ലിയോ.. കളത്തിനകത്തും പുറത്തും നിങ്ങൾ എല്ലാവർക്കുമൊരു മാതൃകയാണ് : ലിസാൻഡ്രോയുടെ സന്ദേശം.

വേൾഡ് കപ്പ് കിരീടം അർജന്റീനയുടെ ഷെൽഫിൽ എത്തിക്കുന്നതിൽ ലയണൽ മെസ്സി വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണ്. താരം എന്ന നിലയിൽ തന്നെക്കൊണ്ട് സാധ്യമായതെല്ലാം ലയണൽ മെസ്സി കളിക്കളത്തിൽ കാഴ്ചവെച്ചിരുന്നു. അതിന്റെ ഫലമായി കൊണ്ട് തന്നെയാണ് 5 മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങളും ഗോൾഡൻ ബൂട്ട് പുരസ്കാരവും ലയണൽ മെസ്സി സ്വന്തമാക്കിയിട്ടുള്ളത്.

അതിനേക്കാളുപരി ഒരു ലീഡർ എന്ന നിലയിലുള്ള മെസ്സിയുടെ മികവ് എടുത്തു പ്രശംസിക്കേണ്ടതാണ്. ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് പരാജയപ്പെട്ടപ്പോൾ അദ്ദേഹം ആരെയും കുറ്റപ്പെടുത്തിയില്ല. മറിച്ച് ആരാധകരോട് താരങ്ങളിൽ വിശ്വസിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. മാത്രമല്ല ആരാധകരെ നിരാശപ്പെടുത്തില്ല എന്ന ഉറപ്പും ലിയോ മെസ്സി നൽകിയിരുന്നു.വേൾഡ് കപ്പ് അവസാനിച്ചപ്പോൾ മെസ്സി ആ ഉറപ്പ് പാലിക്കുകയും ചെയ്തു.

ലയണൽ മെസ്സി എന്ന ലീഡറെ ഇപ്പോൾ അർജന്റീന സഹതാരമായ ലിസാൻഡ്രോ മാർട്ടിനസ് എടുത്ത് പ്രശംസിച്ചിട്ടുണ്ട്. കളത്തിനകത്തും പുറത്തും നിങ്ങൾ എല്ലാവർക്കും ഒരു മാതൃകയാണ് എന്നാണ് ലിസാൻഡ്രോ എഴുതിയിട്ടുള്ളത്. ഇൻസ്റ്റഗ്രാമിലൂടെയാണ് മെസ്സിയെ കുറിച്ചുള്ള ഒരു മെസ്സേജ് ലിസാൻഡ്രോ പങ്കുവെച്ചിട്ടുള്ളത്.

‘ കളത്തിനകത്തും പുറത്തും നിങ്ങൾ എല്ലാവർക്കും ഒരു മാതൃകയാണ്.ഈയൊരു സ്വപ്ന സാക്ഷാത്കാരത്തിൽ ഞങ്ങളുടെ നായകനായി മാറിയതിൽ ഞാൻ നിങ്ങളോട് നന്ദി പറയുന്നു ലിയോ. ഫുട്ബോൾ ലോകം കണ്ട ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് നിങ്ങൾ ‘ ലിസാൻഡ്രോ കുറിച്ചു.

കിട്ടിയ അവസരങ്ങളിൽ എല്ലാം മികച്ച പ്രകടനം പുറത്തെടുത്തുകൊണ്ട് ലിസാൻഡ്രോ മാർട്ടിനെസ്സും ഈ വേൾഡ് കപ്പിൽ മിന്നിയിട്ടുണ്ട്. ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് താരം ഉടൻതന്നെ മടങ്ങിയേക്കും. വളരെ പെട്ടെന്ന് ക്ലബ്ബിലേക്ക് തിരിച്ചെത്താനുള്ള നിർദ്ദേശം അദ്ദേഹത്തിന്റെ പരിശീലകനായ എറിക് ടെൻ ഹാഗ് പരസ്യമായി പറഞ്ഞിരുന്നു.

Rate this post