ഫ്രാൻസിനെ ആദ്യം തന്നെ ഞങ്ങൾ തീർത്തേനെ, പക്ഷെ എംബാപ്പേ കാരണം അത് നടന്നില്ലെന്ന് മെസ്സി
2022ൽ ഖത്തറിൽ വച്ച് നടന്ന ഫിഫ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിൽ കിലിയൻ എംബാപ്പേയുടെ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ തകർത്തെറിഞ്ഞ് ലിയോ മെസ്സിയുടെ അർജന്റീന ഫിഫ വേൾഡ് കപ്പിന്റെ കിരീടം നേടിയിരുന്നു. ലോക ഫുട്ബോൾ ആരാധകർക്ക് വളരെയധികം ആവേശവും ആകാംക്ഷയും നിറഞ്ഞ പോരാട്ടമാണ് അർജന്റീനയും ഫ്രാൻസും ചേർന്ന് സമ്മാനിച്ചത്. അർജന്റീനക്കെതിരെ ഫ്രാൻസ് പരാജയപ്പെട്ടു എന്ന് തോന്നുന്ന നിമിഷങ്ങളിലും എംബാപ്പേയാണ് ഹാട്രിക് ഗോളുകൾ നേടി അവസാനം വരെ പോരാടിയത്.
അതേസമയം ഫ്രാൻസിനെതിരെ നടന്ന ഫിഫ വേൾഡ് കപ്പ് ഫൈനൽ മത്സരത്തിനെ കുറിച്ച് വിശകലനം ചെയ്തിരിക്കുകയാണ് അർജന്റീനയുടെ നായകനായ ലിയോ മെസ്സി. ഫ്രാൻസിനെതിരായ മത്സരത്തിൽ 90 മിനിറ്റിനുള്ളിൽ തങ്ങൾ വിജയിച്ചുകൊണ്ട് കിരീടം നേടാൻ അർഹരായിരുന്നു എന്നാണ് ലിയോ മെസ്സിയുടെ വെളിപ്പെടുത്തൽ. അർജന്റീന മത്സരത്തിൽ ഫ്രാൻസിനെതിരെ ആധിപത്യം പുലർത്തിയെങ്കിലും എംബാപ്പേ നേടുന്ന ഗോളുകൾ മത്സരത്തിനെ ആവേശകരമായി മുന്നോട്ടു കൊണ്ടുപോയെന്ന് മെസ്സി കൂട്ടിച്ചേർത്തു.
“ഫിഫ വേൾഡ് കപ്പിന്റെ ഫൈനലും മത്സരത്തിൽ നേരിടേണ്ടിവന്ന റിസ്കുകളും കണക്കിലെടുക്കുമ്പോൾ ഇതൊരു പ്രത്യേകത നിറഞ്ഞ ഫൈനൽ മത്സരമാണ്. ഞങ്ങൾ 80 മിനിറ്റോളം അസാധാരണമായ ഗെയിം കളിക്കുകയും ഫ്രാൻസിനെതിരെ മത്സരത്തിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. പക്ഷേ അവർ പെട്ടെന്ന് ഒരു ഗോൾ അടിക്കുകയും പിന്നീട് വീണ്ടും സമനിലഗോൾ പെട്ടെന്ന് നേടുകയും ചെയ്തു. എങ്കിൽപോലും ഞങ്ങൾ 90 മിനിറ്റിനുള്ളിൽ മത്സരം വിജയിച്ചു കിരീടം നേടാൻ അർഹിച്ചിരുന്നു.” – ലിയോ മെസ്സി പറഞ്ഞു.
🥹🏆❤️ Leo Messi talking about the World Cup final:
— Leo Messi 🔟 Fan Club (@WeAreMessi) February 10, 2024
“It was special considering the risks and that it was the World Cup final. We played an exceptional 80 minutes and dominated France, but they scored the first and then quickly equalized, even though we won the title we deserved…
ഖത്തറിലെ ഫിഫ വേൾഡ് കപ്പിന്റെ കിരീടം നേടിയതിന് പിന്നാലെ ഫിഫ വേൾഡ് കപ്പിലെ മികച്ച താരത്തിനുള്ള അവാർഡ് തന്റെ കരിയറിൽ രണ്ടാമത്തെ തവണയും സ്വന്തമാക്കിയ ലിയോ മെസ്സി ഫിഫ വേൾഡ് കപ്പ് നേട്ടങ്ങൾക്ക് പിന്നാലെ വഫിഫ ദി ബെസ്റ്റ്, ബാലൻ ഡി ഓർ തുടങ്ങിയ നിരവധി വ്യക്തിഗത നേട്ടങ്ങളും സ്വന്തമാക്കി. നിലവിലെ കോപ്പ അമേരിക്ക ചാമ്പ്യന്മാർ കൂടിയായ അർജന്റീന ടീം ഈ വർഷം നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് നിലവിൽ.