അനിശ്ചിതത്വത്തിനിടയിൽ തന്റെ ഭാവിയെക്കുറിച്ച് ഞെട്ടിക്കുന്ന തീരുമാനമെടുത്ത് കൈലിയൻ എംബാപ്പെ |Kylian Mbappe
കളിക്കാനോ ക്ലബ് വിടാനോ പുതിയ കരാറിൽ ഒപ്പുവെക്കാനോ വിസമ്മതിച്ചുകൊണ്ട് തന്റെ നിലവിലെ ക്ലബായ പാരീസ് സെന്റ് ജെർമെയ്‌നേക്കാൾ ശക്തനും ആധികാരികനുമാണെന്ന് താൻ വിശ്വസിക്കുന്നുവെന്ന് എംബാപ്പെ ഫുട്ബോൾ ലോകത്തിന് കാണിച്ചുകൊടുക്കുകയായിരുന്നു.
അടുത്ത സമ്മറിൽ ഒരു സൗജന്യ ട്രാൻസ്ഫർ ഡീലിലൂടെ റയൽ മാഡ്രിഡിലേക്ക് പോവാനുള്ള ശ്രമത്തിലായിരുന്നു.ഈ സമ്മറിലാണ് എംബപ്പേ പോവുന്നതെങ്കിൽ ഫ്രഞ്ച് ചാമ്പ്യന്മാർക്ക് ട്രാൻസ്ഫർ ഫീസ് തിരിച്ചുപിടിക്കാൻ കഴിയും.എന്നാൽ എംബപ്പേ ആ ആശയത്തിൽ അത്ര താൽപ്പര്യം കാണിച്ചില്ല. അടുത്ത സമ്മറിൽ പോകുന്നതിൽ ഉറച്ചുനിന്നു.എംബാപ്പെ അടുത്ത സമ്മറിൽ ക്ലബ് വിടാൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാണ്.കാരണം വലിയ വേതനം ആവശ്യപ്പെടാം.ലൂയിസ് എൻറിക്വെയും പിഎസ്‌ജിയും എംബാപ്പെയെ എല്ലാ ഫസ്റ്റ്-ടീം പങ്കാളിത്തങ്ങളിൽ നിന്നും ഒഴിവാക്കാനുള്ള തീരുമാനമെടുത്തിരുന്നു, സ്‌ട്രൈക്കറെ തന്റെ ടീമംഗങ്ങൾക്കൊപ്പം പരിശീലിപ്പിക്കാൻ അനുവദിചിരുന്നില്ല.
എന്നാൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അതെല്ലാം ഇപ്പോൾ സ്‌ട്രൈക്കറിനൊപ്പം തലകീഴായി മാറി.പിഎസ്ജിയുമായി ചർച്ചകൾ വിജയം കൊണ്ടിരിക്കുകയാണ്.സ്‌കൈ സ്‌പോർട്‌സ് പറയുന്നതനുസരിച്ച് എംബാപ്പെ പിഎസ്‌ജിയുമായും എൻറിക്വുമായും കൃത്യമായ ചർച്ചകൾ നടത്തിയിട്ടുണ്ട്.സ്‌ട്രൈക്കറെ ഫസ്റ്റ്-ടീം സ്ക്വാഡിലേക്ക് ഉൾപ്പെടുത്തുകയും ചെയ്യും.പിഎസ്‌ജിയുടെ അടുത്ത മത്സരത്തിൽ എംബാപ്പെ ക്ലബ്ബിന് വേണ്ടി കളിക്കാനും സാധ്യതയുണ്ട്.ഒരു പുതിയ കരാറിൽ ഒപ്പുവെക്കില്ലെന്നും പിഎസ്‌ജിയിൽ ഇനി ഒരിക്കലും കളിക്കില്ലെന്നും എംബാപ്പെ തന്റെ വാക്കുകളിൽ നിന്ന് പിന്മാറിയിരിക്കുകയാണ്.
BREAKING: Kylian Mbappe will stay and play for Paris Saint-Germain this season and is now expected to extend his contract at the club until 2025 🇫🇷 pic.twitter.com/x2GCK9r63b
— Sky Sports News (@SkySportsNews) August 13, 2023
ഫ്രഞ്ച് താലിസ്‌മാൻ തന്റെ നിലവിലെ കരാർ നീട്ടാൻ ഒരുങ്ങുകയാണ് എന്നാണ് റിപോർട്ടുകൾ.അതായത് പിഎസ്ജിക്ക് എംബാപ്പയെ സൗജന്യമായി നഷ്ടപ്പെടുത്തുന്നതിന് പകരം വിൽക്കാനുള്ള അവസരം വന്നിരിക്കുകയാണ്.നിലവിൽ 2024 ജൂൺ വരെയാണ് പിഎസ്‌ജിയുമായി എംബാപ്പെയ്ക്ക് കരാർ ഉള്ളത്. ഇതിന് ശേഷം പിഎസ്ജിയിൽ തുടരില്ലെന്ന താരത്തിന്റെ കടും പിടിത്തമാണ് കാര്യങ്ങൾ വഷളാക്കിയത്.ആധുനിക ഫുട്ബോളിനെ എത്രമാത്രം പണം സ്വാധീനിച്ചുവെന്നും കളിക്കാർ അവരുടെ കരിയറിനെ എങ്ങനെ കാണുന്നുവെന്നും കാണിക്കുന്നു എന്നതിന്റെ വലിയ ഉദാഹരമാണ് ഇത്.
Kylian Mbappé will be available for next Paris Saint-Germain game and he’s now part of Luis Enrique team 🔴🔵 #PSG
— Fabrizio Romano (@FabrizioRomano) August 13, 2023
“Kylian is committed to PSG. Kylian is back”, PSG president Nasser Al Khelaifi said in front of the squad today. 🇫🇷 pic.twitter.com/mxhSQwEuqQ