ലയണൽ മെസ്സിയുടെ 226 അടി ഉയരമുള്ള ഭീമാകാരമായ ചുവർചിത്രം അർജന്റീനയിലെ റൊസാരിയോയിൽ അനാച്ഛാദനം ചെയ്തു

ഏതാനും ആഴ്ചകൾക്ക് മുമ്പ്, അർജന്റീനിയൻ സെൻസേഷൻ ലയണൽ മെസ്സിക്ക് പാരീസിൽ വെച്ച് ഏഴാം ബാലൺ ഡി ഓർ ലഭിച്ചിരുന്നു.ഇപ്പോഴിതാ, അർജന്റീനയിലെ അദ്ദേഹത്തിന്റെ ജന്മനാടായ റൊസാരിയോയിൽ, ലോകത്തിലെ എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാൾക്ക് ആദരവ് പ്രകടിപ്പിച്ച് മെസ്സിയുടെ ഒരു ഭീമാകാരമായ ചുവർചിത്രം വരച്ചു.

226 അടി ഉയരമുള്ള ഈ ചുവർചിത്രം രൂപകല്പന ചെയ്ത് വരച്ചിരിക്കുന്നത് പ്രാദേശിക കലാകാരന്മാരായ മാർലിൻ സുറിയാഗയും ലിസാൻഡ്രോ ഉർതേഗയും ചേർന്നാണ്.ഈ വർഷം ആദ്യം ജൂലൈയിൽ അർജന്റീന ദേശീയ ടീമിനെ കോപ്പ അമേരിക്ക കിരീടം ചൂടിപ്പിച്ച മെസ്സി 28 വർഷത്തെ അവരുടെ കാത്തിരിപ്പാണ് അവസാനിപ്പിച്ചത്.

ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ അർജന്റീന കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ 1-0ന് തോൽപ്പിച്ച് കിരീടം നേടിയത്.ഫിഫ വേൾഡ് കപ്പ് 2014, കോപ്പ അമേരിക്ക 2015 & 2016 എന്നിങ്ങനെ വിവിധ പ്രധാന ടൂർണമെന്റ് ഫൈനലുകളിലേക്ക് അർജന്റീനയെ നയിച്ചെങ്കിലും റണ്ണേഴ്സ് അപ്പ് മെഡലുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

Rate this post