‘300, 20 -20’ :യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമായി ലയണൽ മെസ്സി| Lionel Messi
ലിഗ് 1 ലെ ഓക്‌സെറെയ്‌ക്കെതിരായ പാരീസ് സെന്റ് ജെർമെയ്‌ന്റെ വിജയത്തിനിടെ ശ്രദ്ധേയമായ മറ്റൊരു കരിയറിലെ നാഴികക്കല്ലിൽ എത്തിയിരിക്കുകയാണ് ലയണൽ മെസ്സി.മത്സരത്തിൽ ഗോളുകൾ ഒന്നും നേടിയില്ലെങ്കിലും പിഎസ്ജിയുടെ വിജയത്തിൽ അർജന്റീനിയൻ സൂപ്പർ താരം നിർണായക പങ്ക് വഹിച്ചു.
മത്സരത്തിൽ കൈലിയൻ എംബാപ്പെക്ക് അസിസ്റ്റ് നൽകിയതോടെ 300 ക്ലബ് കരിയർ അസിസ്റ്റുകൾ എന്ന നേട്ടത്തിലെത്താൻ മെസ്സിൽ സാധിച്ചു. ഓക്‌സെറെയ്‌ക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് പിഎസ്ജി നേടിയത്.എംബാപ്പെ ഇരട്ട ഗോളുകളുമായി വിജയത്തിൽ നിർണായകമായി. വിജയത്തോടെ പിഎസ്ജി ലെഗ് കിരീടത്തിൽക്ക് കൂടുതൽ അടുത്തിരിക്കുകയാണ്.ആറാം മിനിറ്റിൽ ഫാബിയൻ റൂയിസ് നൽകിയ പാസ് വിദഗ്ധമായി ഫിനിഷ് ചെയ്താണ് എംബപ്പേ ആദ്യ ഗോൾ നേടിയത്.
മെസ്സിയുടെ അസിസ്റ്റിൽ ആയിരുന്നു എംബപ്പേ രണ്ടാം ഗോൾ കണ്ടെത്തിയത്. ഈ സീസണിൽ മിന്നുന്ന പ്രകടനം പ്രകടനം പുറത്തെടുത്ത എംബാപ്പെ 41 മത്സരങ്ങളിൽ നിന്ന് 40 ഗോളുകളും ഒമ്പത് അസിസ്റ്റുകളും സ്വന്തം പേരിൽ രേഖപെടുത്തിയിട്ടുണ്ട്. എംബാപ്പെയുടെ വ്യക്തിഗത നേട്ടങ്ങൾ വിസ്മയിപ്പിക്കുന്നതാണ്.ഒരു ടീമെന്ന നിലയിൽ പിഎസ്ജി മറ്റൊരു ലീഗ് 1 കിരീടത്തിന്റെ വക്കിലാണ്. 36 കളികളിൽ നിന്ന് 84 പോയിന്റുള്ള അവർ നിലവിൽ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള ആർസി ലെൻസിനെക്കാൾ ആറ് പോയിന്റുമായി മുന്നിലാണ്.
Lionel Messi is the only player in Europe's top five divisions to score 20+ goals AND provide 20+ assists across all competitions this season. @Squawka 🇦🇷⚡️ pic.twitter.com/qJSAbRM70t
— All About Argentina 🛎🇦🇷 (@AlbicelesteTalk) May 21, 2023
LIONEL MESSI GETS HIS 300TH CAREER CLUB ASSIST 🤩🐐
— ESPN FC (@ESPNFC) May 21, 2023
Another milestone checked off ✅ pic.twitter.com/cXyqq2dC2r
സീസണിലുടനീളം മെസ്സിയെയും എംബാപ്പെയെയും അസാധാരണ പ്രകടനങ്ങൾ PSG യെ വീണ്ടും ഫ്രഞ്ച് ഫുട്ബോളിലെ മുൻനിരക്കാരായി ഉറപ്പിച്ചു. ഇന്നലെ നേടിയ അസ്സിസ്റ്റോടെ ഈ സീസണിൽ യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിൽ എല്ലാ മത്സരങ്ങളിലും 20 ഗോളുകളും 20 അസിസ്റ്റുകളും എന്ന ശ്രദ്ധേയമായ നേട്ടം കൈവരിക്കുന്ന ആദ്യത്തെ കളിക്കാരനായി.മെസ്സിയെ കുറിച്ച് പറയുമ്പോൾ, ടീമിന്റെ വിജയത്തിൽ അദ്ദേഹത്തിന്റെ സംഭാവന വ്യക്തിഗത റെക്കോർഡുകൾക്കപ്പുറമാണ്.