2026 ഫിഫ വേൾഡ് കപ്പ്‌ കളിക്കാൻ മെസ്സിയുണ്ടാകുമോ? ലിയോ മെസ്സി പറഞ്ഞതിങ്ങനെ |Lionel Messi

നിലവിലെ ഫിഫ വേൾഡ് കപ്പ് ജേതാക്കളായ ലിയോ മെസ്സിയുടെ അർജന്റീന ടീം അടുത്ത ഫിഫ വേൾഡ് കപ്പിന് കൂടി ഗംഭീരമായ ഒരുക്കങ്ങളാണ് നടത്തുന്നത്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന അർജന്റീനക്കൊപ്പം അടുത്ത വേൾഡ് കപ്പിൽ ലിയോ മെസ്സി ഉണ്ടാകുമോ എന്നതാണ് ആരാധകർക്കുള്ള സംശയം. കഴിഞ്ഞദിവസം നടന്ന ഇന്റർവ്യൂവിനിടെ ലിയോ മെസ്സി 2026 വേൾഡ് കപ്പ് കളിക്കാനുള്ള തന്റെ സാധ്യതകളെ തള്ളിക്കളഞ്ഞില്ല. അർജന്റീന ടീമിനോടൊപ്പം കളിക്കുന്നത് താൻ ആസ്വദിക്കുന്നുണ്ടെന്നും അടുത്ത വേൾഡ് കപ്പിൽ കളിക്കാൻ ആഗ്രഹമുണ്ടെന്നുമാണ് ലിയോ മെസ്സി സൂചിപ്പിച്ചത്.

“ഇപ്പോൾ എന്നത്തേക്കാളും കൂടുതൽ അർജന്റീന ടീമിൽ ഉണ്ടായിരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം നിരവധി വർഷങ്ങൾ കഷ്ടപ്പാടുകൾ അനുഭവിച്ചതിനുശേഷം ആണ് അർജന്റീന ദേശീയ ടീമിനോടൊപ്പം ഞാൻ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത പ്രത്യേക നിമിഷങ്ങൾ ഇന്ന് അനുഭവിക്കുന്നത്. അർജന്റീനക്കൊപ്പം കളിക്കുന്നതെല്ലാം എനിക്ക് ആസ്വദിക്കേണ്ടതുണ്ട്, ഈ ടീമിനോടൊപ്പം കളിക്കുന്നത് ഞാൻ വളരെയധികം എൻജോയ് ചെയ്യുന്നുണ്ട്.”

” അടുത്ത ഫിഫ വേൾഡ് കപ്പിൽ കളിക്കുന്നതിനെക്കുറിച്ച് ഇതുവരെ ഞാൻ ചിന്തിച്ചിട്ടില്ല. അടുത്ത വേൾഡ് കപ്പിൽ ഞാൻ കളിക്കില്ല എന്ന് പറയാനും എനിക്കാവില്ല, കാരണം ഇതെല്ലാം പിന്നീട് ആലോചിക്കേണ്ട കാര്യങ്ങളാണ്. പ്രായവും മറ്റു സാഹചര്യങ്ങളും കാരണം ഞാൻ 2026 വേൾഡ് കപ്പിൽ ഉണ്ടാവാതിരിക്കാൻ ആണ് സാധ്യതകൾ, പക്ഷേ അപ്പോൾ എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കിക്കാണാം, ഇപ്പോൾ എനിക്ക് അതിനെക്കുറിച്ച് ഒന്നും പറയാനാവില്ല.” – ലിയോ മെസ്സി പറഞ്ഞു.

2022ലെ ഖത്തർ ഫിഫ വേൾഡ് കപ്പ് കിരീടം ഉയർത്തിയ ലിയോ മെസ്സി അടുത്തവർഷം നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ അർജന്റീനക്കൊപ്പം കളിക്കും. അതിനുശേഷം 2026 ഫിഫ വേൾഡ് കപ്പിൽ താരം പന്ത് തട്ടുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇപ്പോൾ ഒന്നും പറയാനാവില്ല, പക്ഷേ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച ഫിഫ വേൾഡ് കപ്പ് കിരീടം ചൂടിയാണ് ലിയോ മെസ്സിയും തന്റെ ഫുട്ബോൾ കരിയറിനു അന്ത്യം കുറിക്കാൻ ഒരുങ്ങുന്നത്.

3/5 - (2 votes)