“മെസ്സി ആയിരുന്നു ബാഴ്സലോണയുടെ പ്രശ്നങ്ങൾ എല്ലാം മറച്ചിരുന്നത്, ക്ലബ് ഇപ്പോൾ വിഷമിക്കുന്നു” കൂമാൻ

21 വർഷം നീണ്ട ബാഴ്സലോണ ജീവിതം അവസാനിപ്പിച്ച് കൊണ്ടാണ് ലയണൽ മെസ്സി ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി യിൽ ചേർന്നത്.തന്റെ കരാർ ഒരു വർഷത്തേക്ക് നീട്ടാനുള്ള ഓപ്ഷനുമായി മെസ്സി പിഎസ്ജിയുമായി രണ്ട് വർഷത്തെ കരാർ ഒപ്പിട്ടത്.നികുതി കഴിഞ്ഞ് ഓരോ സീസണിലും 35 മില്യൺ ഡോളറാണ് മെസ്സിക്ക് വേതനമായി ലഭിക്കുക.ബാഴ്സലോണയിലെ തന്റെ ആദ്യ കിറ്റ് നമ്പറായ 30 ആണ് മെസ്സിക്ക് പാരിസിൽ തെരഞ്ഞെടുത്തത്. എന്നാൽ മെസ്സിയുടെ വിടവാങ്ങൽ ബാഴ്‌സലോണയിൽ വലിയ ആഘാതങ്ങൾ തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. മെസ്സിയുടെ അഭവം ബാഴ്സയുടെ കളിയിൽ വാണിജ്യ തലപര്യങ്ങളിലും വലിയ ഇടിവ് തന്നെയാണ് സംഭവിച്ചിട്ടുള്ളത്.

ലയണൽ മെസ്സി ക്ലബ് വിട്ടത് ബാഴ്സലോണക്ക് വലിയ ക്ഷീണമാണ് എന്ന് പരിശീലകൻ കോമാൻ. ലയണൽ മെസ്സി ആയിരുന്നു ബാഴ്സലോണയിലെ പ്രശ്നങ്ങൾ ഒക്കെ തുന്നികെട്ടി മറച്ചു വെച്ചിരുന്നത്. അദ്ദേഹം ഉള്ളത് കൊണ്ട് പ്രശ്നങ്ങൾ ഒന്നും ആരും അറിഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ അതല്ല അവസ്ഥ കോമാൻ പറഞ്ഞു. മെസ്സി ഒരോ മത്സരത്തിലും മത്സരത്തിന്റെ ഗതി തീരുമാനിച്ചിരുന്നു. മെസ്സി ഉണ്ടായിരുന്ന കാലത്ത് ക്ലബിലെ താരങ്ങൾ എല്ലാം കൂടുതൽ മെച്ചപ്പെട്ടിരുന്നു. മെസ്സിയുടെ സാന്നിദ്ധ്യം അവരെയൊക്കെ അവർ ശരിക്കും ഉള്ളതിനേക്കാൾ മികച്ച താരങ്ങളാക്കിയിരുന്നു എന്നും കോമാൻ പറഞ്ഞു.

എന്നാൽ മെസ്സി പോയതോടെ ക്ലബ് തന്നെ ആകെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. കോമാൻ പറഞ്ഞു. ഇത് ഒരു വിമർശനം അല്ല എന്നും തന്റെ നിരീക്ഷണം ആണെന്നും കോമാൻ പറഞ്ഞു. മെസ്സി പോയതോടെ ക്ലബ് കഷ്ടപ്പെടുക ആണെന്നും കോമാൻ പറഞ്ഞു. ബാഴ്സലോണ ഈ സീസൺ വളരെ മോശം രീതിയിലാണ് തുടങ്ങിയത്. കോമാന്റെ ഭാവി തന്നെ ഇപ്പോൾ പ്രതിസന്ധിയിലാണ്. ചാമ്പ്യൻസ് ലീഗിലും ലാ ലീഗയിലും ഈ സീസണിൽ മോശം പ്രകടനം നടത്തിയ കൂമാനേ പുറത്താക്കാനുള്ള ഒരുക്കത്തിൽ തന്നെയാണ് ബാഴ്സലോണ.

Rate this post