ഞങ്ങളെയോർത്ത് വോൾവ്സിന് ഇപ്പോൾ ചിരി നിർത്താൻ പറ്റുന്നുണ്ടാവില്ല : നാണംകെട്ട തോൽവിയെ പറ്റി ലിവർപൂൾ പരിശീലകൻ ക്ലോപ്പ്

ഈ സീസണിന്റെ തുടക്കം ലിവർപൂൾ ഒരിക്കലും ഓർമ്മിക്കാൻ ഇഷ്ടപ്പെടാത്ത ഒന്നായിരിക്കും. പ്രീമിയർ ലീഗിൽ തുടർച്ചയായി പോയിന്റുകൾ ഡ്രോപ്പ് ചെയ്യുന്ന ലിവർപൂളിനെയായിരുന്നു ഇതുവരെ കാണാൻ സാധിച്ചിരുന്നത്.മാത്രമല്ല യുവേഫ ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ ഇറ്റാലിയൻ ടീമായ നാപ്പോളിയോട് നാണംകെട്ട ലിവർപൂൾ ഏറ്റുവാങ്ങുകയും ചെയ്തു.

4-1 നാണ് റെഡ്സ് നേപിൾസിൽ തകർന്നടിഞ്ഞത്. ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ലിവർപൂൾ വഴങ്ങുന്ന ഏറ്റവും വലിയ തോൽവികളിലൊന്നാണ് നേപിൾസിൽ പിറന്നിട്ടുള്ളത്. വളരെ ദുർബലമായ പ്രതിരോധനിരയായിരുന്നു ക്ലോപിന് പണി കൊടുത്തത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ മൂന്നു ഗോളുകൾ വഴങ്ങിക്കൊണ്ട് ലിവർപൂൾ പരാജയം സമ്മതിച്ചിരുന്നു.

ഈ നാണംകെട്ട തോൽവിയിൽ ലിവർപൂളിന്റെ പരിശീലകൻ യുർഗൻ ക്ലോപ് വളരെ നിരാശനും ആശങ്കാകുലനുമാണ്. ടീമിൽ ഒരു റീബിൽഡ് തന്നെ അത്യാവശ്യമാണ് എന്നാണ് ക്ലോപ് മത്സരത്തിനുശേഷം പറഞ്ഞത്.മാത്രമല്ല ഇനി ലിവർപൂളിന്റെ അടുത്ത പ്രീമിയർ ലീഗ് എതിരാളികൾ വോൾവ്സാണ്. ആ വോൾവ്സിന് ഇപ്പോൾ ഞങ്ങളെയോർത്ത് ചിരിനിർത്താൻ പറ്റുന്നുണ്ടാവില്ല എന്നും ലിവർപൂൾ പരിശീലകൻ പറഞ്ഞിട്ടുള്ളത്. അതായത് സ്വയം ട്രോളുകയാണ് ഇവിടെ ക്ലോപ് ചെയ്തിട്ടുള്ളത്.

‘ ഞങ്ങളുടെ ടീമിൽ ഒരു റീബിൽഡ് ആവശ്യമാണ്. ഒരുപാട് കാര്യങ്ങൾ ഞങ്ങളുടെ ടീമിൽ ഇപ്പോൾ ഇല്ലാത്തതുണ്ട്. ഇതിലെ ഏറ്റവും തമാശകരമായ ഒരു കാര്യമെന്തെന്നാൽ ഈ റീബിൽഡ് ഞങ്ങൾ നടത്തേണ്ടത് സീസണിന്റെ പകുതിയിൽ വെച്ചാണ് എന്നുള്ളതാണ്. മൂന്ന് ദിവസത്തിനുള്ളിൽ ഞങ്ങൾക്ക് വോൾവ്സിനെതിരെ പ്രീമിയർ ലീഗിൽ മത്സരമുണ്ട്. ഞങ്ങളുടെ അവസ്ഥ ഓർത്ത് ചിരിക്കുന്നത് നിർത്താൻ ഇപ്പോൾ അവർക്ക് കഴിയുന്നുണ്ടാവില്ല. ലിവർപൂളിന് നേരിടാനുള്ള പെർഫക്റ്റ് സമയം ഇതാണ് എന്ന് വോൾവ്സ് ഇപ്പോൾ പറയുന്നുണ്ടാവും. ഞാനാണ് വോൾവ്സിന്റെ സ്ഥാനത്തെങ്കിൽ അങ്ങനെ പറയും എന്നുറപ്പാണ്. ഞങ്ങളെല്ലാം ശരിയാക്കേണ്ടതുണ്ട് ‘ ക്ലോപ് പറഞ്ഞു.

ഇനി പ്രീമിയർ ലീഗിൽ ലിവർപൂൾ വോൾവ്സിനെയാണ് നേരിടുക. ശനിയാഴ്ച വൈകിട്ടാണ് ഈ മത്സരം നടക്കുക. 6 മത്സരങ്ങളിൽ രണ്ട് ജയം മാത്രമുള്ള ലിവർപൂളിന് ഇപ്പോൾ 9 പോയിന്റ് മാത്രമാണ് ഉള്ളത്. നിലവിൽ പ്രീമിയർ ലീഗിൽ ഏഴാം സ്ഥാനത്താണ് ലിവർപൂൾ ഉള്ളത്.

Rate this post