ബാഴ്സലോണ സൂപ്പർ താരത്തിനെ അവഗണിച്ചതിന് കാരണമുണ്ടെന്ന് ലയണൽ  മെസ്സി | Lionel Messi

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സിയുടെ അർജന്റീനയാണ് ഫിഫ വേൾഡ് കപ്പ് കിരീടം നേടിയത്. ഗ്രൂപ്പ്‌ റൗണ്ടിലെ മത്സരത്തിനിടെ ലിയോ മെസ്സി മറ്റൊരു സൂപ്പർതാരമായ റോബർട്ട് ലെവൻഡോസ്കിയെ തഴയുന്ന കാഴ്ച നമ്മൾ കണ്ടതാണ്, മത്സരത്തിനിടെ ലിയോ മെസ്സിക് കൈകൊടുക്കാനെത്തിയ ലവന്റോസ്കിയെ മെസ്സി ഒഴിവാകുന്ന കാഴ്ചയാണത്. എന്നാൽ ഇതിന് കാരണം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സൂപ്പർ താരമായ ലിയോ മെസ്സി.

റോബർട്ട് ലെവൻഡോസ്കിയോട് ആ സമയത്ത് ദേഷ്യം ഉണ്ടായിരുന്നു എന്നാണ് മെസ്സി പറഞ്ഞത്. 2021 ബാലൻഡിയോർ അവാർഡ്ദാന ചടങ്ങിനിടെ കഴിഞ്ഞവർഷത്തെ ബാലൻ ഡി ഓർ പുരസ്കാരം ലവന്റോസ്കി അർഹിച്ചിട്ടുണ്ടെന്നും അത് അദ്ദേഹത്തിനു കൊടുക്കണമെന്നും മെസ്സി പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ലിയോ മെസ്സി പറഞ്ഞ ഈ വാക്കുകൾ താൻ ഇഷ്ടപ്പെടുന്നുണ്ടെന്നും അത് മെസ്സി വെറുംവാക്കുകളായി പറഞ്ഞതല്ലായിരിക്കണമെന്ന് ലവന്റോസ്കി പറഞ്ഞു.

ലവന്റോസ്കിയുടെ ഈ ഒരു പ്രസ്താവന തന്നെ ശല്യപ്പെടുത്തുന്നുണ്ടെന്നും താൻ മനസ്സിൽ നിന്നും ആത്മാർത്ഥതയോടെയാണ് ആ വാക്കുകൾ പറഞ്ഞതെന്നും മെസ്സി പറഞ്ഞു. അതിനുശേഷം ആണ് ഫിഫ വേൾഡ് കപ്പ് മത്സരത്തിനിടെ ലെവൻഡോസ്കിയെ ലിയോ മെസ്സി അവഗണിച്ചത്, ആ സമയത്ത് ലെവന്റോസ്‌കിയോട് തനിക്ക് ദേഷ്യം ഉണ്ടായിരുന്നു എന്നും ലിയോ മെസ്സി പറഞ്ഞു.

“ഫിഫ വേൾഡ് കപ്പ് മത്സരത്തിനിടെ ഞാൻ ലവൻഡോസ്കിയെ അവഗണിച്ചു, കാരണം അത് ലെവന്റോസ്കി ആയത്കൊണ്ട് എനിക്ക് നല്ല ദേഷ്യം വന്നു. അവൻ അന്ന് പറഞ്ഞ വാക്കുകൾ ഒന്നും പറയേണ്ടതില്ലായിരുന്നു, അതുകൊണ്ടാണ് എനിക്ക് നല്ല ദേഷ്യം വന്നത്. ഞാൻ മനപ്പൂർവം അപ്പോൾ ഡ്രിബിളിങ് ചെയ്യാൻ ശ്രമിച്ചത് അത് ലവൻഡോസ്കി ആയതുകൊണ്ടാണ്.” – മെസ്സി പറഞ്ഞു.

എന്നാൽ പിന്നീട് മത്സരത്തിനു ശേഷം സംസാരിച്ചപ്പോൾ അതൊരു തെറ്റിദ്ധാരണ മാത്രമായിരുന്നു എന്ന് തനിക്ക് ബോധ്യപ്പെട്ടതായി മെസ്സി പറഞ്ഞു. ” അതിനുശേഷം ഞങ്ങൾ രണ്ടുപേരും കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്തു, അതൊരു തെറ്റിദ്ധാരണ മാത്രമായിരുന്നുവെന്ന് ഞങ്ങൾ മനസിലാക്കി. ലവൻഡോസ്കി വളരെ നിരാശനായിരുന്നു, കാരണം അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഇന്റർനെറ്റിൽ വന്നത് മറ്റൊരു അർത്ഥത്തിൽ ആയിരുന്നു. ലവൻഡോസ്കി ബാഴ്സലോണയിൽ വന്നതിനുശേഷം ഞങ്ങൾ കണ്ടുമുട്ടുകയും നിരവധി കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ക്ലബ്ബ്, ബാഴ്സലോണ സിറ്റി തുടങ്ങിയ ഒരുപാട് കാര്യങ്ങളെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു.” – ലിയോ മെസ്സി പറഞ്ഞു.

1/5 - (1 vote)