പിഎസ്ജി ഉടച്ചു വാർക്കുന്നു, ലയണൽ മെസ്സിക്കും സെർജിയോ റാമോസിനും പിന്നാലെ പിഎസ്ജി പരിശീലകനും പുറത്തേക്ക്

പാരിസ് സെന്റ് ജർമയിനിൽ കരാർ ഒപ്പ് വെച്ച രണ്ട് വർഷം ചിലവഴിച്ചു കൊണ്ട് സൂപ്പർ താരങ്ങളായ ലിയോ മെസ്സിയും സെർജിയോ റാമോസും ഈ സീസൺ കഴിയുന്നതോടെ ടീം വിടുന്ന കാര്യം ഉറപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ സൂപ്പർ താരങ്ങൾക്ക് പിന്നാലെ പിഎസ്ജി പരിശീലകനും പുറത്തേക്ക് പോകുകയാണെന്നാണ് റിപ്പോർട്ടുകൾ.

പ്രശസ്ത ഫ്രഞ്ച് മാധ്യമമായ എൽ എക്യുപേയുടെ റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ സീസണിൽ പിഎസ്ജിയുമായി രണ്ട് വർഷത്തെ കരാർ ഒപ്പ് വെച്ച പിഎസ്ജി പരിശീലകൻ ക്രിസ്റ്റഫർ ഗാൽഷ്യർ അടുത്ത സീസണിൽ പിഎസ്ജിയിൽ തുടരില്ല. സീസണിൽ ഫ്രഞ്ച് ലീഗ് കിരീടം ചൂടിയെങ്കിലും പരിശീലകനെ പുറത്താക്കാനാണ് പിഎസ്ജി മാനേജ്മെന്റ് തീരുമാനം എന്നാണ് റിപ്പോർട്ടുകൾ.

യുവേഫ ചാമ്പ്യൻസ് ലീഗിൽ റൗണ്ട് ഓഫ് 16-ൽ തന്നെ പിഎസ്ജി ബയേൺ മ്യൂണികിനോട് തോറ്റുകൊണ്ട് പുറത്തായിരുന്നു. ഫ്രഞ്ച് ക്ലബ്ബുകളായ ലില്ലെ, നീസ് എന്നിവയെ പരിശീലിപ്പിച്ചിട്ടുള്ള ക്രിസ്റ്റഫർ ഗാൽഷ്യർക്ക് പകരം പിഎസ്ജി പുതിയ പരിശീലകനെ തേടുന്നുണ്ട്. പോർച്ചുഗീസ് തന്ത്രഞ്ജനായ ജോസെ മൗറിഞ്ഞോയുടെ പേരുമായി റൂമറുകൾ ഉയരുന്നുണ്ട്.

അതേസമയം ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമാക്കിയാണ് എല്ലായിപ്പോഴും പിഎസ്ജി സീസൺ ആരംഭിക്കുന്നത്. നിർഭാഗ്യവശാൽ തോമസ് ട്യൂഷലിന്റെ ടീം ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബയേൺ മ്യൂണികിനോട് തോൽവിയറിഞ്ഞിരുന്നു. ഈയൊരു ഫൈനൽ പ്രവേശനമാണ് പിഎസ്ജിയുടെ ഏറ്റവും മികച്ച യുസിഎൽ പെർഫോമൻസ്.

2/5 - (1 vote)