“അതൊരു വലിയ ബഹുമതിയായിരുന്നു” ; ലയണൽ മെസ്സിയുടെ വാക്കുകളെക്കുറിച്ച് ലെവൻഡോവ്‌സ്‌കി

ബയേൺ മ്യൂണിക്കിന്റെ സ്റ്റാർ സ്‌ട്രൈക്കർ റോബേർട്ട് ലെവൻഡോസ്‌കി തന്നെക്കുറിച്ചുള്ള മെസ്സിയുടെ ബാലൺ ഡി ഓർ പ്രസംഗത്തെക്കുറിച്ചുള്ള വികാരങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ്.ബാലൺ ഡി ഓർ ചടങ്ങിൽ ലയണൽ മെസ്സി തന്നോട് പറഞ്ഞ വാക്കുകൾ തന്നെ ശരിക്കും സ്പർശിച്ചുവെന്ന് റോബർട്ട് ലെവൻഡോസ്‌കി പറഞ്ഞു .ബയേൺ മ്യൂണിക്കുമായുള്ള ഓൺ-ഫീൽഡ് മികവ് കണക്കിലെടുത്ത് കരിയറിലെ ഈ ഘട്ടത്തിൽ ലെവൻഡോസ്‌കിക്ക് ഒരു ബാലൺ ഡി ഓർ എങ്കിലും ഉണ്ടായിരിക്കണമെന്ന് മെസ്സി അഭിപ്രായം പറഞ്ഞിരുന്നു. എന്നാൽ മെസ്സിയുടെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ച് പോളിഷ് താരം അഭിപ്രായ പ്രകടനം നടത്തിയിരുന്നു.

“ബാലൺ ഡി ഓറിനെ കുറിച്ച് എന്നോടുള്ള മെസിയുടെ വാക്കുകൾ എന്നെ ശരിക്കും സ്പർശിച്ചു,” ലെവൻഡോസ്‌കി ബിൽഡിനോട് പറഞ്ഞു. “അവ ശൂന്യമായ വാക്കുകളായിരുന്നില്ല, എന്റെ കരിയറിലെ ഒരു നല്ല നിമിഷമായിരുന്നു അത്.”ഞാൻ ലിയോയുമായി കുറച്ച് വാക്കുകൾ മാത്രമേ സംസാരിച്ചുള്ളൂ, കാരണം എന്റെ സ്പാനിഷ് അത്ര നല്ലതല്ല. ഞാൻ കൈലിയനുമായി [എംബാപ്പെ] ഇംഗ്ലീഷിൽ സംസാരിച്ചു, തുടർന്ന് ലിയോയ്ക്ക് വേണ്ടി വിവർത്തനം ചെയ്തു. അതൊരു മികച്ച രാത്രിയായിരുന്നു.”

ഭാവിയിൽ ബാലൺ ഡി ഓർ നേടുന്നതിന് എന്താണ് വേണ്ടതെന്ന് ലെവൻഡോവ്‌സ്‌കി കൂട്ടിച്ചേർത്തു: ” എല്ലാം ശരിയായിരിക്കണം. എനിക്ക് ഉറപ്പ് നൽകാൻ കഴിയുന്നത് ഞാൻ എന്റെ ജോലി തുടരുകയും മികച്ച പ്രകടനങ്ങൾ കൊണ്ടുവരുകയും ചെയ്യും എന്നതാണ്”. “റോബർട്ട് ലെവൻഡോവ്സ്കിയോട് മത്സരിക്കുന്നത് ഒരു യഥാർത്ഥ ബഹുമതിയാണ്,” 2021 ബാലൺ ഡി ഓർ ട്രോഫി നേടിയ ശേഷം മെസ്സി പറഞ്ഞു.“എല്ലാവർക്കും അറിയാം, കഴിഞ്ഞ വർഷത്തെ വിജയി നിങ്ങളാണെന്ന് ഞങ്ങൾ സമ്മതിക്കുന്നു.”ഫ്രാൻസ് ഫുട്ബോൾ നിങ്ങൾക്ക് 2020 ബാലൺ ഡി ഓർ നൽകുമെന്ന് ഞാൻ കരുതുന്നു , അത് നിങ്ങളുടെ വീട്ടിൽ ഉണ്ടായിരിക്കണം ” മെസ്സി കൂട്ടിച്ചേർത്തു.

“റോബർട്ട് ലെവൻഡോവ്‌സ്‌കിക്ക് മികച്ച വർഷമായിരുന്നുവെന്ന് ഞാൻ കരുതുന്നു. വർഷം തോറും അദ്ദേഹം മെച്ചപ്പെട്ടു വരികയാണ്.ഈ വർഷം ടോപ്പ് സ്‌കോറർ എന്ന ബഹുമതിയാണ് അദ്ദേഹത്തിന് ലഭിച്ചത്. തീർച്ചയായും അടുത്ത വർഷം അദ്ദേഹം അടുത്ത ലെവെലിലേക്കെത്തും ” മെസ്സി പറഞ്ഞു.

Rate this post