എന്തുകൊണ്ടാണ് മെസ്സിയെ മാറ്റിയതെന്ന വിശദീകരണവുമായി പിഎസ്ജി പരിശീലകൻ പോച്ചെറ്റിനോ

ഇന്നലെ ലിയോണിനെതിരെയുള്ള മത്സരത്തിലാണ് സൂപ്പർ താരം ലയണൽ മെസ്സി പിഎസ്ജി ക്ക് വേണ്ടി ആദ്യ ഹോം മത്സരത്തിനിറങ്ങിയത്. അര്ജന്റീന സ്‌ട്രൈക്കർ ഇകാർഡി ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പാരീസ് മത്സരത്തിൽ വിജയിച്ചെങ്കിലും 76 മിനുട്ടിൽ മെസ്സിയെ പരിശീലകൻ പോച്ചെറ്റിനോ സബ്സ്റ്റിട്യൂട് ചെയ്തത് വലിയ വിവാദമായിരിക്കുകയാണ്.ഇത് മെസിക്ക് ഒട്ടും തൃപ്തികരമായ കാര്യമായിരുന്നില്ലെന്ന് പിന്നീടുള്ള കാര്യങ്ങള്‍ വ്യക്തമാക്കി. ഈ സമയം ഗോള്‍ നില 1-1 എന്ന നിലയിലായിരുന്നു.മെസിയുടെ ശരീര ഭാഷ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയാണ്. സൈഡ് ബെഞ്ചില്‍ ഇരിക്കുന്ന മെസിയുടെ മുഖം നിരാശയോടെയാണ് കാണപ്പെട്ടത്. ഒപ്പം തന്നെ ഗ്രൌണ്ടില്‍ നിന്നും കയറുമ്പോള്‍ മൗറീഷ്യോ പോച്ചെറ്റിനൊയോട് ചില വാക്കുകളും മെസി പറയുന്നുണ്ടായിരുന്നു.

“ഭാവിയിൽ പരിക്ക് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ആണ് മെസ്സിയെ മത്സരത്തിൽ സബ്സ്റ്റിട്യൂട് ചെയ്തത് ,പ്രധാനപ്പെട്ട മത്സരങ്ങൾ വരാനിരിക്കുന്നു അത്കൊണ്ട് മെസ്സിയെ പരിക്കിൽ നിന്നും സംരക്ഷിക്കേണ്ട ചുമതല ഉണ്ടെന്നും പച്ചേട്ടീനോ പറഞ്ഞു”.”ഇത് ടീമിനായി എടുത്ത തീരുമാനങ്ങളാണ്, ഞങ്ങൾക്ക് ധാരാളം മികച്ച കളിക്കാർ ഉണ്ടെന്ന് എല്ലാവർക്കും അറിയാം ചിലപ്പോള്‍ ടീമിന്‍റെ നന്മയ്ക്ക് വേണ്ടി ചില തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. ചിലപ്പോള്‍ അത് നല്ല റിസല്‍ട്ട് തരും, ചിലപ്പോള്‍ അത് ശരിയാകില്ല. എന്നാല്‍ തീരുമാനം എടുക്കാതിരിക്കാന്‍ സാധിക്കില്ല. അത് എല്ലാവര്‍ക്കും ചിലപ്പോ സന്തോഷം നല്‍കും, ചിലപ്പോള്‍ മോശമായി ചിലര്‍ക്ക് തോന്നും. മെസിയോട് എങ്ങനെയുണ്ടെന്ന് ചോദിച്ചു. അദ്ദേഹം ഫൈന്‍ എന്നാണ് പറഞ്ഞത്.

പിഎസ്ജി വേണ്ടി മെസ്സിക്ക് ഇതുവരെ ഗോൾ കണ്ടെത്താനായിട്ടില്ല. ഇന്നലത്തെ മത്സരത്തിൽ 25-യാർഡ് ഫ്രീ കിക്ക് ഗോൾ കീപ്പർ മറികടന്നെങ്കിലും ക്രോസ്സ് ബാറിൽ തട്ടി മടങ്ങുകയായിരുന്നു. ലിയോണിനെതിരെ 76 ആം മിനുട്ടിൽ മെസ്സിക്ക് പകരം അഷ്‌റഫ് ഹാകിമിയാണ് ഇറങ്ങിയത്. 82 മത്തെ മിനുട്ടില്‍ ഡി മരിയയെ മാറ്റി മൗറീഷ്യോ പോച്ചെറ്റിനൊ ഇറക്കിയ ഐകാര്‍ഡിയാണ് പിഎസ്ജിക്കായി അവസാന നിമിഷത്തില്‍ എംപാപ്പെയുടെ ക്രോസില്‍ ഗോള്‍ നേടിയത്.

Rate this post