നെയ്മർ or എംബാപ്പേ മികച്ച താരം ആര്? അർജന്റീന സൂപ്പർ താരം പ്രതികരിക്കുന്നു

ലോകഫുട്ബോളിൽ ഏറ്റവും മികച്ച താരങ്ങളിൽ ഉൾപ്പെടുന്നവരാണ് പാരിസ് സെന്റ് ജർമയിൻ താരങ്ങളായ നെയ്മർ ജൂനിയർ, കിലിയൻ എംബാപ്പേ എന്നിവർ. സഹതാരങ്ങൾ എന്നതിലുപരി ഏറ്റവും അടുത്ത സുഹൃത്തക്കൾ കൂടിയാണ് ഇരുവരും.

പിഎസ്ജി ടീമിൽ ഇരുവരുടെയും സഹതാരമായിരുന്ന അർജന്റീന സൂപ്പർ താരം ലിയാൻഡ്രോ പരേഡസ് ഈയിടെ നടന്ന ഒരു ഇന്റർവ്യൂവിൽ കിലിയൻ എംബാപ്പയാണോ നെയ്മർ ജൂനിയറാണോ മികച്ചത് എന്നൊരു കുഴപ്പിക്കുന്ന ചോദ്യം നേരിട്ടു. ഫ്രഞ്ച് താരമായ എംബാപ്പയേക്കാൾ മികച്ചതായി ബ്രസീലിയൻ താരത്തിനെയാണ് പരേഡസ് തിരഞ്ഞെടുത്തത്.

നെയ്മർ ഓർ എംബാപ്പേ എന്ന് ചോദിക്കുമ്പോൾ നെയ്മർ ജൂനിയർ എന്നാണ് പരേഡസ് പറയുന്നത്. തന്റെ കുട്ടിക്കാലത്ത് താൻ അർജന്റീന ഇതിഹാസമായ റിക്വൽമിയുടെ ആരാധകനായിരുന്നുവെന്നും പരേഡസ് വെളിപ്പെടുത്തി.കൂടാതെ തന്റെ പൊസിഷനിൽ കളിക്കുന്നവരിൽ ഏറ്റവും മികച്ച താരമായി സ്പാനിഷ് താരം സെർജിയോ ബുസ്കറ്റ്സിനെ പറഞ്ഞ ലിയാൻഡ്രോ പരേഡസ് അർജന്റീനയിലെ തന്റെ പൊസിഷനിലെ പിൻഗാമിയായി അലൻ വരെലയെയാണ് പറഞ്ഞത്.

നിലവിൽ പാരിസ് സെന്റ് ജർമയിനുമായി കരാർ അവസാനിക്കുന്ന ലിയാൻഡ്രോ പരേഡസ് തന്റെ പുതിയ തട്ടകം ഏതാണെന്നു തീരുമാനിച്ചിട്ടില്ല. അർജന്റീനക്കൊപ്പം ഫിഫ വേൾഡ് കപ്പ്‌ നേടിയ താരം നിലവിൽ തന്റെ അവധിക്കാലം ആഘോഷിക്കുകയാണ്.

5/5 - (1 vote)