ഒരു ബന്ധവുമില്ലാത്ത ആളിനെക്കുറിച്ച് ഞാനെന്തിന് സംസാരിക്കണം : എംബപ്പേയെ കുറിച്ച് പരേഡസ്
സൂപ്പർ താരം കിലിയൻ എംബപ്പേക്ക് നിരവധി വിമർശനങ്ങൾ കേൾക്കേണ്ടി വരുന്ന ഒരു സമയമാണ് ഇത്.പിഎസ്ജിയിലെ പെനാൽറ്റി ഗേറ്റ് വിവാദവുമായി ബന്ധപ്പെട്ടു കൊണ്ട് എംബപ്പേയെ ആരാധകർ കുറ്റപ്പെടുത്തിയിരുന്നു. മാത്രമല്ല താരത്തിന്റെ മോശം ആറ്റിറ്റ്യൂഡും സെൽഫിഷ് കളിയുമൊക്കെ ഒട്ടേറെത്തവണ വിവാദമായതാണ്.
കിലിയൻ എംബപ്പേയും അർജന്റൈൻ സൂപ്പർ താരമായ ലിയാൻഡ്രോ പരേഡസും ഒരുപാട് കാലം പിഎസ്ജിയിൽ സഹതാരങ്ങളായിരുന്നു. എന്നാൽ ഈ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ പരേഡസ് പിഎസ്ജി വിടുകയായിരുന്നു. നിലവിൽ ലോൺ അടിസ്ഥാനത്തിൽ യുവന്റസിലാണ് ഈ അർജന്റീനക്കാരനായ താരം കളിക്കുന്നത്.
കഴിഞ്ഞദിവസം പരേഡസ് ഇഎസ്പിഎന്നിന് ഒരു ഇന്റർവ്യൂ നൽകിയിരുന്നു. അഭിമുഖം നടത്തുന്ന ആൾ കിലിയൻ എംബപ്പേയെ കുറിച്ച് ചോദിച്ചിരുന്നു. എന്നാൽ ഒരു ബന്ധവുമില്ലാത്ത ആളെക്കുറിച്ച് ഞാൻ എന്തിന് സംസാരിക്കണം എന്നാണ് പരേഡസ് മറുപടി പറഞ്ഞത്.’കിലിയൻ എംബപ്പേയെ കുറിച്ച് ഞാൻ ഇവിടെ സംസാരിക്കാനൊന്നും പോകുന്നില്ല. എനിക്ക് അദ്ദേഹവുമായി യാതൊരുവിധ ബന്ധവും ഉണ്ടായിരുന്നില്ല. ഒരു ബന്ധവും ഇല്ലാത്ത ആളെക്കുറിച്ച് ഞാനെന്തിന് സംസാരിക്കണം ‘ പരേഡസ് പറഞ്ഞു.
Leandro Paredes to @SC_ESPN: “Kylian Mbappé? I’m not the one to talk about Mbappè. I had NO relationship with him.” 🇦🇷🗣️ pic.twitter.com/oSFXlQcCgg
— PSG Report (@PSG_Report) September 26, 2022
ചുരുക്കത്തിൽ എംബപ്പേയുമായി പരേഡസ് സ്വരച്ചേർച്ചയിലല്ല എന്നാണ് ഈ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്. ലിയാൻഡ്രോ പരേഡസിനെ ഒഴിവാക്കാൻ വേണ്ടി എംബപ്പേ നിർദ്ദേശിച്ചിരുന്നു എന്നുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.അർജന്റൈൻ റിപ്പബ്ലിക്കിനെ പൊളിച്ചു കളയാനാണ് എംബപ്പേ ആഗ്രഹിച്ചിരുന്നു എന്നായിരുന്നു ചില മാധ്യമങ്ങൾ കണ്ടെത്തിയിരുന്നത്.