കളിച്ചത് വെറും 34 മിനുട്ട്, മെസ്സിയുടെ മാസ്മരിക പ്രകടനത്തിൽ അമ്പരന്ന് ഫുട്ബോൾ ഫുട്ബോൾ ലോകം

ഇന്ന് നടന്ന ഇന്റർനാഷണൽ ഫ്രണ്ട്‌ലി മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് അർജന്റീന ജമൈക്കയെ പരാജയപ്പെടുത്തിയത്. അർജന്റീന ക്ക് ഈ മത്സരത്തിലും തകർപ്പൻ വിജയം നേടി കൊടുത്തത് മെസ്സി തന്നെയാണ്. പകരക്കാരനായി വന്നു കൊണ്ട് രണ്ടുഗോളുകൾ മെസ്സി നേടുകയായിരുന്നു. അർജന്റീനയുടെ ആദ്യ ഗോൾ ജൂലിയൻ ആൽവരസിന്റെ വകയായിരുന്നു.

അർജന്റീനക്ക് വേണ്ടി അത്യുജ്ജല പ്രകടനമാണ് സമീപകാലത്ത് മെസ്സി പുറത്തെടുക്കുന്നത്. അവസാനമായി മെസ്സി അർജന്റീനക്ക് വേണ്ടി കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് ഒൻപത് ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. കഴിഞ്ഞ എസ്റ്റോണിക്കെതിരെയുള്ള മത്സരത്തിൽ അഞ്ച് ഗോളുകൾ നേടി കൊണ്ടായിരുന്നു മെസ്സി വേട്ട ആരംഭിച്ചത്. പിന്നീട് ഹോണ്ടുറാസിനെതിരെ മെസ്സി രണ്ട് ഗോളുകൾ നേടി. അതേ പ്രകടനം തന്നെ ഇന്നും ജമൈക്കക്കെതിരെ പകരക്കാരനായി വന്നു കൊണ്ട് മെസ്സി ആവർത്തിക്കുകയായിരുന്നു.

രണ്ട് ഗോളുകൾ നേടിയതോടുകൂടി അർജന്റീനക്ക് വേണ്ടി അന്താരാഷ്ട്ര ഫുട്ബോളിൽ 90 ഗോളുകൾ പൂർത്തിയാക്കാൻ ഇപ്പോൾ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. അതായത് ഇന്റർനാഷണൽ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ മൂന്നാമത്തെ താരം എന്ന റെക്കോർഡ് ഇപ്പോൾ മെസ്സിക്ക് മാത്രം സ്വന്തമാണ്. 89 ഗോളുകൾ നേടിയ മലേഷ്യൻ ഇതിഹാസം മൊക്താർ ദഹരിയെയാണ് മെസ്സി മറികടന്നത്.അലി ദേയി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർ മാത്രമാണ് മെസ്സിയുടെ മുന്നിലുള്ളത്.

അതേസമയം ഈ സീസണിലും മെസ്സി നമ്മെ വിസ്മയിപ്പിക്കുകയാണ്. 13 മത്സരങ്ങളാണ് ആകെ ഈ സീസണിൽ മെസ്സി കളിച്ചിട്ടുള്ളത്. അതിൽ നിന്ന് ആകെ 18 ഗോൾ കോൺട്രിബ്യൂഷൻസ് നേടാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്. 10 ഗോളുകളും 8 അസിസ്റ്റുകളുമാണ് മെസ്സി ഇപ്പോൾതന്നെ കരസ്ഥമാക്കിയിട്ടുള്ളത്.പിഎസ്ജിക്ക് വേണ്ടി 6 ഗോളുകളും 8 അസിസ്റ്റുകളുമാണ് മെസ്സി നേടിയിട്ടുള്ളത്.

ചുരുക്കത്തിൽ 35 ആം വയസ്സിലും മെസ്സിക്ക് ഒരു മാറ്റവുമില്ല. മാത്രമല്ല അർജന്റീനയുടെ ജഴ്സി അണിഞ്ഞാലൊക്കെ അപാര പ്രകടനമാണ് മെസ്സി പുറത്തെടുക്കുന്നത്. ഖത്തർ വേൾഡ് കപ്പിന് ആരാധകരുടെ പ്രതീക്ഷകൾ വർദ്ധിപ്പിക്കാൻ ഇതിൽപ്പരം മറ്റെന്തു വേണം.

Rate this post