ലയണൽ മെസ്സിയും ബുസ്‌കെറ്റ്‌സും ഇന്റർ മയാമിയിൽ തന്റെ ജോലി എങ്ങനെ എളുപ്പമാക്കിയെന്ന് കോച്ച് ജെറാർഡോ ‘ടാറ്റ’ മാർട്ടിനോ |Lionel Messi |Inter Miami

മുൻ ബാഴ്സലോണ താരങ്ങളായ ലയണൽ മെസ്സിയും സെർജിയോ ബുസ്‌കെറ്റ്‌സും എത്തിയതിന് ശേഷം വലിയ മാറ്റങ്ങളാണ് mls ക്ലബായ ഇന്റർ മിയാമിയിൽ ഉണ്ടായിട്ടുള്ളത്. ലീഗിൽ തുടർ തോൽവികൾ നേരിട്ടിരുന്ന മയാമിയെ വിജയ വഴിയിലേക്ക് കൊണ്ട് വരുന്നതിൽ ഇരു താരങ്ങളും വലിയ പങ്കാണ് വഹിച്ചത്.

മെസ്സിയുടെയും ബുസ്‌ക്വെറ്റ്‌സിന്റെയും വരവിനു മുൻപ് തടുർച്ചയായ ആറു മത്സരങ്ങളിൽ അവർ വിജയിച്ചിരുന്നില്ല.മുൻ ബാഴ്‌സലോണ ജോഡികൾ കളിച്ച ഏഴ് മത്സരങ്ങളിൽ ഓരോന്നും അവർ വിജയിച്ചു. ലീഗ്സ് കപ്പ് ഫൈനലിൽ നാഷ്‌വില്ലെ എസ്‌സിയെ പെനാൽറ്റിയിൽ 10-9 ന് തോൽപ്പിച്ച് കിരീടം നേടുകയും ചെയ്തു.ടൂർണമെന്റിൽ ഇന്റർ മിയാമിക്ക് വേണ്ടി മെസ്സി 10 ഗോളുകളും ഒരു അസിസ്റ്റും നേടി, ബുസ്കെറ്റ്സ് മിഡ്ഫീൽഡിനെ വിദഗ്ധമായി മാർഷൽ ചെയ്തു.

മറ്റൊരു ബാഴ്സ താരമായിരുന്ന ജോർഡി ആൽബയും കിരീട നേട്ടത്തിൽ വലിയ പങ്കുവഹിച്ചു.കഴിഞ്ഞ മാസം മിയാമിയിൽ ചേർന്നതിന് ശേഷം ലയണൽ മെസ്സിയും സെർജിയോ ബുസ്‌കെറ്റ്‌സും തന്റെ ജോലി എങ്ങനെ എളുപ്പമാക്കിയെന്ന് ഇന്റർ മിയാമി ഹെഡ് കോച്ച് ജെറാർഡോ ‘ടാറ്റ’ മാർട്ടിനോ വെളിപ്പെടുത്തി.പരിശീലന പിച്ചിൽ മെസ്സിയുടെയും ബുസ്‌ക്വെറ്റ്‌സിന്റെയും സ്വാധീനം ഗെയിമുകളിലെ അവരുടെ സ്വാധീനം പോലെ തന്നെ പ്രധാനമാണെന്ന് മാർട്ടിനോ കണക്കാക്കുന്നു. കഴിഞ്ഞ മാസം എത്തിയതിന് ശേഷം ടീമുമായുള്ള ആദ്യ കുറച്ച് പരിശീലന സെഷനുകളിൽ, തങ്ങളുടെ പുതിയ ടീമംഗങ്ങൾക്ക് ഗെയിമിലെ സാഹചര്യങ്ങൾ വിശദീകരിക്കാനുള്ള ഉത്തരവാദിത്തം വെറ്ററൻസ് ഏറ്റെടുത്തതായും മാനേജർ പറഞ്ഞു.

“മെസിയും ബുസ്കറ്റ്സും വന്നതിന് ശേഷമുള്ള ഇന്റർ മയാമിയുടെ ആദ്യ ട്രെയിനിംഗ് സെഷനിൽ തന്നെ പ്രത്യേക പദ്ധതി നടപ്പാക്കി. മൂന്നോ നാലോ താരങ്ങൾ അടങ്ങിയ പ്രത്യേക ഗ്രൂപ്പുകൾ ഉണ്ടാക്കി. മത്സരങ്ങളെ എങ്ങനെ സമീപിക്കണമെന്ന് ഓരോ ഗ്രൂപ്പുകൾക്കും മെസിയും ബുസ്കറ്റ്സും വിശദമായി പറഞ്ഞു കൊടുത്തു. പരിശീലകനായ എനിക്ക് അവർ കാര്യങ്ങൾ എളുപ്പമാക്കി തന്നു” മാർട്ടീനോ പറഞ്ഞു.2013-14 സീസണിൽ ബാഴ്‌സലോണയുടെ മാനേജരായിരുന്ന കാലത്ത് മെസ്സിക്കും ബുസ്‌കെറ്റ്‌സിനും ഒപ്പം മാർട്ടിനോ പ്രവർത്തിച്ചിട്ടുണ്ട്. 2014 നും 2016 നും ഇടയിൽ അർജന്റീനയുടെ മുഖ്യ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്.

Rate this post