‘വേഗതകൊണ്ടും ഡ്രിബ്ലിങ് കൊണ്ടും അത്ഭുതപ്പെടുത്തുന്ന താരം’ : ബെൽജിയൻ വിങ്ങർ ജെറമി ഡോകുവിനെ സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി|Jeremy Doku

യൂറോപ്പിലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ സൗദി പ്രൊ ലീഗിലേക്ക് പോയ റിയാദ് മഹ്‌റസിന് പകരക്കാരനെ കണ്ടെത്തിയിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി.ബെൽജിയം വിങ്ങർ ജെറമി ഡോക്കുവിന്റെ സൈനിംഗ് പൂർത്തിയാക്കിയിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി.21 കാരനായ ഡോകു നിലവിലെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരുമായി അഞ്ച് വർഷത്തെ കരാറിൽ ഒപ്പുവച്ചു

അറുപത് മില്യൺ യൂറോയാണ് ഇരുപത്തിയൊന്നുകാരനായ താരത്തിനായി മാഞ്ചസ്റ്റർ സിറ്റി മുടക്കിയിരിക്കുന്നത്.നേരത്തെ ക്രൊയേഷ്യൻ താരങ്ങളായ മറ്റിയോ കൊവാസിച്, ജോസ്കോ ഗ്വാർഡിയോൾ എന്നിവരെ ടീമിലെത്തിച്ച സിറ്റിയുടെ ട്രാൻസ്ഫർ വിൻഡോയിലെ മൂന്നാമത്തെ സൈനിംഗാണ് ഡോകു.2020 മുതൽ റെന്നസിനായി കളിക്കുന്ന വിംഗർ വേഗതകൊണ്ടും ഡ്രിബ്ലിങ് കൊണ്ടും എതിരാളികളെ വട്ടം കറക്കുന്ന താരമാണ്.2020 യൂറോകപ്പിലാണ് ഡോകു ലോക ഫുട്ബോളിൽ തന്റെ സാനിധ്യം അറിയിച്ചത്. ക്വാർട്ടറിൽ ഇറ്റലിക്കെതിരെയുള്ള ബെൽജിയതിന്റെ പരാജയത്തിലും തല ഉയർത്തിപ്പിടിച്ചു നിന്ന താരമാണ് 21 കാരനായ ബെൽജിയൻ യുവ താരം ജെറമി ഡോക്കു.

പരിക്കേറ്റ ഈഡൻ ഹസാർഡിനു പകരം ടീമിൽ ഇടം നേടിയ റെന്നസ് ഫോർവേഡ് വേഗത കൊണ്ടും കറുത്ത കൊണ്ടും പന്തിൽമേലുള്ള നിയന്ത്രണം കൊണ്ടും ഷൂട്ടിങ് പവർ കൊണ്ടും പേരുകേട്ട ഇറ്റാലിയൻ പ്രതിരോധത്തെ വട്ടം കറക്കി.യൂറോ 2020 ൽ ശ്രദ്ധിക്കേണ്ട ഒരു പ്രതിഭയായി താൻ എന്തിനാണ് വ്യാപകമായി കണക്കാക്കപ്പെടുന്നതെന്ന് അന്നത്തെ 19 കാരൻ ഒറ്റ മത്സരത്തിലൂടെ കാണിച്ചുതന്നു. ബെൽജിയത്തിലെ നിരവധി സൂപ്പർ താരങ്ങളെ സംഭാവന ചെയ്ത ആൻഡർലെക്കിൽ നിന്നുമാണ് ഡോക്കുവിന്റെ വരവ്. 2016 ൽ ലിവർപൂളിൽ നിന്നും മികച്ച ഒരു ഓഫർ വന്നിരുന്നെങ്കിലും ബെൽജിയത്തിൽ തുടരാൻ താരം തീരുമാനിക്കുകയായിരുന്നു.

2018 വരെ ആൻഡർലെക്റ്റിന്റെ സീനിയർ ടീമിൽ കളിച്ചു തുടങ്ങിയ ഡോക്കുവിനെ 2020 ൽ ഫ്രഞ്ച് ക്ലബ് റെന്നെസ് സ്വന്തമാക്കി. 27 മില്യൺ യുറോക്കാണ് അവർ ഡോക്കുവിനെ സ്വന്തമാക്കിയത്. റെന്നെസിലെ മികച്ച പ്രകടനങ്ങൾ താരത്തെ ബെൽജിയൻ ടീമിലെത്തിക്കുകയും ചെയ്തു.അതികം ഗോളുകളും അസിസ്റ്റും രേഖപെടുത്തിയില്ലെങ്കിലും വമ്പൻ ക്ലബ്ബുകളുടെ നോട്ടപ്പുള്ളിയായി താരം മാറി.

ഡ്രിബ്ലിങ്ങും വിങ്ങുകളിലൂടെ പറക്കുന്ന വേഗതയിൽ പന്തുമായി മുന്നേറാനുള്ള കഴിവും ,ക്രിയേറ്റിവിറ്റിയും എല്ലാം കൊണ്ടും പുതു തലമുറയിലെ ഏറ്റവും മികച്ച താരങ്ങളുടെ ഇടയിൽ ഡോകുവും സ്ഥാനം പിടിച്ചു. ഇരു വിങ്ങുകളിലും ഒരു പോലെ തിളങ്ങുന്ന താരത്തിന്റെ അസാമാന്യ മെയ് വഴക്കവും ഫിറ്റ്നെസ്സും ,വിഷനും ,ഫൂട്ടവർക്കും എടുത്തു പറയേണ്ടതാണ്.

4.9/5 - (49 votes)