ഇനി ഒരൊറ്റ തവണ പോലും മെസ്സിയും റൊണാൾഡോയും ബാലൺഡി’ഓർ നേടില്ല : ഇംഗ്ലീഷ് ഫുട്ബോൾ നിരീക്ഷകൻ

ഇത്തവണത്തെ ബാലൺ ഡി’ഓർ പുരസ്കാരം ഫ്രഞ്ച് താരമായ കരിം ബെൻസിമയായിരുന്നു സ്വന്തമാക്കിയിരുന്നത്.ഇത് ആദ്യമായാണ് ബെൻസിമ ഈ പുരസ്കാരം നേടുന്നത്.34ആം വയസ്സിലാണ് ഈ പുരസ്കാരം ലഭിക്കുന്നത് എന്നുള്ളതും ശ്രദ്ധേയമാണ്.കഴിഞ്ഞ സീസണിൽ മികച്ച രൂപത്തിൽ കളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

എന്നാൽ ബാലൺഡി’ഓർ പുരസ്കാരങ്ങൾ ഏറ്റവും കൂടുതൽ നേടിയ താരങ്ങളായ മെസ്സിക്കും ക്രിസ്റ്റ്യാനോക്കും ഇത്തവണ കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല.റൊണാൾഡോ ഇരുപതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ലയണൽ മെസ്സി ആദ്യ മുപ്പതിൽ പോലും ഇടം നേടിയിരുന്നില്ല. 16 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും മുൻപന്തിയിൽ ഇല്ലാത്ത ഒരു ബാലൺഡി’ഓർ സംഭവിച്ചിട്ടുള്ളത്.

ഇപ്പോഴിതാ പ്രമുഖ ഇംഗ്ലീഷ് ഫുട്ബോൾ നിരീക്ഷകനായ ടിം ഷെർവുഡ് തന്റെ അഭിപ്രായം പറഞ്ഞിട്ടുണ്ട്.അതായത് ഇനി ഒരിക്കലും മെസ്സിക്കും റൊണാൾഡോക്കും ബാലൺഡി’ഓർ നേടാൻ സാധിക്കില്ല എന്നാണ് ഇദ്ദേഹം പറഞ്ഞത്.മറിച്ച് ഇനി എംബപ്പെയും ഹാലന്റുമൊക്കെ ഭരിക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

‘ ഇനി മുതൽ നമ്മൾ ബാലൺഡി’ഓറിൽ പുതിയ ജേതാക്കളെയാണ് കാണുക. തീർച്ചയായും ഇനി ഒരുതവണ പോലും മെസ്സിയും റൊണാൾഡോയും ഈ പുരസ്കാരം നേടുകയില്ല.അവരുടേത് ഒക്കെ നമ്മൾ ആസ്വദിച്ച് കഴിഞ്ഞു.ഇനി കിലിയൻ എംബപ്പെയുടെ കാലമാണ്. മാത്രമല്ല ഹാലന്റിനും സാധ്യതയുണ്ട്. കാരണം അദ്ദേഹത്തിന് അതിനുള്ള കഴിവുമുണ്ട് ‘ ടിം പറഞ്ഞു.

പക്ഷേ ഒരിക്കലും മെസ്സിയെയും റൊണാൾഡോയെയും എഴുതിത്തള്ളാൻ സാധിക്കില്ല.പ്രത്യേകിച്ച് ഈ സീസണിൽ തന്നെ മെസ്സി മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്.ചാമ്പ്യൻസ് ലീഗ് കിരീടം വേൾഡ് കപ്പ് കിരീടവുമൊക്കെ നേടാൻ സാധിച്ചാൽ മെസ്സിക്ക് ഒരിക്കൽക്കൂടി ഈ അവാർഡ് നേടൽ ബുദ്ധിമുട്ടായേക്കില്ല.

Rate this post