മെസ്സിയും ഡി മരിയയും മിയാമിയിലെത്തിയത് ഒരുമിച്ച്, അർജന്റൈൻ ക്യാമ്പ് സജീവമാകുന്നു

രണ്ട് സൗഹൃദ മത്സരങ്ങളാണ് വരുന്ന ദിവസങ്ങളിൽ അർജന്റീന കളിക്കുക. ഇരുപത്തിമൂന്നാം തീയതി നടക്കുന്ന മത്സരത്തിൽ ഹോണ്ടുറാസാണ് അർജന്റീനയുടെ എതിരാളികൾ.മിയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. പിന്നീട് ഇരുപത്തിയേഴാം തീയതി ജമൈക്കയെ അർജന്റീന നേരിടും. ന്യൂ ജേഴ്സിയിലെ റെഡ്ബുൾ അരീനയിലാണ് മത്സരം നടക്കുക.

ഈ മത്സരങ്ങൾക്കുള്ള ടീമിനെ സ്‌കലോണി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ടീം അംഗങ്ങൾ മിയാമിയിലെ അർജന്റൈൻ ക്യാമ്പിൽ എത്തി തുടങ്ങിയിട്ടുണ്ട്. സൂപ്പർ താരം ലയണൽ മെസ്സിയാണ് ഏറ്റവും പുതുതായി കൊണ്ട് ഇപ്പോൾ മിയാമിയിൽ എത്തിച്ചേർന്നിട്ടുള്ളത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

ലയണൽ മെസിക്കൊപ്പം സൂപ്പർതാരം എയ്ഞ്ചൽ ഡി മരിയ,ലിയാൻഡ്രോ പരേഡസ്,നിക്കോളാസ് ടാഗ്ലിയാഫിക്കോ എന്നിവരും മിയാമിയിൽ എത്തിച്ചേർന്നിട്ടുണ്ട്.പിഎസ്ജിയുടെ മത്സരത്തിന് ശേഷം അധികം കാത്തുനിൽക്കാതെ തന്നെ മെസ്സി മിയാമിലെത്തുകയായിരുന്നു.

അർജന്റീനയുടെ ക്യാമ്പ് ഇപ്പോൾ സജീവമായി തുടങ്ങിയിട്ടുണ്ട്. ആദ്യം ക്യാമ്പിൽ എത്തിയത് തിയാഗോ അൽമാഡയാണ്.താരം അമേരിക്കൻ ക്ലബ്ബായ അറ്റ്ലാന്റയിൽ കളിക്കുന്നതിനാൽ അധികം ആവശ്യം താരത്തിന് ഇല്ലായിരുന്നു. കൂടാതെ പ്രീമിയർ ലീഗ് താരമായ അലക്സിസ് മാക്ക് ആല്ലിസ്റ്ററും ടീമിനൊപ്പം ഇപ്പോൾ ജോയിൻ ചെയ്തിട്ടുണ്ട്.

ഇനി കൂടുതൽ താരങ്ങൾ ഉടൻ തന്നെ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയുടെ പരിശീലന മൈതാനമാണ് അർജന്റീന ഉപയോഗിക്കുക.നിലവിൽ തകർപ്പൻ പ്രകടനമാണ് അർജന്റീന നടത്തുന്നത്. ഏറ്റവും വലിയ അപരാജിത കുതിപ്പ് നടത്തുന്ന ടീം ഇപ്പോൾ അർജന്റീനയാണ്.ആ അൺബീറ്റൺ നിലനിർത്തുക എന്നുള്ളത് തന്നെയാവും അർജന്റീനയുടെ ലക്ഷ്യം.