കൈലിയൻ എംബാപ്പെയുടെ ശക്തിയെ മറികടക്കാൻ സഖ്യവുമായി നെയ്മറും മെസ്സിയും |PSG

പാർക് ഡെസ് പ്രിൻസസിലെ കൈലിയൻ എംബാപ്പെയുടെ ശക്തിയെ മറികടക്കാൻ സൂപ്പർതാരം ലയണൽ മെസ്സി നെയ്മറുമായി അലിഖിത സഖ്യമുണ്ടാക്കിയാതായി എൽ നാഷനൽ റിപ്പോർട്ട് ചെയ്തു.

ഈ സമ്മറിൽ കരാർ അവസാനിച്ചതിനെത്തുടർന്ന് ഫ്രാൻസ് സ്‌ട്രൈക്കർ എംബാപ്പെ പിഎസ്ജി വിട്ട് റയൽ മാഡ്രിഡിൽ ചേരുമെന്ന് പരക്കെ പ്രതീക്ഷിച്ചിരുന്നു.പകരം യുവ ഫ്രഞ്ച് സൂപ്പർ താരം പിഎസ്ജി യുമായി മൂന്നു വർഷത്തെ ബ്ലോക്ക്ബസ്റ്റർ കരാർ ഒപ്പിടുകയാണ് ചെയ്തത്.കരാർ പുതുക്കൽ എംബാപ്പെയെ ടീമിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന കളിക്കാരനാക്കി, ക്ലബ്ബിനുള്ളിലെ ചില തീരുമാനങ്ങളിൽ അദ്ദേഹത്തിന് അധികാരം നൽകുകയും ചെയ്തു.അതിനു ശേഷം ഫ്രഞ്ച് താരം പാർക്ക് ഡെസ് പ്രിൻസസിലെ ഡ്രസ്സിംഗ് റൂമിൽ ശക്തനായി മാറി. ഇതിൽ മെസ്സി അസ്വസ്ഥനായിരുന്നു എന്ന വാർത്തകൾ ഉണ്ടായിരുന്നു.

ഡ്രസ്സിംഗ് റൂമിലെ എംബാപ്പെയുടെ ശക്തിയെ മറികടക്കാൻ നെയ്മറുമായി അർജന്റീന താരം ‘അലിഖിത കൂട്ടുകെട്ട്’ ഉണ്ടാക്കി എന്നാണ് റിപ്പോർട്ട്. എംബാപ്പെയും മെസ്സിയും തമ്മിൽ അഭിപ്രായഭിന്നതയുണ്ട്.മോണ്ട്പെല്ലിയറിനെതിരെ 5-2ന് ടീമിന്റെ വിജയത്തിനിടെ, പെനാൽറ്റി എടുക്കുന്നതിനെച്ചൊല്ലി ഫ്രഞ്ച് സ്‌ട്രൈക്കറും നെയ്മറും തമ്മിൽ തർക്കമുണ്ടായി.കഴിഞ്ഞ കഴിഞ വർഷം ബാഴ്‌സലോണയിൽ നിന്നുള്ള ഫ്രീ ട്രാൻസ്ഫറിൽ ഫ്രഞ്ച് തലസ്ഥാനത്ത് എത്തിയ ലയണൽ മെസ്സിക്ക് മികച്ച തുടക്കമല്ല ലഭിച്ചത്.

എന്നാൽ ഈ സീസണിൽ മികച്ച തുടക്കമാണ് മെസ്സിക്ക് ലഭിച്ചത്, അതുപോലെ തന്നെ കഴിഞ്ഞ സീസണിൽ പരിക്കും മോശം ഫോമും മൂലം വലഞ്ഞ നെയ്മറും ഗോളുകൾ കണ്ടെത്തി മികവിലേക്ക് ഉയർന്നിട്ടുണ്ട്.തന്റെ ആദ്യ മൂന്ന് മത്സരങ്ങളിൽ മൂന്ന് ഗോളുകളും ഒരു അസിസ്റ്റുമായി ഗംഭീരമായ രീതിയിൽ മെസ്സി തന്റെ രണ്ടാം വർഷം പാരീസിൽ ആരംഭിച്ചു.ഓഗസ്റ്റ് 21 ന് പിഎസ്ജി അടുത്തതായി ലില്ലിനെ നേരിടും.പിഎസ്ജിയിലെ മൂന്ന് സൂപ്പർ താരങ്ങൾ വീണ്ടും മൈതാനത്ത് ഇറങ്ങുമ്പോൾ ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

Rate this post