വേൾഡ് കപ്പ് തൊട്ടടുത്ത്, തന്നെ അലട്ടുന്ന ആശങ്ക തുറന്ന് പറഞ്ഞ് ലയണൽ മെസ്സി |Lionel Messi

ഖത്തർ വേൾഡ് കപ്പിന് വിസിൽ മുഴങ്ങാൻ ഇനി അധികം നാളുകൾ ഒന്നുമില്ല.പതിവിൽ നിന്നും വ്യത്യസ്തമായ ഒരു വേൾഡ് കപ്പ് ആണ് ഇത്തവണ നടക്കുന്നത്. എന്തെന്നാൽ സീസണിന്റെ മധ്യത്തിൽ വെച്ചാണ് ഇത്തവണത്തെ വേൾഡ് കപ്പ് അരങ്ങേറുന്നത്.

അർജന്റീനയെ സംബന്ധിച്ചിടത്തോളം പരിക്കുകൾ വല്ലാത്ത തലവേദന സൃഷ്ടിക്കുന്ന ഒരവസ്ഥയിലാണ് ഇപ്പോൾ ഉള്ളത്.സൂപ്പർ താരങ്ങളായ എയ്ഞ്ചൽ ഡി മരിയ,പൗലോ ഡിബാല,യുവാൻ ഫോയ്ത്ത്,വോക്കിൻ കൊറെയ,പലാസിയോസ്,യുവാൻ മുസ്സോ എന്നിവരൊക്കെ പരിക്കിന്റെ പിടിയിലാണ്. വേൾഡ് കപ്പിന് മുന്നേ ഇവരെല്ലാം ശാരീരികമായി ഫിറ്റ്നസ് വീണ്ടെടുക്കുമെന്നാണ് അർജന്റീന പ്രതീക്ഷിക്കുന്നത്.

ഈ പരിക്കുകൾ തന്നെയാണ് ലയണൽ മെസ്സിയെയും അലട്ടുന്നത്. വ്യത്യസ്തമായ വേൾഡ് കപ്പ് ആണ് ഇത്തവണ നടക്കുന്നതെന്നും അതുകൊണ്ടുതന്നെ ഈ പരിക്കുകൾ ആശങ്ക ഉണ്ടാക്കുന്നു എന്നുമാണ് മെസ്സി തുറന്നു പറഞ്ഞിട്ടുള്ളത്.ഡയറക്റ്റ് ടിവിക്ക് നൽകിയ ഇന്റർവ്യൂവിൽ സംസാരിക്കുകയായിരുന്നു മെസ്സി.

‘ ഈ പരിക്കുകൾ ഒരു ആശങ്ക തന്നെയാണ്. കാരണം ഇതൊരു വ്യത്യസ്തമായ വേൾഡ് കപ്പ് ആണ്. മുമ്പുള്ള വേൾഡ് കപ്പുകളിൽ നിന്നും വ്യത്യസ്തമായി ഒരു ഡിഫറെന്റ് സമയത്താണ് ഈ വേൾഡ് കപ്പ് നടക്കുന്നത്. ഞങ്ങൾ ഇപ്പോൾ വേൾഡ് കപ്പിന്റെ തൊട്ടരികിൽ എത്തിയിട്ടുണ്ട്.എന്ത് വേണമെങ്കിലും സംഭവിക്കാം. അത് കാരണം നിങ്ങൾക്ക് വേൾഡ് കപ്പിലെ സ്ഥാനവും നഷ്ടമാവാം. ഇതാണ് ആശങ്ക ‘ മെസ്സി പറഞ്ഞു.

തീർച്ചയായും വേൾഡ് കപ്പിന് തൊട്ടുമുന്നേ തന്നെ ഒരുപാട് ക്ലബ്ബ് മത്സരങ്ങൾ തുടർച്ചയായി കളിക്കേണ്ട അവസ്ഥ ഈ താരങ്ങൾക്ക് വരുന്നുണ്ട്.അതുകൊണ്ടുതന്നെ പരിക്ക് ഒരു വലിയ ആശങ്ക തന്നെയാണ്.ലയണൽ മെസ്സിക്കും അസ്വസ്ഥതകൾ ഉണ്ടായിരുന്നു. എന്നാൽ കൃത്യമായ വിശ്രമം എടുത്ത മെസ്സി ഇപ്പോൾ പരിക്കിൽ നിന്നും മുക്തനായിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്.

Rate this post