മിന്നുന്ന ഗോളോടെ MLS അരങ്ങേറ്റം നടത്തിയതിന് പിന്നാലെ പ്രോട്ടോക്കോൾ ലംഘിച്ച് ലയണൽ മെസ്സി |Lionel Messi

ന്യൂ യോർക്ക് റെഡ് ബുൾസിനെതീരെ പകരക്കാരനായി ഇറങ്ങി തകർപ്പൻ ഗോളോടെ മേജർ ലീഗ് സോക്കർ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് ഇന്റർ മയാമി സൂപ്പർ താരം ലയണൽ മെസ്സി.60-ാം മിനിറ്റിൽ മുൻ ബാഴ്‌സലോണ സഹതാരം സെർജിയോ ബുസ്‌ക്വെസ്റ്റിനൊപ്പം പകരക്കാരനായി ഇറങ്ങിയ മെസ്സി 89 ആം മിനുട്ടിൽ മിന്നുന്ന ഗോൾനേടി .

മത്സരത്തിൽ ന്യൂയോർക്ക് റെഡ് ബുൾസിനെ 2-0 ന് തോൽപ്പിക്കുകയും ഇന്റർ മയാമിയുടെ 11 മത്സരങ്ങളുടെ ലീഗ് വിജയരഹിതമായ പരമ്പര അവസാനിപ്പിക്കുകയും ചെയ്തു.37-ാം മിനിറ്റിൽ ഡീഗോ ഗോമസിന്റെ വകയായിരുന്നു മയമിയുടെ ആദ്യ ഗോൾ. എന്നാൽ തന്റെ മേജർ ലീഗ് സോക്കർ അരങ്ങേറ്റത്തിന് ശേഷം മെസ്സി മാധ്യമപ്രവർത്തകരോട് സംസാരിച്ചില്ല, ഇത് ലീഗിന്റെ മാധ്യമ നിയമങ്ങളുടെ ലംഘനമാണ്.

മെസ്സിയെ മാധ്യമപ്രവർത്തകർക്ക് ലഭ്യമാക്കുന്നില്ലെന്ന് മത്സരശേഷം മിയാമി വക്താവ് മോളി ഡ്രെസ്ക പറഞ്ഞു.എല്ലാ കളിക്കാരെയും പോലെ മെസ്സിയും ഗെയിമുകൾക്ക് ശേഷം മാധ്യമങ്ങൾക്ക് ലഭ്യമാകണമെന്ന് മത്സരത്തിന് മുമ്പ് എം‌എൽ‌എസിന്റെ കമ്മ്യൂണിക്കേഷൻസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡാൻ കോർട്ടെമാഞ്ചെ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കാത്തതിനാൽ മെസ്സിക്കെതിരെ നടപടി ഉണ്ടാവാൻ സാദ്യത കാണുന്നുണ്ട്.

Rate this post