‘മെസ്സി വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ : ബാഴ്സലോണയിലേക്കുള്ള മെസ്സിയുടെ തിരിച്ചുവരവിനെ കുറിച്ച് തുറന്ന് പറഞ്ഞ് റോബർട്ട് ലെവൻഡോസ്കി
പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവൻഡോസ്കിയെ സംബന്ധിച്ചിടത്തോളം ബാഴ്സലോണയിലെ ആദ്യ സീസൺ മികച്ചതായിരുന്നു. 34 കാരന്റെ വരവോടെ ബാഴ്സയുടെ ആക്രമണങ്ങൾക്ക് മൂർച്ച കൂടുകയും വർഷങ്ങളുടെ ഇടവേളക്ക് ശേഷം ലാ ലീഗ കിരീടം ബാഴ്സ സ്വന്തമാക്കുകയും ചെയ്തു.കൂടാതെ ടോപ് സ്കോറർക്കുള്ള പിച്ചിച്ചി ട്രോഫി ലീഗിൽ ഒരു മത്സരം മാത്രം ശേഷിക്കെ ഉറപ്പിച്ചിരിക്കുകയാണ്.
“ഞങ്ങൾ ഈ വർഷം നേടിയതിൽ ഞാൻ വളരെ സന്തുഷ്ടനാണ്, ക്ലബ്ബിനും എന്റെ ടീമംഗങ്ങൾക്കും നഗരത്തിനും ആരാധകർക്കും വേണ്ടി ഈ പ്രോജക്റ്റിൽ ഏർപ്പെടാൻ ഞാൻ ആഗ്രഹിച്ചു,” ലെവൻഡോസ്കി പറഞ്ഞു.ഈ സീസണിൽ ബാഴ്സ ഒരു പ്രോജക്റ്റ് ആരംഭിച്ചു അതിൽ ലെവൻഡോവ്സ്കി ഒരു പ്രധാന കളിക്കാരനാകണമെന്ന് അവർ ആഗ്രഹിച്ചിരുന്നു.“ടീമിന് സമയം ആവശ്യമാണെന്ന് എനിക്കറിയാം, നിങ്ങൾക്ക് എല്ലാം ഉടനടി മാറ്റാൻ കഴിയില്ല. എന്നാൽ ഭാവി വളരെ മികച്ചതായിരിക്കുമെന്ന് ഞാൻ കാണുന്നു, ബാഴ്സ നേരിടുന്ന മാറ്റത്തിന്റെ ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നു. ആ ഭാവിയിൽ ഒരു പ്രത്യേക പേര് പ്രത്യക്ഷപ്പെടുന്നു, ലിയോ മെസ്സി. ലിയോ ബാഴ്സയിലേക്ക് വരുമോയെന്നറിയാൻ കാത്തിരിക്കണം” സ്ട്രൈക്കർ പറഞ്ഞു.
അടുത്ത സീസണിൽ ബാഴ്സയിൽ മെസ്സിക്കൊപ്പം കളിക്കാനാണ് ലെവൻഡോവ്സ്കി ആഗ്രഹിക്കുന്നത്. “മെസ്സി വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു”, ലെവൻഡോവ്സ്കി പറഞ്ഞു, “കുറച്ച് ദിവസങ്ങൾക്കുള്ളിൽ കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിയും. ലിയോയ്ക്ക് ഏത് സ്ഥാനത്തുനിന്നും എപ്പോൾ വേണമെങ്കിലും കളിക്കാൻ കഴിയുമെന്നതിനാൽ അദ്ദേഹത്തിനോടൊപ്പം കളിക്കുന്നത് വളരെ എളുപ്പമാണെന്ന് എനിക്കറിയാം. ഏതൊരു ടീമും ആഗ്രഹിക്കുന്ന ഒരു കളിക്കാരനാണ് അദ്ദേഹം” ലെവെൻഡോസ്കി കൂട്ടിച്ചേർത്തു.
30 – Lionel Messi with Paris:
— OptaJean (@OptaJean) June 1, 2023
🥇30 assists in Ligue 1 since 2021/22, highest total in the Top 5 European Leagues
🥇only player with 15+ goals and 15+ assists in the Top 5 this season
Unique. pic.twitter.com/2yvSaL9vVV
“അദ്ദേഹം ഒരു ബാഴ്സലോണ ഇതിഹാസം മാത്രമല്ല, ക്ലബ്ബിനെ മാറ്റിയ ആളാണ്. മെസ്സി ബാഴ്സലോണയിൽ തിരിച്ചെത്തിയാൽ അത് അതിശയകരമായിരിക്കും”സ്ട്രൈക്കർ കൂട്ടിച്ചേർത്തു.