ചാമ്പ്യൻസ് ലീഗിൽ വീണ്ടും ഗോൾസാന്നിധ്യവുമായി ലയണൽ മെസ്സി |Lionel Messi

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ വിജയം സ്വന്തമാക്കാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു പിഎസ്ജി യുവന്റസിനെ പരാജയപ്പെടുത്തിയത്.ഒരു ഗോളും ഒരു അസിസ്റ്റും നേടിക്കൊണ്ട് കിലിയൻ എംബപ്പേ മത്സരത്തിൽ തിളങ്ങിയിരുന്നു. ശേഷിച്ച ഗോൾ നുനോ മെന്റസായിരുന്നു സ്വന്തമാക്കിയിരുന്നത്.

മത്സരത്തിന്റെ പതിമൂന്നാം മിനിട്ടിലാണ് എംബപ്പേയുടെ ആദ്യ ഗോൾ പിറന്നത്. ഈ ഗോളിന് അസിസ്റ്റ് നൽകിയത് ലയണൽ മെസ്സിയായിരുന്നു. ഇതോടെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നാല് ഗോളുകളും 4 അസിസ്റ്റുകളും പൂർത്തിയാക്കാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്.

മാത്രമല്ല പിഎസ്ജിക്ക് വേണ്ടി ഈ സീസണിൽ ആകെ 14 അസിസ്റ്റുകൾ ലിയോ മെസ്സി പൂർത്തിയാക്കി കഴിഞ്ഞു.ഇതിനുപുറമേ 12 ഗോളുകളും മെസ്സി നേടിയിട്ടുണ്ട്. അതായത് ക്ലബ്ബിന് വേണ്ടി ആകെ ഈ സീസണിൽ 26 ഗോളുകളിൽ ഇപ്പോൾ തന്നെ മെസ്സി തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.

കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ അർജന്റീനക്ക് വേണ്ടിയും മിന്നുന്ന പ്രകടനമായിരുന്നു മെസ്സി പുറത്തെടുത്തത്. രണ്ട് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളാണ് മെസ്സി നേടിയിട്ടുള്ളത്. ചുരുക്കത്തിൽ പിഎസ്ജിക്കും അർജന്റീനക്കും വേണ്ടി ആകെ ഈ സീസണിൽ 16 ഗോളുകളും 14 അസിസ്റ്റുകളും മെസ്സി നേടി കഴിഞ്ഞു. അതായത് 30 ഗോൾ പങ്കാളിത്തങ്ങൾ ഈ സീസണിൽ ഇപ്പോൾതന്നെ ലയണൽ മെസ്സി സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്.

നിലവിൽ ഓരോ മത്സരത്തിലും മെസ്സി ഗോളുകളിൽ തന്റെ സാന്നിധ്യം അറിയിക്കുന്നുണ്ട്.അത്രയേറെ നിറഞ്ഞു കളിക്കുന്ന മെസ്സിയെയാണ് നമുക്കിപ്പോൾ കാണാൻ സാധിക്കുക. ഇനി ഖത്തർ വേൾഡ് കപ്പിന് മുന്നേ രണ്ട് മത്സരങ്ങളാണ് പിഎസ്ജിക്ക് കളിക്കേണ്ടി വരിക.ഈ രണ്ടു മത്സരങ്ങളിലും ലയണൽ മെസ്സി പങ്കെടുക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

Rate this post