“എന്ത് കൊണ്ടാണ് കൈലിയൻ എംബാപ്പെയെ പിഎസ്ജി ആരാധകർ കൂക്കി വിളിക്കാത്തത് ?”

ലയണൽ മെസ്സിയും നെയ്‌മറും യഥാക്രമം 2021-ലെയും 2017-ലെയും വേനൽക്കാലത്ത് വലിയ പ്രതീക്ഷകളോടെ ബാഴ്‌സലോണയിൽ നിന്നും പാരീസ് സെന്റ് ജെർമെയ്‌നിലെത്തിയവരായിരുന്നു.പാർക് ഡെസ് പ്രിൻസസിലെക്ക് സൂപ്പർ താരങ്ങളുടെ കടന്നു വരവോടു കൂടി അവർ ഏറെ നാളായി സ്വപ്നം കണ്ടിരുന്ന ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്നതിന് സഹായിക്കുമെന്ന് അവർ പ്രതീക്ഷിക്കുകയും ചെയ്തു. എന്നാൽ അവർക്കായി മുടക്കിയ വലിയ തുക പാഴായി പോകുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.

ഇതാണ് പിഎസ്ജി ആരാധകരെ കൂടുതൽ ചൊടിപ്പിച്ച കാര്യം. അവരുടെ പ്രതീക്ഷകൾക്കൊത്ത് ഒരിക്കൽ പോലും റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ ഉയർന്നതുമില്ല. അസംതൃപ്തരായ ആരാധകർ ഉയർന്ന ട്രാൻസ്ഫർ ഫീസും കരാറുകളും ന്യായീകരിക്കാൻ പാടുപെടുന്ന സൂപ്പർ താരങ്ങൾക്കെതിരെ തിരിയുകയും ചെയ്തു. ഫ്രഞ്ച് ലീഗിൽ ഇന്ന് ബോഡോക്കെതിരെയുള്ള മത്സരത്തിനിറങ്ങിയ ലയണൽ മെസ്സിയെയും നെയ്‌മർ ജൂനിയറിനെയും കൂക്കി വിളിച്ചാണ് ഒരു വിഭാഗം ആരാധകർ എതിരേറ്റത്.

മെസ്സി ആയിരുന്നു കൂടുതൽ സമയം കൂവലിന് ഇരയായത്. മത്സരത്തിൽ ഇവർ പന്ത് തൊടുമ്പോഴെല്ലാം ഒരു വിഭാഗം പിഎസ്‌ജി ആരാധകർ ഇവരെ കൂവിയതായും റിപോർട്ടുകൾ വ്യക്തമാക്കുന്നു. ബോർഡക്സിന് എതിരെ മെസ്സിയുമം നെയ്മറും ഫ്രീകിക്ക് എടുക്കാൻ നിന്നപ്പോഴും തുടക്കത്തിൽ പരിശീലനത്തിൽ ഏർപ്പെട്ടപ്പോഴും എല്ലാം കൂവലുകൾ തുടർന്നു‌. സാന്റിയാഗോ ബെർണബ്യൂവിൽ ലോസ് ബ്ലാങ്കോസിനെതിരെ നിരാശാജനകമായ പ്രകടനങ്ങൾ പുറത്തെടുത്ത മെസ്സിയെയും നെയ്മറെയും PSG ആരാധകർക്ക് അത്ര ഇഷ്ടപ്പെട്ടില്ല. റയൽ മാഡ്രിഡിനെതിരെ മെസ്സിക്കോ നെയ്മറിനോ സ്പാനിഷ് മണ്ണിൽ – മുൻ എതിരാളികൾക്കെതിരെ ബാഴ്‌സലോണയിലെ അവരുടെ നാളുകളിൽ പുറത്തെടുത്ത പ്രകടനം ആവർത്തിക്കാനയില്ല.

മെസ്സി പിഎസ്ജിക്ക് വേണ്ടി രണ്ട് ലീഗ് 1 ഗോളുകൾ മാത്രമാണ് നേടിയത്, മാത്രമല്ല തന്റെ ഉയർന്ന നിലവാരം പുലർത്തിയിട്ടില്ല.നെയ്മറിനെ സംബന്ധിച്ചിടത്തോളം, ബ്രസീലിയൻ പരിക്കുകളോട് മല്ലടിച്ചാണ് മുന്നോട്ട് പോകുന്നത് .പിഎസ്ജി ആരാധകർക്കിടയിൽ പതുക്കെ തന്റെ സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു. മെസ്സിക്കും നെയ്മർക്കും നേരെ ആരാധകർ തിരിഞ്ഞെങ്കിലും കിലിയൻ എംബാപ്പെയെയും മറ്റു പിഎസ്‌ജി താരങ്ങളെയും ആരാധകർ കൂക്കിയിരുന്നില്ല.

പിഎസ്ജി യിലെ കൂടുതൽ ആരാധകർക്കും കൈലിയൻ എംബാപ്പെ പലർക്കും ഹീറോയായി തുടരുന്നു. ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെ മറികടന്ന് ഒരു വിജയം നേടാൻ എംബപ്പേ പരമാവധി ശ്രമിച്ചു .ഇരു പാദങ്ങളിലും താരം ഗോൾ നേടുകയും ചെയ്തു എന്നാൽ കൂടെയുള്ളവർ നിരാശപെടുത്തിയതോടെ പിഎസ്ജി പുറത്തേക്ക് പോയി.ലോകകപ്പ് ജേതാവായ ഫ്രാൻസ് ഇന്റർനാഷണൽ പാർക്ക് ഡെസ് പ്രിൻസസിൽ ഇതുവരെ ഒരു പുതിയ കരാറിൽ ഒപ്പുവെച്ചിട്ടില്ല, അതിനർത്ഥം ഒരു ഫ്രീ ഏജന്റായി താരം റയൽ മാഡ്രിഡിൽ എത്തും. എന്നാൽ പിഎസ്ജി ആരാധകർ നൽകുന്ന പിന്തുണ ഫ്രഞ്ച് താരത്തിന്റെ മനസ്സ് മാറ്റാനുള്ള സാധ്യതയും കാണുന്നുണ്ട്.

Rate this post