ലിയോ മെസ്സിയെ ചരിത്രത്തിലെ ഏറ്റവും മികച്ചവൻ എന്ന് വീണ്ടും വിളിച്ച് കിലിയൻ എംബാപ്പേ | Kylian Mbappe

ലോക ഫുട്ബോളിന്റെ ചരിത്രത്തിലെ ഒരുപക്ഷേ ഏറ്റവും മികച്ച താരമാണ് ലിയോ മെസ്സി എന്ന് വീണ്ടും അഭിപ്രായപ്പെടുകയാണ് പി എസ് ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബാപ്പെ. കഴിഞ്ഞ സീസണുകളിൽ ഫ്രഞ്ച് ക്ലബ്ബിനോടൊപ്പം ഒരുമിച്ച് കളിച്ചവരാണ് ലിയോ മെസ്സിയും കിലിയൻ എംബാപ്പെയും.

പി എസ് ജിയുടെ പ്രധാന ശത്രുക്കളായ മാർസക്കെതിരെ നേടിയ ഏറ്റവും മികച്ചഗോൾ ഏതാണെന്ന് ചോദ്യത്തിന് മറുപടി നൽകുകയാണ് എംബാപ്പെ. ഇതിനിടയിലാണ് ഒരുപക്ഷേ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനായ മെസ്സി നൽകിയ അസിസ്റ്റിൽ സ്വന്തമാക്കിയ മനോഹരമായ ഗോളിനെ കുറിച്ച് എംബാപ്പെ പറയുന്നത്.

“അത് അവസാനത്തേ മത്സരത്തിൽ നേടിയ ഗോളാണ്. അതിന്റെ ക്രമവും വളരെ മനോഹരമാണ്, വൺ ടു വൺ കളിച് ഒരു വോളിയിലൂടെ സ്കോർ ചെയ്തു. എനിക്ക് പന്ത് നൽകിയത് ലിയോ മെസ്സിയാണ്, ഒരുപക്ഷേ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരൻ. ഞങ്ങൾ മത്സരം 3-0 ന് വിജയിച്ചു, വ്യക്തമായും ഒരു മികച്ച ഓർമ്മയാണത്. ” – കിലിയൻ എംബാപ്പേ പറഞ്ഞു.

ഫ്രഞ്ച് ലീഗിലെയും തങ്ങളുടെ പ്രധാന എതിരാളികളും ചിരവൈരികളുമായ മാഴ്സക്കെതിരെയുള്ള പി എസ് ജിയുടെ മത്സരങ്ങൾ എല്ലായിപ്പോഴും വളരെയധികം വാശി നിറഞ്ഞതാണ്. കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയം സ്വന്തമാക്കാൻ പി എസ് ജിക്ക് കഴിഞ്ഞു. ആദ്യ പകുതിയിൽ പി എസ് ജി താരം റെഡ് കാർഡ് കണ്ട മത്സരത്തിൽ വിറ്റീഞ, ഗോൺസാലോ റാമോസ് എന്നിവരാണ് ഗോളുകൾ സ്കോർ ചെയ്തത്.

Rate this post