുകയും ചെയ്തിരുന്നു .അറ്റാക്കിംഗ് മിഡ്ഫീല്‍ഡ്, ഫോര്‍വേഡ് പൊസിഷനുകളില്‍ കളിക്കാന്‍ കഴിവുള്ള ജിജോ ജോസഫിനെ സ്വന്തമാക്കാന്‍ ഈസ്റ്റ് ബംഗാൾ താല്പര്യം പ്രകടിപ്പിച്ചിരുന്നു.

ഇന്നലെ നടന്ന ഫൈനലിൽ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 5-4 നാണ് വെസ്റ്റ് ബംഗാളിനെ കേരളം മറികടന്നത്. എക്‌സ്ട്രാ ടൈമില്‍ ദിലീപ് ഒറാവ്നാണ് ബംഗാളിന്റെ ഗോള്‍ നേടിയത്.മുഹമ്മദ് സഫ്‌നാദ് 116ാം മിനിറ്റില്‍ കേരളത്തിനായി ഗോള്‍ മടക്കി.തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബംഗാളിനെ മറികടന്ന് കേരളം ഏഴാം കിരീടമുയര്‍ത്തി.

1973, 1992, 1993, 2001, 2004, 2018 വര്‍ഷങ്ങളിലായിരുന്നു കേരളത്തിന്റെ സന്തോഷ് ട്രോഫി കിരീട നേട്ടങ്ങള്‍. 32 തവണ അവര്‍ ജേതാക്കളായി. ഇതുവരെ മൂന്ന് തവണ സന്തോഷ് ട്രോഫി ഫൈനലില്‍ കേരളവും ബംഗാളും കൊമ്പുകോര്‍ത്തിട്ടുള്ളത്. 1989, 1994 വര്‍ഷങ്ങളിലെ കലാശപ്പോരില്‍ ബംഗാളിനായിരുന്നു വിജയമെങ്കിലും 2018-ല്‍ കേരളം കിരീടം നേടിയിരുന്നു.

Rate this post