❝ ഇന്റർമിലാൻ സൂപ്പർ സ്ട്രൈക്കർ ലവ്താരോ മാർട്ടിനെസിന് റയൽ മാഡ്രിഡിലോ ബാഴ്സലോണയിലോ കളിക്കാൻ ആഗ്രഹം❞

സമീപകാലത്ത് മികച്ച പ്രകടനം നടത്തിക്കൊണ്ട് ലോകത്തിന്റെ മുൻനിരയിലേക്ക് കടന്നു വന്നിട്ടുള്ള താരമാണ് ലൗറ്ററോ മാർട്ടിനസ്. ഇപ്പോൾ അർജന്റീനയുടെയും ഇന്റർമിലാന്റെയും വളരെ പ്രധാനപ്പെട്ട ലൗറ്ററോ. ഈ സീസണിലും നല്ല രൂപത്തിൽ തന്നെയാണ് താരം മുന്നോട്ടുപോകുന്നത്.

അതുകൊണ്ടുതന്നെ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡും പിഎസ്ജിയും ഈ അർജന്റീനക്കാരനിൽ താല്പര്യമായി അറിയിച്ചിരുന്നു. എന്നാൽ ഈ സീസണിന്റെ മധ്യത്തിൽ വെച്ച് തന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കാനോ തീരുമാനമെടുക്കാനോ ഉദ്ദേശിക്കുന്നില്ല എന്നാണ് ലൗറ്ററോയുടെ നിലപാട്. 2026 വരെയാണ് അദ്ദേഹത്തിന് ഇന്ററുമായി കരാർ അവശേഷിക്കുന്നത്.

അതേസമയം പ്രമുഖ ഇറ്റാലിയൻ ജേണലിസ്റ്റായ ഡി മാർസിയോ ലൗറ്ററോയുടെ കാര്യത്തിലുള്ള ചില വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്.അതായത് താരം നിലവിൽ ഇന്റർ മിലാനിൽ വളരെയധികം ഹാപ്പിയാണ് എന്നാണ് പറഞ്ഞിട്ടുള്ളത്.ഇനി ക്ലബ്ബ് വിടുകയാണെങ്കിൽ റയൽ മാഡ്രിഡ്,എഫ്സി ബാഴ്സലോണ, പ്രീമിയർ ലീഗ് എന്നിവിടങ്ങളിൽ ഒരിടത്ത് കളിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നതെന്നും ഡി മാർസിയോ അറിയിച്ചു.

‘ ലൗറ്ററോ ഇന്റർ മിലാനിൽ വളരെയധികം ഹാപ്പിയാണ്. അദ്ദേഹം ഇപ്പോൾ ക്ലബ്ബ് വിടാൻ ആഗ്രഹിക്കുന്നു എന്ന് ഞാൻ കരുതുന്നില്ല.പക്ഷേ അടുത്ത സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ എന്ത് സംഭവിക്കും എന്ന് നമുക്ക് അറിയില്ലല്ലോ.അദ്ദേഹം ഇന്റർ മിലാൻ വിടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പ്രീമിയർ ലീഗിലേക്ക് ചേക്കേറാനാണ് ഇഷ്ടപ്പെടുന്നത്.അതല്ല എങ്കിൽ റയൽ മാഡ്രിഡ്,എഫ്സി ബാഴ്സലോണ എന്നിവരിൽ ഏതെങ്കിലും ഒരു ക്ലബ്ബിലേക്ക് ചേക്കേറാനും അദ്ദേഹം ആഗ്രഹിക്കുന്നുണ്ട് ‘ ഡി മാർസിയോ പറഞ്ഞു.

ഏതായാലും നിലവിൽ താരം ഇന്റർ മിലാൻ വിടാൻ ഉദ്ദേശിക്കുന്നില്ല. നേരത്തെ ബാഴ്സ താരത്തിന് വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും ഇന്റർ മിലാൻ അനുവദിച്ചിരുന്നില്ല.

Rate this post