മെസ്സിക്ക് വളരെയധികം സമ്മർദ്ദമുണ്ടായിരുന്നു, അർഹിച്ച കിരീടം തന്നെയാണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്: ലെവന്റോസ്‌ക്കി പറയുന്നു

വേൾഡ് കപ്പ് കിരീടം നേടിയതോടുകൂടി ഫുട്ബോൾ ലോകത്തെ ഒട്ടുമിക്ക പേരും ലയണൽ മെസ്സിക്ക് പ്രശംസകൾ ചൊരിഞ്ഞിരുന്നു. മെസ്സി ഇപ്പോൾ എല്ലാം വെട്ടിപ്പിടിച്ചു കഴിഞ്ഞു. ഇനി ലോക ഫുട്ബോളിൽ മെസ്സിക്ക് ഒന്നും തന്നെ തെളിയിക്കാനില്ല.സാധ്യമായതെല്ലാം തന്നെ അദ്ദേഹം തന്റെ കൈപ്പിടിയിൽ ഒതുക്കി കഴിഞ്ഞു. അതുകൊണ്ടുതന്നെ ഏറ്റവും മികച്ച താരമായി കൊണ്ട് ഭൂരിഭാഗം പേരും ഇപ്പോൾ മെസ്സിയെ അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്.

ഈ കഴിഞ്ഞ വേൾഡ് കപ്പിൽ അത്രയേറെ മികച്ച പ്രകടനമാണ് മെസ്സി നടത്തിയിരുന്നത്.ആദ്യ മത്സരത്തിലെ പരാജയത്തിനുശേഷം ടീമിനെ മുന്നിൽ നിന്നും നയിക്കാൻ മെസ്സിക്ക് കഴിഞ്ഞു എന്നുള്ളതാണ് ഇവിടത്തെ ഏറ്റവും വലിയ സവിശേഷത. അർജന്റീന പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സമയത്തൊക്കെ തന്റെ മെസ്സി തന്റെ ടീമിനെ രക്ഷിച്ചെടുക്കുകയായിരുന്നു.

ലയണൽ മെസ്സിയെക്കുറിച്ച് ഇപ്പോൾ പോളണ്ട് സൂപ്പർ താരമായ റോബർട്ട് ലെവന്റോസ്‌ക്കി സംസാരിച്ചിട്ടുണ്ട്.ലയണൽ മെസ്സിക്ക് വേൾഡ് കപ്പ് നേടാൻ വേണ്ടി വളരെയധികം സമ്മർദ്ദം ഉണ്ടായിരുന്നു എന്നാണ് ലെവന്റോസ്‌ക്കി പറഞ്ഞിട്ടുള്ളത്. മെസ്സി അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് അർഹിച്ച കിരീടമാണ് സ്വന്തമാക്കിയതെന്നും ലെവന്റോസ്‌ക്കി കൂട്ടിച്ചേർത്തു.

‘ മെസ്സിയുടെ ഒരു വലിയ സ്വപ്നമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. അർജന്റീനക്ക് വേണ്ടി മറഡോണയായിരുന്നു അവസാനമായി വേൾഡ് കപ്പ് നേടിക്കൊടുത്തത്. ഈ വേൾഡ് കപ്പ് കിരീടം നേടിക്കൊടുക്കാൻ വേണ്ടി വലിയ സമ്മർദ്ദം മെസ്സിക്ക് ഉണ്ടായിരുന്നു. ഇപ്പോൾ ഫുട്ബോളിലെ എല്ലാം മെസ്സി നേടി കഴിഞ്ഞു.ലോകത്തിലെ ഏറ്റവും മികച്ച താരം മെസ്സി തന്നെയാണ്.ലയണൽ മെസ്സി ഇപ്പോൾ അത് ആസ്വദിക്കുന്നുണ്ട്. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ രാജ്യത്തിനും ഈ കിരീടനേട്ടം എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്നുള്ളത് എനിക്ക് സങ്കൽപ്പിക്കാൻ കഴിയും. അർഹിച്ച ഒരു കിരീടം തന്നെയാണ് മെസ്സി ഇപ്പോൾ കരസ്ഥമാക്കിയിട്ടുള്ളത് ‘ ഇതാണ് ലെവന്റോസ്ക്കി പറഞ്ഞിട്ടുള്ളത്.

ലിയോ മെസ്സിയും റോബർട്ട് ലെവന്റോസ്ക്കിയും വേൾഡ് കപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ പരസ്പരം ഏറ്റുമുട്ടിയിരുന്നു.രണ്ടു ഗോളുകൾക്ക് ആ മത്സരത്തിൽ അർജന്റീന വിജയിക്കുകയായിരുന്നു. ആ മത്സരത്തിനിടെ താനും മെസ്സിയും സംസാരിച്ചത് പരസ്യമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അത് രഹസ്യമായി തന്നെ തുടരട്ടെയെന്നും ലെവന്റോസ്ക്കി പറഞ്ഞിട്ടുണ്ട്.

Rate this post