വിൻസി ബാരെറ്റോ :” കൊടുങ്കാറ്റിന്റെ വേഗം കാലുകളിൽ ഒളിപ്പിച്ച ഗോവൻ പോരാളി”
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം ഗോൾ രഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു. നിരവധി സുവര്ണാവസരങ്ങൾ തുലച്ചു കളഞ്ഞ ബ്ലാസ്റ്റേഴ്‌സ് സമനില ചോദിച്ചു വാങ്ങുകയായിരുന്നു. ഗോളടിക്കാനും ജയിക്കാനും ഉള്ള ഗംഭീര അവസരങ്ങൾ സൃഷ്ടിച്ചും വിജയം സ്വന്തമാക്കാൻ ആവാതെ ആണ് ബ്ലാസ്റ്റേഴ്സ് കളി അവസാനിപ്പിച്ചത്.ആക്രമണത്തിലും മുന്നേറ്റത്തിലും മികച്ച പ്രകടനം പുറത്തെടുത്തിട്ടുംഫിനിഷിംഗിലെ പോരായ്മമൂലം വിജയിച്ച മത്സരമാണ് ബ്ലാസ്റ്റേഴ്സിന്റെ കയ്യിൽ നിന്നും നഷ്ടപ്പെട്ട് പോയത്.
എന്നാൽ ഇന്നലത്തെ മത്സരത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ദിക്കപ്പെട്ട താരമായിരുന്നു വലതു വിങ്ങിൽ കളിച്ച വിൻസി ബാരെറ്റോ. വേഗമുള്ള നീക്കങ്ങളുമായി നോർത്ത് ഈസ്റ്റ് പ്രതിരോധത്തെ കീറിമുറിക്കുന്ന പ്രകടനമാണ് ഈ ഗോവൻ താരം പുറത്തെടുത്തത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ എതിർ ഡിഫെൻഡർമാരെ തന്റെ വേഗതകൊണ്ട് മറികടന്ന് ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ സഹലിന് കൊടുത്ത സുന്ദരൻ പാസ് തന്നെ മതിയാവും താരത്തിന്റെ കഴിവ് മനസ്സിലാക്കാൻ. കളിയിലൂടെ നീളം വലതുവിങ്ങിൽ നിന്നും പന്തുകൾ ബോക്സിലെത്തിക്കൊണ്ടിരുന്നു.
Vincy Baretto vs Northeast
— The_Godfather (@abhiram19_) November 25, 2021
Mins:89
Touches:43
Accurate passes: 19
Key passes:1
Long balls:2
Chances created:1
Big chance created: 1
Expected assist(xA): 0.25
Total shots:2
Successful dribbles:2
Duels won:6
Recoveries: 8
The Goan is off to a flying start in ISL!! pic.twitter.com/RsDNiTMtRW
ഗോകുലം കേരള വിങ്ങിൽ ചീറ്റപ്പുലിയുടെ വേഗതയിൽ പാഞ്ഞിരുന്ന ബാരെറ്റോയെ ഈ സീസണിലാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്നത്.ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷയായിരുന്ന രാഹുൽ കെ പി പരിക്കുപറ്റി പോയപ്പോൾ ആ വിടവ് ആര് നികത്തും എന്ന ചോദ്യം ഉയർന്നിരുന്നു. എന്നാൽ ഇന്നലത്തെ ബാരെറ്റോയുടെ പ്രകടനം അതിനു ശെരിയയായ ഉത്തരം നൽകുന്നുണ്ട് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാൻ ഈ 21 കാരന് സാധിക്കുകയും ചെയ്തു.
വിൻസിയുടെ അമിത സ്റ്റാമിന, വർക്ക് റേറ്റുള്ള താരമായി മാറുവാൻ അദ്ദേഹത്തെ സഹായിക്കുന്നു, വിങ്ങർ ആയതുകൊണ്ടുതന്നെ ക്രോസ്സിംഗ് മികവ് വിൻസിയെ ഒരു ഓവർലാപ്പിങ് വിംഗ്-ബാക്ക് എന്ന നിലയിൽ കൂടുതൽ മികവ് പുറത്തെടുക്കാനും സഹായിക്കുന്നു.പാസ്സിങ് മികവും, ബോൾ കണ്ട്രോളുമുള്ളതുകൊണ്ട് തന്നെ, ബിൾഡ്-അപ്പിനും വിങ്റുമായി ഒത്തുചേർന്നു മുന്നേറ്റങ്ങൾക്കും വിൻസിയ്ക്ക് സാധിക്കും. വരുന്ന മത്സരങ്ങളിൽ ബാരെറ്റോയിൽ നിന്നും കൂടുതൽ ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷിക്കും എന്നത് സംശയമില്ലാത്ത കാര്യമാണ്.