കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടി, ഒരു വിദേശ താരം കൂടി പരിക്കേറ്റ് പുറത്ത് | Kerala Blasters

ഐഎസ്എൽ 2023 -24 സീസണിൽ പരിക്കുകൾ ഏറ്റവും കൂടുതൽ ബാധിച്ച ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. സീസണിന്റ തുടക്കം മുതൽ തന്നെ വിദേശ താരങ്ങളടക്കം നിരവധി പ്രമുഖ താരങ്ങൾ പരിക്ക് മൂലം ടീമിന് പുറത്ത് പോയി. പ്രധാന താരങ്ങളുടെ പരിക്ക് ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തെ വലിയ രീതിയിൽ ബാധിക്കുകയും ചെയ്തു. പ്രധാന കളിക്കാരനും ക്യാപ്റ്റനുമായ അഡ്രിയാൻ ലൂണയടക്കം നിരവധി പ്രധാന കളിക്കാരില്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാവുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ബ്ലാസ്റ്റേഴ്സിന്റെ ഒരു വിദേശ താരം കൂടി പരിക്കേറ്റ് പുറത്തായിരിക്കുകയാണ്. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ ഇമ്മാനുവൽ ജസ്റ്റിൻ ഈ സീസണിൽ ഇനി കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കില്ല. നാളെ ഈസ്റ്റ് ബംഗാളിനെതിയുള്ള മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിച്ച ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ചാണ് താരത്തിന്റെ പരിക്കിനെക്കുറിച്ചുള്ള അപ്ഡേറ്റ് തന്നത്.

ജാംഷെഡ്പൂരിനെതിരെയുള്ള മത്സരത്തിൽ ദിമിയുടെ ഗോളിന് അസിസ്റ്റ് നൽകിയത് ജസ്റ്റിൻ ആയിരുന്നു. കുറഞ്ഞത് രണ്ടാഴ്ച്ചയെങ്കിലും ജസ്റ്റിൻ പുറത്തിരിക്കേണ്ടി വരും,. അത്കൊണ്ട് തന്നെ താരം ഈ സീസണിൽ ഇനി കളിക്കുന്ന കാര്യം സംശയത്തിലാണ്.“ജസ്റ്റിന് പേശികളിൽ അസ്വസ്ഥത അനുഭവപ്പെട്ടു, അതിൻ്റെ ഫലങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകായണ്‌.അവൻ രണ്ടാഴ്‌ചത്തേക്ക് പുറത്തായിരിക്കും, ഒരുപക്ഷേ സീസണിൻ്റെ ശേഷിക്കുന്ന സമയം നഷ്‌ടപ്പെടാം,ഒരുപക്ഷേ അയാൾക്ക് പ്ലേ ഓഫിൽ കളിക്കാൻ സാധിക്കുമായിരിക്കാം”ഇവാൻ വുകോമാനോവിച്ച് പറഞ്ഞു.

പെപ്രേക്ക് പരിക്കേറ്റപ്പോഴാണ് ഗോകുലത്തിൽ ലോണിൽ കളിക്കുകയായിരുന്ന ജസ്റ്റിനെ ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക്തിരിച്ചു വിളിച്ചത്. എന്നാൽ ഇപ്പോൾ ജസ്റ്റിനും പരിക്കേറ്റ് പുറത്ത് പോയിരിക്കുകയാണ്.

Rate this post