സസ്‌പെൻഷനൊക്കെ എപ്പോഴേ അവസാനിച്ചു, ലയണൽ മെസി അടുത്ത മത്സരത്തിൽ ഇറങ്ങുമെന്ന് പരിശീലകൻ |Lionel Messi

ലയണൽ മെസിയുടെ സൗദി സന്ദർശനം ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ ഒന്നായിരുന്നു. ലോറിയന്റുമായുള്ള ഫ്രഞ്ച് ലീഗ് മത്സരത്തിന്റെ തൊട്ടടുത്ത ദിവസമാണ് സൗദി ടൂറിസം അംബാസിഡറായ ലയണൽ മെസി പ്രമോഷന്റെ ഭാഗമായി സൗദി സന്ദർശിച്ചത്. എന്നാൽ ക്ലബിന്റെ അനുമതിയില്ലാതെ സൗദി അറേബ്യ സന്ദർശനം നടത്തിയതിന്റെ പേരിൽ ലയണൽ മെസിക്കെതിരെ ഒരുപാട് വിമർശനങ്ങൾ ഉണ്ടായി.

ക്ലബിന്റെ ട്രെയിനിങ് സെഷനിൽ പങ്കെടുക്കാതെ സൗദി സന്ദർശനം നടത്തിയ മെസിയെ രണ്ടാഴ്‌ചത്തേക്ക് പിഎസ്‌ജി സസ്‌പെൻഡ് ചെയ്‌തിരുന്നു. ക്ലബിന്റെ ട്രെയിനിങ് സൗകര്യങ്ങൾ അടക്കം ഉപയോഗിക്കാൻ താരത്തിന് അനുമതി ഇല്ലാതെയാണ് സസ്‌പെൻഡ് ചെയ്‌തത്‌. അതിനു പിന്നാലെ ക്ലബിന്റെ അനുമതിയില്ലാതെ സൗദി സന്ദർശിച്ചതിനു മെസി ഇൻസ്റ്റഗ്രാമിലൂടെ തന്റെ ക്ഷമാപണം അറിയിക്കുകയും ചെയ്‌തു.

എന്നാൽ സസ്‌പെൻഡ് ചെയ്‌ത്‌ ഏതാനും ദിവസങ്ങൾക്കകം തന്നെ അതിനു വിരുദ്ധമായി ലയണൽ മെസി പരിശീലനം നടത്തിയത് ആരാധകർക്ക് അത്ഭുതമായിരുന്നു. ക്ഷമാപണം നടത്തിയതോടെ താരത്തിനെതിരായ നടപടിയിൽ അയവ് വരുത്തിയെന്ന് ആരാധകർ കരുതിയെങ്കിലും അതിൽ സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ഇപ്പോൾ പിഎസ്‌ജി പരിശീലകൻ തന്നെ അക്കാര്യത്തിൽ വ്യക്തത വരുത്തി രംഗത്തു വന്നിട്ടുണ്ട്.

“ലയണൽ മെസി അയാക്കിയോക്കെതിരെ നാളെ നടക്കാനിരിക്കുന്ന മത്സരത്തിൽ കളിക്കും. താരം വളരെ മികച്ച രീതിയിൽ പരിശീലനം നടത്തുന്നുണ്ട്. മെസിയുടെ മനോഭാവവും വളരെ മികച്ചതാണ്. ഒരു കിരീടം കൂടി നേടണമെന്ന നിശ്ചയദാർഢ്യത്തോടെയാണ് മെസി പരിശീലനം നടത്തുന്നത്.” മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പിഎസ്‌ജി പരിശീലകൻ പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്‌ചയാണ്‌ ലയണൽ മെസി ക്ഷമാപണം നടത്തിയത്. അതിനു ശേഷം തിങ്കളാഴ്‌ച തന്നെ മെസിയുടെ പേരിലുള്ള സസ്‌പെൻഷൻ പിൻവലിക്കപ്പെട്ടു എന്നാണു വ്യക്തമാകുന്നത്. ഈ സീസണിലിനി മെസി പിഎസ്‌ജിക്ക് വേണ്ടി കളിക്കില്ലെന്നു കരുതിയിരിക്കുന്ന ആരാധകർക്ക് ആശ്വാസമാണ് [പിഎസ്‌ജി പരിശീലകന്റെ വാക്കുകൾ.

Rate this post