2025-ൽ അൽ-ഹിലാലിനോട് വിടപറയും , തൻ്റെ അടുത്ത ക്ലബ് വെളിപ്പെടുത്തി ബ്രസീലിയൻ സൂപ്പർ താരം നെയ്മർ | Neymar

2025-ൽ അൽ-ഹിലാൽ വിട്ട് ബ്രസീലിലേക്ക് മടങ്ങുമെന്ന് സൂപ്പർതാരം നെയ്മർ സാൻ്റോസിൻ്റെ കളിക്കാരോടും ചില സ്റ്റാഫുകളോടും പറഞ്ഞതായി യുഒഎൽ എസ്പോർട്ട് റിപ്പോർട്ട് ചെയ്തു.ഒക്ടോബറിൽ ഉറുഗ്വേയോട് ബ്രസീലിൻ്റെ 2-0 തോൽവിയിൽ 32 കാരനായ താരത്തിന് പരിക്കേറ്റിരുന്നു. ശസ്ത്രക്രിയക്ക് ശേഷം നെയ്മർ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്.2024/2025 യൂറോപ്യൻ ക്ലബ് സീസൺ ആരംഭിക്കുമ്പോൾ നെയ്മർ കളിക്കളത്തിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

മിഡിൽ ഈസ്റ്റിലെ കരാറിലെ രണ്ട് വർഷങ്ങളിൽ രണ്ടാമത്തേത് പൂർത്തിയാക്കിയതിന് ശേഷം അടുത്ത ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങും.നെയ്മർ തൻ്റെ ആദ്യ ക്ലബ്ബായ സാൻ്റോസിലേക്കാണ് മടങ്ങിയെത്തുക.കഴിഞ്ഞ വർഷം ക്ലബ് സന്ദർശിച്ചപ്പോൾ അദ്ദേഹം അത്തരമൊരു നീക്കം നടത്തുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.2013 ന് ശേഷം അദ്ദേഹം ആദ്യമായി സ്വന്തം നാട്ടിൽ ക്ലബ് കളിക്കാൻ ഒരുങ്ങുകയാണ് താരം.

ആ വര്ഷം 93 മില്യൺ ഡോളർ (86.2 മില്യൺ യൂറോ) നീക്കത്തിൽ ബാഴ്സലോണയിലേക്കാണ് നെയ്മർ പോയത്. ഇത് അദ്ദേഹത്തിൻ്റെ യൂറോപ്യൻ കരിയറിന് തുടക്കമിട്ടു.അടുത്തിടെ ഇൻ്റർ മിയാമി സഹ ഉടമ ഡേവിഡ് ബെക്കാമുമായി നെയ്മർ കൂടിക്കാഴ്ച നടത്തിയിരുന്നു.കുറച്ചു നാളുകൾക്ക് മുൻപേ നെയ്മർ അമേരിക്കയിൽ കളിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു.മുൻ ബാഴ്‌സ ടീമംഗങ്ങളായ ലയണൽ മെസ്സി, സെർജിയോ ബുസ്‌ക്വെറ്റ്‌സ്, ജോർഡി ആൽബ എന്നിവരെല്ലാം ഇന്റർ മയാമിയിലാണ് കളിക്കുന്നത് നെയ്മറെയും ഇന്റർ മയാമിയിലേക്ക് കൊണ്ട് വരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

എന്നാൽ പുതിയ റിപോർട്ടുകൾ പ്രകാരം നെയ്‌മറിന് അമേരിക്കയിലേക്ക് പോകാൻ ഉദ്ദേശ്യമില്ല പകരം ബ്രസീലിലേക്ക് മടങ്ങാനാണ്ആഗ്രഹിക്കുന്നത്.ഞായറാഴ്ച പൽമിറാസിനെതിരായ ക്ലബിൻ്റെ കാംപിയോനാറ്റോ പോളിസ്റ്റയുടെ ഫൈനൽ വിജയത്തിന് മുന്നോടിയായി സാൻ്റോസ് ഡ്രസ്സിംഗ് റൂം സന്ദർശിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്.

Rate this post