മെസ്സിയെ സ്വന്തമാക്കാൻ ആഗ്രഹം, പക്ഷെ നടക്കില്ല. മെസ്സി സിറ്റിയിലെത്തിയാൽ അവരെ തോൽപ്പിക്കാൻ പാടുപെടുമെന്ന് യുർഗൻ ക്ലോപ്
സൂപ്പർ താരം ലയണൽ മെസ്സി മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുന്നതുമായി ബന്ധപ്പെട്ടാണ് ഏതിടത്തും ചർച്ചകൾ. വരും ദിവസങ്ങൾക്കുള്ളിൽ മെസ്സിയുടെ ഭാവിയെ കുറിച്ച് നിർണായകമായ തീരുമാനങ്ങൾ ഉണ്ടാവുമെന്നാണ് വിവരം. പക്ഷെ മെസ്സിയുടെ ട്രാൻസ്ഫർ സംബന്ധിച്ച കാര്യങ്ങളിൽ ഫുട്ബോൾ ലോകത്തെ പല പ്രമുഖരും തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി കഴിഞ്ഞു. മെസ്സി ബാഴ്സ വിടണമെന്ന് ഒരു കൂട്ടം വാദിക്കുമ്പോൾ മറ്റൊരു കൂട്ടത്തിന്റെ വാദം മെസ്സിയിപ്പോൾ ക്ലബ് വിടുന്നത് ശരിയല്ല എന്നാണ്.
Jurgen Klopp on Lionel Messi potentially joining #ManCity: “It would make it even more difficult to beat them, which was already very difficult. For the #PL it would be great, having the best player in the world in the league!”
— Man City Xtra (@City_Xtra) August 28, 2020
[via @footballdaily]pic.twitter.com/87eOUjyHqh
അത്കൊണ്ട് തന്നെ ഈ വിഷയത്തിൽ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ്. ഏത് പരിശീലകനാണ് മെസ്സി സ്വന്തം ടീമിൽ ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കാതിരിക്കുക എന്നായിരുന്നു ക്ലോപിന്റെ ചോദ്യം. മെസ്സിയെ ക്ലബിൽ എത്തിക്കാൻ ആഗ്രഹമുണ്ടെന്നും എന്നാൽ നിലവിൽ ലിവർപൂളിന് അതിന് കഴിയില്ല എന്നുമാണ് ക്ലോപ് അറിയിച്ചത്. മെസ്സി സിറ്റിയിൽ എത്തിയാൽ അവരെ തോൽപ്പിക്കാൻ പാടുപെടുമെന്നും ക്ലോപ് കൂട്ടിച്ചേർത്തു.
“ആരാണ് സ്വന്തം ടീമിൽ മെസ്സി സ്വന്തം ടീമിൽ ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കാതിരിക്കുക? പക്ഷെ അദ്ദേഹം ലിവർപൂളിൽ എത്താൻ ഒരു ചാൻസുമില്ല. കാര്യങ്ങൾ ഇപ്പോൾ തങ്ങൾക്ക് അനുകൂലമല്ല. പക്ഷെ സത്യസന്ധ്യമായി പറഞ്ഞാൽ അദ്ദേഹം മികച്ച ഒരു താരമാണ് ” ക്ലോപ് തുടർന്നു.
Liverpool boss Jurgen Klopp rules out a move for Lionel Messi.
— BBC Sport (@BBCSport) August 28, 2020
More: https://t.co/k3zoOuLcY6 #bbcfootball #LFC pic.twitter.com/17mQVHW12t
” മെസ്സിയെ മാഞ്ചസ്റ്റർ സിറ്റി സൈൻ ചെയ്താൽ തീർച്ചയായും അത് അവർക്ക് സഹായകരമാവും.മാത്രമല്ല അവരെ തോൽപ്പിക്കാൻ ബുദ്ധിമുട്ടേറുകയും ചെയ്യും. പക്ഷെ പ്രീമിയർ ലീഗിനെ സംബന്ധിച്ചെടുത്തോളം അത് അവരെ സഹായിക്കുകയും ഗുണകരമാവുകയും ചെയ്യും. പക്ഷെ പ്രീമിയർ ലീഗിന് ഇപ്പൊ അങ്ങനെ ഒന്നിന്റെ ആവിശ്യം ഉണ്ടെന്ന് തോന്നുന്നില്ല. അദ്ദേഹം മറ്റൊരു ലീഗിൽ ഇത് വരെ കളിച്ചിട്ടില്ല. ഇവിടെ കാര്യങ്ങൾ വ്യത്യസ്ഥമാണ്. എന്താണ് സംഭവിക്കുന്നതെന്ന് കാണാം ” ക്ലോപ് പൂർത്തിയാക്കി.