❝ലുകാകു ചെൽസി വിടുന്നു , പകരമെത്തുന്നത് അർജന്റീനിയൻ സൂപ്പർ സ്‌ട്രൈക്കർ ❞ | Chelsea

വലിയ പ്രതീക്ഷകളുമായാണ് ബെൽജിയൻ സ്‌ട്രൈക്കർ റൊമേലു ലുക്കാക്കു ചെൽസിയിലേക്ക് തന്റെ രണ്ടാം വരവ് വന്നത്.115 ദശലക്ഷം യൂറോയ്ക്ക് കഴിഞ്ഞ വർഷം ചെൽസിയിലെത്തിയ ലുക്കാക്കുവിന് 44 മത്സരങ്ങളിൽ 15 ഗോളുകൾ മാത്രമേ നേടാനായുള്ളൂ. 10 വർഷത്തിന് ശേഷം സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് മടങ്ങി വന്നതിനു ശേഷം പ്രീമിയർ ലീഗിൽ എട്ട് ഗോളുകൾ മാത്രമാണ് 29 കാരനായ താരത്തിന് നേടാനായത്.

പഴയ ക്ലബ്ബായ ഇന്‍റർമിലാനിലേക്ക് പോകണമെന്ന ആഗ്രഹം പലതവണ ലുക്കാക്കു പരസ്യമായി പ്രകടിപ്പിച്ചത് ടീമുമായുള്ള ബന്ധത്തിലും വിള്ളലുണ്ടാക്കിയിരുന്നു. 29കാരനായ ബെൽജിയൻ താരത്തെ ലോണിൽ നൽകാനുള്ള സാഹചര്യവും ടീം പരിഗണിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വായ്പാ അടിസ്ഥാനത്തില്‍ ലുക്കാകുവിനെ ടീമിലെത്തിക്കുന്ന കാര്യമാണ് ഇന്‍ററും പരിഗണിക്കുന്നത്.

ലുക്കാക്കുവിനെ ഇന്‍ററിന് വായ്പ നല്‍കി ലൗതാരോ മാര്‍ട്ടിനെസ്, അലസാണ്ട്രോ ബാസ്റ്റോനി, മിലാന്‍ സ്ക്രിനിയര്‍ എന്നിവരെ പകരം എത്തിക്കുന്ന കാര്യവും ചെല്‍സി ഗൗരവമായി പരിഗണിക്കുന്നുണ്ട്.അന്‍റോണിയോ റൂഡിഗറും ആന്ദ്രെയാസ് ക്രിസ്റ്റെന്‍സനും ടീം വിട്ടതിന്‍റെ വിടവ് നികത്താനാണ് ബാസ്റ്റോനിയെയും മിലാന്‍ സ്ക്രിനിയറെയും ചെല്‍സി നോട്ടമിടുന്നത്.

കഴിഞ്ഞ സീസണിൽ സീരി എയിൽ 21 തവണ വലകുലുക്കിയ അർജന്റീന സ്‌ട്രൈക്കർ മാർട്ടിനെസ് മികച്ച ഫോമിലാണ്. 2018 മുതൽ ഇന്ററിൽ കളിക്കുന്ന മാർട്ടിനെസ് അവർക്കായി നാല് സീസണുകളിൽ നിന്നും 180 മത്സരങ്ങളിൽ നിന്നും 74 ഗോളുകൾ നേടിയിട്ടുണ്ട്.കഴിഞ്ഞ വര്ഷം ഇന്റർ മിലൻ സിരി എ കിരീടം നേടുന്നതിൽ താരം മുഖ്യ പങ്കു വഹിച്ചിരുന്നു.