എംബാപ്പയെ മാത്രമല്ല ഈ അഞ്ചു സൂപ്പർ താരങ്ങളെയും പാരിസിൽ ഇനി കളിപ്പിക്കില്ല
ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ സമീപ കാലത്തായി ഒരു പാട് പ്രശ്നങ്ങൾ നടക്കുകയാണ്. മെസ്സിയ്ക്കും നെയ്മർക്കും നേരെയുള്ള പിഎസ്ജി ആരാധകരുടെ പ്രതിഷേധവും മെസ്സിയെ ക്ലബ് സസ്പെൻഡ് ചെയ്തതുമെല്ലാം ഫുട്ബോൾ ലോകത്ത് വലിയ ചർച്ചാ വിഷയമായിരുന്നു.
കൂടാതെ എംബാപ്പെയ്ക്ക് വേണ്ടി മെസ്സിയെയും നെയ്മറെയും പിഎസ്ജി അവഗണിച്ചു എന്നാ ആരോപണവും ആരാധകർ ഉന്നയിക്കുന്നുണ്ട്. എന്നാൽ പാല് കൊടുത്ത് വളർത്തിയ എംബാപ്പെയും ക്ലബ്ബിനെതിരെ തിരിഞ്ഞെന്ന വാർത്തകളും പിന്നാലെ വന്നു. പിഎസ്ജി മാനേജ്മെന്റും എംബാപ്പെയും തമ്മിൽ ചില പ്രശ്നങ്ങൾ ഉടലെടുത്തതും താരത്തെ ക്ലബ് വിൽക്കാൻ ശ്രമിക്കുന്നതുമാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ പ്രധാന ചർച്ചാ വിഷയം.
ക്ലബ്ബിന്റെ പ്രീ സീസൺ പര്യാടനത്തിൽ നിന്നും ക്ലബ് എംബാപ്പെയെ ഒഴിവാക്കിയിരുന്നു. താരം ഇനി പിഎസ്ജിയുടെ പദ്ധതികളിൽ ഇല്ലെന്നും താരത്തെ റയൽ മാഡ്രിഡിന് വിറ്റഴിക്കാൻ പിഎസ്ജി ശ്രമങ്ങൾ നടത്തുന്നു എന്നാ റിപ്പോർട്ടുകളും ഇതിന് പിന്നാലെ വരികയാണ്.എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് എംബാപ്പെയെ മാത്രമല്ല എംബാപ്പെയ്ക്ക് പുറമെ 5 സൂപ്പർ താരങ്ങളെ കൂടി പിഎസ്ജി വിൽക്കാൻ ശ്രമിക്കുകയാണ്. ഡച്ച് മിഡ്‌ഫീൽഡർ വൈനാൽഡം, ജർമൻ താരം ജൂലിയൻ ഡ്രാക്സ്ലർ, അബ്ദു ഡയലോ, കോളിൻ ഡാഗ്ബ എന്നിവരെയാണ് പിഎസ്ജി വിൽക്കാൻ ശ്രമിക്കുന്നത്.
Kylian Mbappé is regularly training with the other players left out of PSG squad — he’s at PSG Campus, Le Parisien just reported. 🔴🔵 #Mbappe
— Fabrizio Romano (@FabrizioRomano) July 22, 2023
Out of the project:
◉ Georginio Wijnaldum.
◉ Leandro Paredes.
◉ Kylian Mbappé.
◉ Julian Draxler.
◉ Abdou Diallo.
◉ Colin Dagba.
ഇവരാരെയും പിഎസ്ജി പ്രീസീസണ് സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടില്ല. കൂടാതെ ഇവർക്ക് പുറമെ അർജന്റീന താരം പരെഡേസിനെ കൂടി വിൽക്കാൻ പിഎസ്ജി ശ്രമങ്ങൾ നടത്തുന്നുണ്ട്. ഈ താരങ്ങളെ വിൽക്കാനോ, ലോണിൽ അയക്കാനോ ആണ് പിഎസ്ജിയുടെ പദ്ധതി.അതേ സമയം പിഎസ്ജി നേരത്തെ വിൽക്കാൻ ശ്രമിച്ച സൂപ്പർ താരം നെയ്മറെ ഇനി വിൽക്കേണ്ട എന്നാ തീരുമാനവും പിഎസ്ജി സ്വീകരിച്ചതായി സൂചനകളുണ്ട്.